Updated on: 19 June, 2021 4:45 PM IST
കുൺ കൃഷി

നമ്മുടെ കല്പവൃക്ഷമായ തെങ്ങിന്റെ കൊതുമ്പ്, ഓല മടൽ, കാഞ്ഞിൽ എന്നിവയെല്ലാം തന്നെ കൂൺ കൃഷിക്ക് അനുയോജ്യമാണെന്ന് കാസർഗോഡുള്ള കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ നടത്തിയ പഠനങ്ങളിൽ വിജയകരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. തെങ്ങിന്റെ ജൈവാവശിഷ്ടങ്ങളിൽ വളർത്താവുന്ന ചിപ്പിക്കൂണിനങ്ങളാണ് പ്ലൂറോട്ടസ് സാജോർ കാജ, യൂറോട്ടസ് ഫ്ളോറിഡ, ഫ്ലൂറോട്ടസ് ഫ്ളബറ്റസ്, പ്ലൂറോട്ടസ് ഇയസ് എന്നിവ വളരെ ചിലവു കുറഞ്ഞതും ലളിതവുമായ ഈ സാങ്കേതികവിദ്യ എല്ലാവർക്കും നിഷ്പ്രയാസം ചെയ്തെടുക്കാവുന്നതാണ്.

തെങ്ങിന്റെ മേൽപ്പറഞ്ഞ ഭാഗങ്ങൾ പറമ്പിൽ നിന്നും ശേഖരിച്ച് 5-7 സെ. മീ. നീളമുള്ള കഷ്ണങ്ങളായി മുറിച്ചെടുക്കണം. വൈക്കോൽ അണുവിമുക്തമാക്കുന്ന രീതി തന്നെ ഇവിടെയും സ്വീകരിക്കാവുന്നതാ വൈക്കോൽ അര-മുക്കാൽ മണിക്കൂർ ആവി കയറ്റുമ്പോൾ തെങ്ങിന്റെ ജൈവാവശിഷ്ടങ്ങൾക്ക് കട്ടി കൂടിയതിനാൽ ഒന്നര മണിക്കൂറോളം പുഴുങ്ങുകയോ ആവി കയറ്റുകയോ ചെയ്യണം.

കൂൺ ബെസ്റ്റ് ഉണ്ടാക്കുന്ന രീതി ചിപ്പിക്കൂൺ കൃഷി മറ്റു മാധ്യമ ത്തിൽ ചെയ്യുന്നതിൽ നിന്നും വിഭിന്നമല്ല. ഒരു ബെസ്റ്റ് തയ്യാറാക്കുവാൻ മൂന്ന് കിലോ അണുവിമുക്തമാക്കിയ മാധ്യമവും 100 ഗ്രാം കൂൺവിത്തും ആവിയിൽ അണുവിമുക്തമാക്കിയ 150 ഗ്രാം തവിടും വേണം. പോളിത്തീൻ കവറിന്റെ അടിഭാഗത്ത് 5 സെ. മീ. കനത്തിൽ അണുവിമുക്തമാക്കിയ മാധ്യമം നിറച്ചതിനുശേഷം അതിന്റെ മീതെ മേൽപറഞ്ഞതിന്റെ നാലിലൊരു ഭാഗം തവിടും നാലിലൊരു ഭാഗം പോണും വിതറുക.

വീണ്ടും 5 സെ. മീ. കനത്തിൽ മാധ്യമം നിറയ്ക്കുക. ഈ രീതിയിൽ കവറിന്റെ മുക്കാൽ ഭാഗത്തോളം നിറച്ചതിനുശേഷം ചരടുപയോഗിച്ച് കെട്ടി കൂൺ കൃഷിക്കായി തയ്യാറാക്കിയ മുറിയിൽ തൂക്കിയിടുക.

കൂൺ തന്തുകൾ വളർന്ന് മാധ്യമം നിറയാൻ ഇരുപത് ഇരുപത്തി രണ്ട് ദിവസം വേണ്ടിവരും. അതിനു ശേഷം കവറുകൾ കീറി മാറ്റി, ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞ് ഈർപ്പം നിലനിർത്തുന്നതിനായി നനച്ചുകൊടുക്കണം.

തെങ്ങിന്റെ അവശിഷ്ടങ്ങളുപയോഗിച്ചുള്ള കൂൺ കൃഷിയിൽ വിളവെടുപ്പുകൾ തമ്മിലുള്ള കാലദൈർഘ്യം കൂടുതലാണ്. ഇത് കുറയ്ക്കുവാൻ വേണ്ടി ബെഡ്ഡുകൾ നനയ്ക്കുന്ന അവസരത്തിൽ ഒരു ശതമാനം വീര്യമുള്ള യൂറിയയുടേയും സൂപ്പർഫോസ്ഫേറ്റിന്റെയും ലായനി ഉപയോഗിക്കാവുന്നതാണ്.

ഒന്ന് ഒന്നര ആഴ്ചയ്ക്കകം ആദ്യവിളവെടുപ്പ് നടത്താവുന്നതാണ്. രണ്ടര മാസത്തിനുള്ളിൽ ഒരേ ബെഡ്ഡിൽ നിന്നും അഞ്ച്-ആറ് പ്രാവശ്യം വിളവെടുപ്പ് നടത്താം. ഉണങ്ങിയ ഒരു കിലോ മാധ്യമത്തിൽ നിന്നും 500 മുതൽ 700 ഗ്രാം വരെ കൂൺ ലഭിക്കാം. 

വിളവെടുപ്പ് നടത്തിക്കഴിഞ്ഞ ബെഡ്ഡുകൾ മണ്ണിരക്കമ്പോസ്റ്റാക്കാം.

English Summary: coconut waste is better for mushroom farming
Published on: 16 May 2021, 08:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now