1. Farm Tips

ചപ്പങ്ങം: വേണ്ടവിധം പരിപാലിച്ചാല്‍ പണം കായ്ക്കും മരമായി വളര്‍ത്തിയെടുക്കാം

നല്ല ജൈവാംശമുള്ള നീര്‍വാര്‍ച്ചാ സൗകര്യമുള്ള ഏത് മണ്ണിലും ചപ്പങ്ങം നന്നായി വളരും. വിത്താണ് നടീല്‍ വസ്തു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിത്ത് പറിച്ചെടുത്ത് വെയിലത്ത് നന്നായി ഉണക്കി തണലില്‍ സൂക്ഷിക്കണം. കാലവര്‍ഷാരംഭത്തിന് ഒരു മാസം മുന്‍പില്‍ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മണലില്‍ പാകാം. രണ്ടാഴ്ചകൊണ്ട് മുളവരും. രണ്ടില പരുവമാകുമ്പോള്‍ ഇവയെല്ലാം പോര്‍ട്ടിംഗ് മിശ്രിതം നിറച്ച ബാഗുകളിലേക്ക് മാറ്റി നടണം.

Meera Sandeep

ചപ്പങ്ങം എന്നും ഇംഗ്ലീഷില്‍ sappanwood എന്നും പറയുന്ന ഈ ഔഷധച്ചെടിയുടെ വേര്, കാതല്‍, പൂവ് എന്നിവയെല്ലാം ഔഷധപ്രധാനമാണ്. തൊലിക്ക് ചാരനിറവും കാതലിന് ചുവപ്പ് നിറവുമുള്ള ഈ മരം 10m വരെ ഉയരത്തില്‍വളരും. ദാഹശമനികളില്‍ ഇതിന് പ്രമുഖ സ്ഥാനമുണ്ട്. ഹൃദയസംബന്ധമായ രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, വയറിളക്കം, ചര്‍മ്മരോഗം എന്നിവക്ക് അത്യുത്തമ ഔഷധമാണിത്. രക്തശുചീകരണത്തിന് ഇത് ഉപയോഗിക്കുന്നു.

രാസഘടകങ്ങളായി ടാനി ന്‍ 40%, സിസാന്‍പിന്‍-ജെ, സിസാ ന്‍പിന്‍ -പി, പ്രോട്ടോസാപ്പാനിന്‍, പ്രേസ്ലിന്‍, ചുവന്ന ചായം എന്നിവയാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. മദ്യം, തുണിത്തരങ്ങള്‍ എന്നിവക്ക് നിറം നല്‍കുന്നതിനും ഇത് ഉപയോഗിക്കുന്നു. ഈ ചെടിയുടെ ഗുണഗണങ്ങളെക്കുറിച്ച് സാമാന്യ ജനങ്ങള്‍ വേണ്ടത്ര ബോധവാന്മാരല്ല. വേണ്ടവിധം പരിപാലിച്ചാല്‍ പണം കായ്ക്കും മരമായി ഇതിനെ വളര്‍ത്തിയെടുക്കാം. ഇതിന്‍റെ കൃഷിരീതികളെ നമുക്ക് പരിചിതമാക്കാം.

കൃഷിരീതി

നല്ല ജൈവാംശമുള്ള നീര്‍വാര്‍ച്ചാ സൗകര്യമുള്ള ഏത് മണ്ണിലും ചപ്പങ്ങം നന്നായി വളരും. വിത്താണ് നടീല്‍ വസ്തു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിത്ത് പറിച്ചെടുത്ത് വെയിലത്ത് നന്നായി ഉണക്കി തണലില്‍ സൂക്ഷിക്കണം. കാലവര്‍ഷാരംഭത്തിന് ഒരു മാസം മുന്‍പില്‍ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മണലില്‍ പാകാം. രണ്ടാഴ്ചകൊണ്ട് മുളവരും. രണ്ടില പരുവമാകുമ്പോള്‍ ഇവയെല്ലാം പോര്‍ട്ടിംഗ് മിശ്രിതം നിറച്ച ബാഗുകളിലേക്ക് മാറ്റി നടണം.

വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിന് 60 : 60 : 45 cm ക്രമത്തില്‍ 3 : 3 m അകലത്തില്‍ കുഴികളെടുത്ത് മൂന്നില്‍ രണ്ട് ഭാഗം മേല്‍മണ്ണിട്ട് കുഴി ഒന്നിന് 5kg ഉണക്ക ചാണകപ്പൊടിയിട്ട് മൂടിയശേഷം കുഴികള്‍ മൂടണം. മൂടിയ കുഴിയുടെ നടുവശത്തായി തൈകള്‍ നടാം. മഴക്കാലത്ത് ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാനും, മഴവെള്ളത്തില്‍ തെറിച്ച് മണ്ണ് ചെടികളിലും ഇലകളിലും പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചെടിയുടെ ചുവട്ടില്‍ ജൈവ വസ്തുക്കള്‍ ഉപയോഗിച്ച് പുതയിടണം. വശങ്ങളിലേക്ക് വളരുന്ന ചില്ലകള്‍ ഒന്നാം വര്‍ഷവും, രണ്ടാം വര്‍ഷവും വെട്ടിമാറ്റണം. ഒന്നോ രണ്ടോ ശിഖരങ്ങള്‍ മാത്രം വളര്‍ത്തുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് നനയും, കളനിയന്ത്രണവും ആവശ്യമാണ്.

നടീലിന് ശേഷം ആവശ്യ മായ പരിപാലനമുറകള്‍ കൃത്യമായി ചെയ്താല്‍ 7-8 വര്‍ഷത്തിന് ശേഷം വിളവെടുക്കാം. ഒരു മരത്തില്‍ നിന്നും ശരാശരി 20kg കാതല്‍ ലഭിക്കും. കാതലിന്‍റെ വില കാലാക്കാലങ്ങളില്‍ മാറ്റമുണ്ടാവുമെങ്കിലും നല്ല വിലയാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിലവിലുള്ളത്. രണ്ടാം വര്‍ഷംമുതല്‍ ലഭിക്കുന്ന വിത്ത് മുളപ്പിച്ച് തൈകള്‍ ഉണ്ടാക്കി വില്‍ക്കുന്നതും ഒരു നല്ല വരുമാനമാര്‍ഗ്ഗമാണ്. മലയോര മേഖലയില്‍ വന്യമൃഗങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കുന്നതിന് മുള്ളുവേലി വിളയായി ഇത് വളര്‍ത്താം.

English Summary: Sappanwood cultivation: A profitable business

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds