അടത്താപ്പ്, അടപതിയൻ തുടങ്ങി കിഴങ്ങുവർഗ്ഗങ്ങൾക്ക് പേരിലുള്ള സാമ്യം മാത്രമാണ് ഉള്ളത്. ഇവ തികച്ചും വ്യത്യസ്ത വിളകളാണ്. അടപതിയൻ ഔഷധസസ്യം ആയിട്ടാണ് ഉപയോഗപ്പെടുത്തുന്നത്. അടത്താപ്പ് ഭക്ഷ്യയോഗ്യമായ കിഴങ്ങുവിളയാണ്. അടത്താപ്പ് കാച്ചിൽ വിഭാഗത്തിൽ ഉൾപ്പെടുന്നു. ഭക്ഷ്യയോഗ്യമായ കാച്ചിന്റെ ഭാഗം മണ്ണിന്റെ അടിയിൽ ആയാണ് കാണപ്പെടുന്നത്. എന്നാൽ അടത്താപ്പ് പടർന്നുകയറുന്ന വള്ളിയാണ്.
കൃഷി രീതികൾ
കാച്ചിൽ പോലെ തന്നെയാണ് അടതാപ്പ് കൃഷി ചെയ്യുന്നത്. സ്ഥലം നന്നായി ഉഴുതുമറിച്ച് പരുവപ്പെടുത്തി വിത്ത് നടാവുന്നതാണ്. നല്ല മുഴുത്ത കിഴങ്ങ് മുറിക്കാതെ മുള മുകളിലേക്ക് ആക്കി നടുന്ന രീതിയാണ് പൊതുവേ കർഷകർ അവലംബിക്കുന്നത്. അടിവളമായി ജൈവവളം ചേർക്കുന്നതാണ് ഉത്തമം. 30 സെൻറീമീറ്റർ അകലത്തിൽ കുഴിയെടുത്തു ജൈവവളം ചേർത്ത് കൃഷി ഒരുക്കാവുന്നതാണ്. വേനൽമഴ ലഭ്യമാക്കുന്നതോടുകൂടി ഇവയുടെ മുള വരുന്നു. വള്ളിക്ക് നീളം വെക്കുന്നതോടെ താങ്ങു കാലുകൾ നൽകാം.
ബന്ധപ്പെട്ട വാർത്തകൾ: അറിയാം അടപതിയനെ കുറിച്ച്
താങ്ങു കാലുകൾ നാട്ടി അതിൽ അടുത്തുള്ള മരത്തിലേക്ക് പടർത്തി വിടുന്നതാണ് കൂടുതൽ നല്ലത്. വള്ളികളുടെ മുട്ടുകളിൽ ആണ് കൂടുതലും കിഴങ്ങ് ഉണ്ടാവുന്നത്. പടരുതോറും എല്ലാം മുട്ടുകളിലും കുലയായോ ഒറ്റയ്ക്കോ കിഴങ്ങുകൾ ഉണ്ടാവുന്നു. സാധാരണഗതിയിൽ എട്ടുമാസം കൊണ്ട് ഇവ വിളവെടുക്കാൻ പാകമാകുന്നു. അടത്താപ്പ് കൃഷി പ്രധാനമായും ചെയ്യുന്നത് ഔഷധ മരുന്നുകളുടെ നിർമ്മാണത്തിന് വേണ്ടിയാണ്. ഈ ചെടിയുടെ കിഴങ്ങുകൾ ആണ് ഔഷധ ഉപയോഗത്തിനുവേണ്ടി പ്രയോജനപ്പെടുത്തുന്നത്. വിത്തുകളിലൂടെ പ്രജനനം ഇവ നടത്തുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മധുരക്കിഴങ്ങ് കൃഷി ചെയ്യുമ്പോൾ തെരഞ്ഞെടുക്കേണ്ട ഇനങ്ങളും വളപ്രയോഗ രീതികളും
ഇത് വിളഞ്ഞ് പാകമാകുന്ന കാലയളവ് നവംബർ-ഡിസംബർ മാസങ്ങളാണ്. പൊട്ടി തുടങ്ങുന്നതിനു മുൻപായി കായ്കൾ പറിച്ചെടുക്കണം. വിത്തുകൾ പാകുന്നതിന് അഞ്ചു മണിക്കൂർ മുൻപ് വിത്തുകൾ അഞ്ചു മണിക്കൂർ നേരം വെള്ളത്തിൽ ഇട്ടു വെക്കുക. കൃഷി ചെയ്യുവാൻ ഒരുങ്ങുമ്പോൾ തവാരണകൾ തയ്യാറാക്കി വിത്ത് മുളപ്പിക്കാം.പാകി മുളപ്പിച്ച തൈകൾ ഒരുമാസം പ്രായമാകുന്നതോടെ 14*10 സെൻറീമീറ്റർ വലുപ്പത്തിലുള്ള പോളി ബാഗുകളിൽ പോട്ടിങ് മിശ്രിതം തയ്യാറാക്കി പറിച്ചു നടാവുന്നതാണ്.
The only similarity is in the name of the tubers, such as Adathappu and Adapatiyan. Adapathiyan is used as a medicinal plant. Adattappu is an edible tuber crop.
പിന്നീട് ഒന്നര മാസം ഇപ്രകാരം പരിപാലിച്ചു പ്രധാന സ്ഥലത്തേക്ക് പറിച്ചു നടാവുന്നതാണ്. കുഴികൾ 30 സെൻറീമീറ്റർ നീളവും വീതിയും ആഴത്തിലും എടുത്ത് 10 കിലോ ചാണകപ്പൊടി, കമ്പോസ്റ്റ് തുടങ്ങിയ ഇട്ട് പോളി ബാഗ് നീക്കംചെയ്ത് തൈ അതിലേക്ക് നടാം. വള്ളികൾ പടർന്നു വരുന്ന കാലയളവിൽ താങ്ങുകൾ കൊടുക്കുക. രണ്ടുവർഷം കഴിയുമ്പോൾ വള്ളികൾ ഉണങ്ങുന്നു. അതിനുശേഷം കിഴങ്ങുകൾ ശേഖരിക്കാവുന്നതാണ്. ശേഖരിച്ച് കിഴങ്ങുകൾ 10 സെൻറീമീറ്റർ നീളമുള്ള കഷണങ്ങളാക്കി വെയിലിൽ ഉണക്കി വില്പനയ്ക്ക് എത്തിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: അടപതിയൻ ഔഷധ സസ്യം