1. Farm Tips

ഗ്രീൻഹൗസ് കൃഷിയിൽ ആദായം ഉറപ്പിക്കുന്ന ഒരു ജലസേചന രീതി

വിളവിന്റെ കാര്യത്തിലും ആദായത്തിന്റെ കാര്യത്തിലും ഗ്രീൻ ഹൗസിലെ കൃഷി വിജയഗാഥകൾ ഏറെ പെരുമയുടെ കേൾക്കുന്നു.

Priyanka Menon

വിളവിന്റെ കാര്യത്തിലും ആദായത്തിന്റെ കാര്യത്തിലും ഗ്രീൻ ഹൗസിലെ കൃഷി വിജയഗാഥകൾ ഏറെ പെരുമയുടെ കേൾക്കുന്നു. സാധാരണ കൃഷിയിൽ ഉപയോഗിക്കുന്നതിന് പത്തിലൊന്ന് കായികാധ്വാനം കുറവ് വരുന്ന ഗ്രീൻഹൗസ് കൃഷിയിൽ തൊഴിലാളികളുടെ എണ്ണം വളരെ കുറവു മതി. ആയിരം ചതുരശ്ര മീറ്ററിലുള്ള ഗ്രീൻഹൗസ് കൃഷിയിൽ മികച്ച ലാഭം നേടുവാൻ കുടുംബാംഗങ്ങൾ മാത്രം കൃഷിരീതികൾ നന്നായി പരിപാലിച്ചാൽ മതി.

ബന്ധപ്പെട്ട വാർത്തകൾ: പോളിഹൗസ് നിര്‍മിക്കാം

അത്യുല്പാദനശേഷിയുള്ള സങ്കരയിനങ്ങൾ ഗ്രീൻഹൗസ് കൃഷിക്ക് വേണ്ടി പ്രയോജനപ്പെടുന്നതിനാൽ വിളവും കൂടുതലാണ്. പക്ഷേ വിപണന സൗകര്യം മുൻകൂട്ടി ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ് ഈ രംഗത്ത്.

ഗ്രീൻഹൗസ് കൃഷിയിലെ ജലസേചന രീതികൾ

വെള്ളവും വളവും ഒന്നിച്ചു കൊടുക്കുന്ന ഫെർട്ടിഗേഷൻ രീതിയാണ് ഗ്രീൻ ഹൗസിനുള്ളിൽ ഏറ്റവും ഫലപ്രദം. ഗ്രീൻ ഹൗസിനുള്ളിൽ വെള്ളത്തിൻറെ ഉപയോഗം അളന്ന് എടുക്കുന്നത് ഗ്രീൻ ഹൗസിനുള്ളിലെ ചൂട്, ആർദ്രത, സൂര്യപ്രകാശത്തിന് തോത് തുടങ്ങിയവ മനസ്സിലാക്കിയതിനു ശേഷമാണ്. ശുദ്ധത ഉറപ്പുവരുത്തിയ ജലം തന്നെ വേണം ഈ കൃഷി രീതിയിൽ.

The number of workers in a greenhouse farm is very small, with less than one tenth of the manual labor required for conventional farming.

ബന്ധപ്പെട്ട വാർത്തകൾ: അധിക വരുമാനത്തിനായി ഈ കൃഷിരീതി ചെയ്യാം; 75% വരെ സര്‍ക്കാര്‍ സബ്‍സിഡിയുമുണ്ട്

തുള്ളിനന സംവിധാനത്തിലൂടെ വെള്ളവും വളവും ഒരുമിച്ച് നൽകുന്ന രീതി കൃഷിയിടത്തിൽ മികച്ച രീതിയിൽ പ്രാവർത്തികമാക്കിയാൽ നല്ല വിളവ് തന്നെ കൊയ്യാം. വെള്ളവും വളവും ഒരുമിച്ച് നൽകുന്നതിന് വെഞ്ചുറി എന്നൊരു ഘടകം പമ്പ് സെറ്റിനോട് ചേർത്ത് ഉറപ്പിക്കുകയാണ് നടപ്പ് രീതി. ഒരു ലിറ്റർ വെള്ളം നനയ്ക്കാൻ എടുത്താൽ ഗ്രീൻ ഹൗസിനുള്ളിൽ അതിൽ അര ലിറ്റർ ആവിയായും കാൽ ലിറ്റർ മണ്ണിനടിയിലേക്ക് ഊർന്നും നഷ്ടമാകുന്നു. അതനുസരിച്ച് നനയുടെ അളവ് കൂടുക. അധികം നന ഉണ്ടായാൽ കുമൾ ബാധയുടെ സാധ്യതയും ഉണ്ടാകുന്നു.

ഇതുകൂടാതെ ബാക്ടീരിയ, വൈറസ് തുടങ്ങിയ രോഗബാധകൾക്കും സാധ്യതയുണ്ട്. ഗ്രീൻ ഹൗസുകളുടെ ചൂട് ക്രമീകരിക്കുവാൻ ഫോഗറുകൾ എന്ന ചെറിയ എമിറേറ്ററുകൾ ഇതിനായി ഉപയോഗപ്പെടുത്താം. മേൽക്കൂരയിൽനിന്ന് തൂങ്ങിനിൽക്കുന്ന രീതിയിൽ അന്തരീക്ഷത്തിൽ ഇവ ഉറപ്പിക്കുന്നു. ഇതിൽനിന്ന് നേരിയ മൂടൽമഞ്ഞു പോല വെള്ളം പുറത്തേക്ക് വരുന്നു. ഏതാനും മിനിറ്റ് പ്രവർത്തിച്ചാൽ ഗ്രീൻ ഹൗസിനുള്ളിൽ ചൂട് കുറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഗ്രീൻഹൌസ് ഫാർമിങ്ങിനെ കുറിച്ച്

English Summary: Irrigation method that guarantees yield in greenhouse farming

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds