1. Farm Tips

രോഗപ്രതിരോധശേഷി കൂടിയ ഈ ഇനങ്ങൾ തെരഞ്ഞെടുത്ത് തെങ്ങ് കൃഷി ആരംഭിക്കാം

തെങ്ങ് ഒരു ആദായ വിളയാണ്. എന്നാൽ തെങ്ങിൻറെ പരിചരണം അല്പം കാര്യമായിത്തന്നെ ശ്രദ്ധിക്കേണ്ടതാണ്. നടീൽവസ്തു തെരഞ്ഞെടുക്കുന്നതു മുതൽ ശ്രദ്ധയും പരിചരണവും ഇവയ്ക്ക് ആവശ്യമാണ്.

Priyanka Menon
ഈ ഇനങ്ങൾ തെരഞ്ഞെടുത്ത് തെങ്ങ് കൃഷി ആരംഭിക്കാം
ഈ ഇനങ്ങൾ തെരഞ്ഞെടുത്ത് തെങ്ങ് കൃഷി ആരംഭിക്കാം

തെങ്ങ് ഒരു ആദായ വിളയാണ്. എന്നാൽ തെങ്ങിൻറെ പരിചരണം അല്പം കാര്യമായിത്തന്നെ ശ്രദ്ധിക്കേണ്ടതാണ്. നടീൽവസ്തു തെരഞ്ഞെടുക്കുന്നതു മുതൽ ശ്രദ്ധയും പരിചരണവും ഇവയ്ക്ക് ആവശ്യമാണ്. നടീൽ വസ്തു തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായും രോഗപ്രതിരോധശേഷി ഉള്ളതും അത്യുൽപാദനശേഷിയുള്ള തുമായ മാതൃ വൃക്ഷത്തിൽ നിന്ന് തിരഞ്ഞെടുത്ത വിത്തുതേങ്ങകൾ
മെയ്- ജൂൺ മാസങ്ങളിൽ പാകുകയാണ് ചെയ്യേണ്ടത്.

Coconut is a lucrative crop. But the care of the coconut requires a little care. These require care and attention from the time of planting material selection.

ഗുണമേന്മയുള്ള തൈകളുടെ സവിശേഷതകൾ

1. വേഗത്തിൽ മുളച്ചുവരുന്ന തൈകൾ(4-5 മാസത്തിനകം).
2. ഒരു വർഷമെങ്കിലും പ്രായമായ ആയതും ആറുമുതൽ എട്ടു ഓലകൾ വരുന്നതുമായ കരുത്തുറ്റ തൈകൾ.
3. കുറഞ്ഞത് 10 മുതൽ 12 സെൻറീമീറ്റർ കഴുത്ത് അളവ് (കണ്ണാടി കനം )ഉള്ള തൈകൾ.
4. നേരത്തെ ഓലക്കാലുകൾ വിരിയുന്നതും ധാരാളം വേരുകൾ ഉള്ളതുമായ തൈകൾ.

പ്രധാനപ്പെട്ട ഇനങ്ങൾ

1. ഉയരം കൂടിയ ഇനങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഇനമാണിത്. നല്ല കൊപ്ര തൂക്കം, എട്ടു വർഷത്തിനുള്ളിൽ കായ്ക്കുന്നു. പ്രധാനപ്പെട്ട ഉയരം കൂടിയ ഇവയിലെ ഇനങ്ങൾ ആണ് ലക്ഷദ്വീപ് ഓർഡിനറി, ആൻഡമാൻ ഓർഡിനറി, ചന്ദ്ര കല്പ, കേര ചന്ദ്ര, തെക്കൻ കേരളത്തിലെ കോമാടൻ, മലബാർ പ്രദേശത്തെ കപ്പാടം എന്നിവ.

2. ഉയരംകുറഞ്ഞ ഇനങ്ങൾ

ഏകദേശം നാലു വർഷത്തിനുള്ളിൽ കായ്ക്കുന്ന ഇളനീർ പ്രയോഗത്തിന് യോജിച്ചവയാണ്. ഇവയിൽ പ്രധാനപ്പെട്ടത് ചാവക്കാട് കുറിയ ഓറഞ്ച്, മലയൻ കുറിയ ഓറഞ്ച്, മലയൻ കുറിയ മഞ്ഞ, കാറ്റുവീഴ്ച പ്രതിരോധശേഷിയുള്ള ചാവക്കാട് കുറിയ പച്ച, മലയൻ കുറിയ പച്ച എന്നിവ.

3.സങ്കരയിനങ്ങൾ

ഉയരം കൂടിയ ഇനങ്ങളോട് ഇവ സ്വഭാവസവിശേഷത പുലർത്തുന്നു. ഇവയിൽ പ്രധാനപ്പെട്ടവയാണ് കുറിയ ഇനം മാതൃ വൃക്ഷമായ ഡിxടി, നെടിയ ഇനം മാതൃ വൃക്ഷമായ ടിX ഡി എന്നിവ.

English Summary: Coconut cultivation can be started by selecting these varieties which are resistant to the disease

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters