1. Farm Tips

നേന്ത്ര വാഴക്കന്ന് ഒരു കുഴിയിൽ മൂന്നെണ്ണം നടാം, നേട്ടമുണ്ടാക്കുന്ന വാഴ കൃഷിയിലെ ത്രീ ഇൻ വൺ നടീൽ രീതി

നേന്ത്രവാഴ കൃഷിയിൽ പരമാവധി ലാഭം കൊയ്യാൻ പലവഴികൾ തേടുന്നവരാണ് നാം. എന്നാൽ പരമാവധി ആദായം ലഭിക്കാൻ പരമാവധി കുലകൾ ഉണ്ടായാൽ മാത്രമേ ലാഭം സാധ്യമാകൂ.

Priyanka Menon
നേട്ടമുണ്ടാക്കുന്ന വാഴ കൃഷി
നേട്ടമുണ്ടാക്കുന്ന വാഴ കൃഷി

നേന്ത്രവാഴ കൃഷിയിൽ പരമാവധി ലാഭം കൊയ്യാൻ പലവഴികൾ തേടുന്നവരാണ് നാം. എന്നാൽ പരമാവധി ആദായം ലഭിക്കാൻ പരമാവധി കുലകൾ ഉണ്ടായാൽ മാത്രമേ ലാഭം സാധ്യമാകൂ. അതുകൊണ്ടുതന്നെ എല്ലാ കർഷകർക്കും ആദായം ഒരുക്കി തരാൻ കഴിയുന്ന രീതിയാണ് ത്രീ ഇൻ വൺ നടീൽ രീതി. ഈ സമ്പ്രദായത്തിൽ ഒരു കുഴിയിൽ മൂന്ന് കന്നുകൾ വരെ നമുക്ക് കൃഷി ചെയ്യാം.

അത്തരത്തിൽ ഒരു കുഴിയിൽ മൂന്ന് വാഴക്കന്നുകൾ വെക്കുമ്പോൾ ഇവ ഒരേ സമയത്തുതന്നെ വിളഞ്ഞ് പാകമാകുന്നു. കേരളത്തിൽ പലയിടങ്ങളിലും ഈ സമ്പ്രദായം നല്ല രീതിയിൽ നടപ്പിലാക്കുന്നുണ്ട്. ഇനി ഇതിൻറെ കൃഷി രീതികളെക്കുറിച്ച് നോക്കാം

ത്രീ ഇൻ വൺ നടീൽ രീതി

ഒന്നരയടി വീതിയും താഴ്ചയുമുള്ള കുഴികൾ ആദ്യമേ തന്നെ എടുക്കണം. ഇതിലേക്ക് ഏകദേശം ഒരേ വലുപ്പവും തൂക്കവും ഉള്ള മൂന്ന് വാഴ വിത്തുകൾ നടാം.

വിത്തുകൾ നടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. വിത്തുകൾക്ക് തള്ളവാഴയുമായി ബന്ധമുണ്ടായിരുന്നതിന്റെ മുറിപ്പാട് കുഴിയുടെ നടുവിലേക്ക് വരത്തക്കവിധം വേണം നടാൻ. വാഴയുമായി വിത്ത് ബന്ധം സ്ഥാപിച്ചിരിക്കുന്ന ഭാഗത്തിന്റെ എതിർവശത്തേക്ക് ആയിരിക്കും കുല വരുന്നത്. ഇത്തരത്തിൽ വാഴ നടുമ്പോൾ ഏകദേശം ഇവ ഒരു സമയത്ത് തന്നെ പാകമാകും. കുലകൾ വിരിഞ്ഞിറങ്ങുന്നത് വിപരീതദിശയിലും ആയിരിക്കും. ഈ രീതിയുടെ മറ്റൊരു പ്രത്യേകത ഒരു വാഴക്ക് ഒരു താങ്ങുകാൽ എന്ന രീതി വേണ്ട. ഏറെക്കുറെ ത്രികോണാകൃതിയിൽ പുറത്തേക്ക് വളർന്നുനിൽക്കുന്ന വാഴകളെ തമ്മിൽ ബലമായി കൂട്ടിക്കെട്ടിയാൽ മാത്രം മതി. സാധാരണ വാഴ കൃഷി ചെയ്യുമ്പോൾ ഉണ്ടാകുന്ന അധികച്ചെലവ് ഇവിടെ ഉണ്ടാകുന്നില്ല.

We are looking for various ways to reap maximum benefits from banana cultivation. But profit is possible only if there are maximum bunches to get maximum yield. Therefore, three-in-one planting is a method that can provide income to all farmers.

ഒരു വാഴക്ക് വരുന്ന ചെലവിന്റെ നാലിലൊന്ന് ഭാഗം മാത്രം മതി ഈ രീതി നടപ്പിലാക്കുമ്പോൾ. ഇതൊരു നൂതന രീതി ഒന്നുമല്ല. കാലങ്ങളായി നമ്മുടെ നാട്ടിൽ അനുവർത്തിച്ചു പോകുന്ന പരമ്പരാഗത സമ്പ്രദായമാണ്. പക്ഷേ പല കർഷകരും ഈ രീതി നല്ല രീതിയിൽ നടപ്പിലാക്കുന്നില്ല എന്നതാണ് സത്യം.

English Summary: Three bananas can be planted in three pits, three-in-one planting

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds