1. News

പ്രധാനമന്ത്രി കർഷക ട്രാക്ടർ യോജന (2020) യ്ക്ക് എങ്ങനെ അപേക്ഷിക്കാം? യോഗ്യത, ആവശ്യമായ രേഖകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ ഇവിടെ പരിശോധിക്കുക

പ്രധാനമന്ത്രി കർഷക ട്രാക്ടർ യോജന (2020) യ്ക്ക് എങ്ങനെ അപേക്ഷിക്കാം? യോഗ്യത, ആവശ്യമായ രേഖകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ ഇവിടെ പരിശോധിക്കുക രാജ്യത്തൊട്ടാകെയുള്ള കർഷകർക്ക് ട്രാക്ടറുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, പി.എം കർഷക ട്രാക്ടർ പദ്ധതി ആരംഭിച്ചത്. ട്രാക്ടറിന്റെ വില വളരെ കൂടുതലായതിനാൽ പല കർഷകർക്കും കാർഷിക ആവശ്യങ്ങൾക്കായി ഇത് വാങ്ങാൻ കഴിയുന്നില്ല. പുതിയ ട്രാക്ടറുകൾ വാങ്ങുന്നതിന് ഈ പദ്ധതിയിലൂടെ സർക്കാർ, കർഷകർക്ക് 20% മുതൽ 50% വരെ സബ്സിഡി നൽകുന്നു. പ്രധാനമന്ത്രി കർഷക ട്രാക്ടർ യോജനയ്ക്ക് അപേക്ഷ അയയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് government website ൽ രജിസ്ട്രേഷൻ ചെയ്യണം. പ്രധാനമന്ത്രി കർഷക ട്രാക്ടർ പദ്ധതിയുടെ ലക്ഷ്യം പ്രധാനമന്ത്രി കർഷക ട്രാക്ടർ യോജന 2020 വഴി, പുതിയ ട്രാക്ടറുകൾ വാങ്ങാനായി 20% മുതൽ 50% വരെ സബ്‌സിഡി നൽകി കേന്ദ്ര സർക്കാർ കർഷകരെ സഹായിക്കുന്നു. ഈ പദ്ധതിയുടെ സഹായത്തോടെ കർഷകർക്ക് ട്രാക്ടറുകൾ വാങ്ങുവാൻ സാധിക്കുന്നതുകൊണ്ട്, അവരുടെ ജോലി വേഗത്തിലും എളുപ്പത്തിലുമാവുന്നു.

Meera Sandeep
power tiller
കർഷകർക്ക് 20% മുതൽ 50% വരെ സബ്സിഡി നൽകുന്നു.

രാജ്യത്തൊട്ടാകെയുള്ള കർഷകർക്ക് ട്രാക്ടറുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, പി.എം കർഷക ട്രാക്ടർ പദ്ധതി ആരംഭിച്ചത്. ട്രാക്ടറിന്റെ വില വളരെ കൂടുതലായതിനാൽ പല കർഷകർക്കും കാർഷിക ആവശ്യങ്ങൾക്കായി ഇത് വാങ്ങാൻ കഴിയുന്നില്ല. പുതിയ ട്രാക്ടറുകൾ വാങ്ങുന്നതിന് ഈ പദ്ധതിയിലൂടെ സർക്കാർ, കർഷകർക്ക് 20% മുതൽ 50% വരെ സബ്സിഡി നൽകുന്നു. പ്രധാനമന്ത്രി കർഷക ട്രാക്ടർ യോജനയ്ക്ക് അപേക്ഷ അയയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് government website ൽ രജിസ്ട്രേഷൻ ചെയ്യണം.

പ്രധാനമന്ത്രി കർഷക ട്രാക്ടർ പദ്ധതിയുടെ ലക്ഷ്യം

പ്രധാനമന്ത്രി കർഷക ട്രാക്ടർ യോജന 2020 വഴി, പുതിയ ട്രാക്ടറുകൾ വാങ്ങാനായി 20% മുതൽ 50% വരെ സബ്‌സിഡി നൽകി  കേന്ദ്ര സർക്കാർ കർഷകരെ സഹായിക്കുന്നു. ഈ പദ്ധതിയുടെ സഹായത്തോടെ കർഷകർക്ക് ട്രാക്ടറുകൾ വാങ്ങുവാൻ സാധിക്കുന്നതുകൊണ്ട്, അവരുടെ ജോലി വേഗത്തിലും എളുപ്പത്തിലുമാവുന്നു.

Mini tractor
സ്ത്രീകൾക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ നൽകും.

ഈ പദ്ധതിയിലൂടെ കാർഷികവളർച്ചയുടെ നിരക്ക് വർദ്ധിക്കുകയും കർഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും.

പി‌എം കർഷക ട്രാക്ടർ യോജനയുടെ ഗുണം ആർക്കാണ് ലഭിക്കുക?

·        രാജ്യത്തെ എല്ലാ കർഷകർക്കും പി‌എം കർഷക ട്രാക്ടർ യോജന 2020 പ്രയോജനപ്പെടുത്താം

       പദ്ധതിയുടെ ആനുകൂല്യം നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നതിനാൽ അപേക്ഷകർക്ക് 

       പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് ഒരു ബാങ്ക് അക്കൗണ്ട് വേണമെന്നുള്ളത് നിർബന്ധമാണ്.

·        സ്ത്രീകൾക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ നൽകും.

·        ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് കർഷകന് കൃഷിയിടം ഉണ്ടായിരിക്കണം.

·        ഒരു കുടുംബത്തിലെ ഒരംഗത്തിന് മാത്രമേ ഈ പദ്ധതിക്ക് അപേക്ഷിക്കാൻ കഴിയൂ.

 

mini tractor
പ്രധാനമന്ത്രി കർഷക ട്രാക്ടർ പദ്ധതിക്ക് അപേക്ഷിക്കുന്നതിന്, സംസ്ഥാന സർക്കാരിൻറെ website സന്ദർശിക്കണം

 പി‌എം കർഷക ട്രാക്ടർ യോജന (2020) യ്ക്ക് ആവശ്യമായ രേഖകൾ

ആധാർ കാർഡ്

കൃഷിയിടത്തിൻറെ ആധാരം

ബാങ്ക് അക്കൗണ്ട്

വരുമാന സർട്ടിഫിക്കറ്റ്

മൊബൈൽ നമ്പർ

പാസ്പോർട്ട് സൈസ് ഫോട്ടോ

അപേക്ഷിക്കേണ്ട വിധം

പ്രധാനമന്ത്രി കർഷക ട്രാക്ടർ പദ്ധതിക്ക് അപേക്ഷിക്കുന്നതിന്, സംസ്ഥാന സർക്കാരിൻറെ website സന്ദർശിക്കണം. പേര്, വിലാസം, മൊബൈൽ നമ്പർ മുതലായ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക. അതിനുശേഷം ആവശ്യമെങ്കിൽ രേഖകൾ അറ്റാച്ചുചെയ്യുക. അപേക്ഷാ ഫോം സമർപ്പിച്ച് അതിന്റെ ഒരു പകർപ്പ് നിങ്ങളുടെ കൈവശം സൂക്ഷിക്കുക.

ആവശ്യമായ രേഖകൾ അടുത്തുള്ള കോമൺ സർവീസ് സെന്ററിൽ (CSC) സമർപ്പിച്ചും അപേക്ഷിക്കാവുന്നതാണ്.  ഏറ്റവും അടുത്തുള്ള പൊതു സേവന കേന്ദ്രം നിങ്ങളുടെ അപേക്ഷകൾ എടുത്ത് ബന്ധപ്പെട്ട വകുപ്പിൽ സമർപ്പിക്കുന്നതാണ്.

ഈ പദ്ധതിയിലൂടെ കർഷകർക്ക് താരതമ്യേന കുറഞ്ഞ വിലയ്ക്ക് ട്രാക്ടറുകൾ ലഭ്യമാകുന്നു. ട്രാക്ടറുകളുടെ ഉപയോഗം കർഷകരുടെ ജോലി എളുപ്പമാക്കുന്നതിലൂടെ അവരുടെ ഭാരം കുറയ്ക്കുക മാത്രമല്ല വരുമാനം ഇരട്ടിയാക്കുകയും ചെയ്യും.  കേന്ദ്രസർക്കാരിൻറെ ഈ പദ്ധതി കാർഷിക മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും ആനുകൂല്യങ്ങൾ നൽകുന്നു. അതായത് സ്ത്രീകൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ലാഭകരമായി ചെയ്യാൻ സാധിക്കുന്ന ബിസിനസ്സ് : ട്രാക്ടർ സർവീസ് ബിസിനസ്സ് ആരംഭിച്ച് ലാഭം കൊയ്യുക

#Farmer#PM#Kerala#Agriculture#Krishi

English Summary: How to Apply for PM Kisan Tractor Yojana 2020? Check Eligibility, Documents Required &Other Details Here-kjmnsep2420

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds