1. Health & Herbs

അറിയാം അടപതിയനെ കുറിച്ച്

പയസ്വിനി, അർക്ക പുഷ്പി, നാഗവല്ലി എന്നിങ്ങനെ വിത്യസ്ത പേരുകളിലറിയപ്പെടുന്ന ഒന്നാണ് അടപതിയൻ കിഴങ്ങ്. കേരള,മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ ഇത് കണ്ടു വരുന്നു. കണ്ണിനുണ്ടാകുന്ന രോഗങ്ങൾക്കും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും രസായനങ്ങളിൽ അടപതിയൻ കിഴങ്ങ് ഉപയോഗിക്കുന്നു.

Priyanka Menon
അടപതിയൻ
അടപതിയൻ

പയസ്വിനി, അർക്ക പുഷ്പി, നാഗവല്ലി എന്നിങ്ങനെ വിത്യസ്ത പേരുകളിലറിയപ്പെടുന്ന ഒന്നാണ് അടപതിയൻ കിഴങ്ങ്. കേരള,മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ ഇത് കണ്ടു വരുന്നു. കണ്ണിനുണ്ടാകുന്ന രോഗങ്ങൾക്കും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും രസായനങ്ങളിൽ അടപതിയൻ കിഴങ്ങ് ഉപയോഗിക്കുന്നു. യുവത്വം നിലനിർത്താൻ ടോണിക്കായും ഇത് ഉപയോഗപ്പെടുത്തുന്നു.

ശരീരപുഷ്ടിക്ക് അടപതിയൻ വേര് പാലിൽ വേവിച്ച് വെയിലത്തുണക്കി പൊടിച്ചെടുത്ത ചൂർണ്ണം 6 ഗ്രാം വീതം ദിവസവും രാത്രി പാലിൽ സേവിച്ചാൽ മതി. അടപതിയൻ കിഴങ്ങ് പാലിലരച്ച് തേനും പഞ്ചസാരയും കൂട്ടി കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. മണൽ കലർന്ന ചുവന്ന മണ്ണ് ഇതിൻറെ വളർച്ചയ്ക്ക് ഏറെ അനുയോജ്യമാണ്.

വിത്തുകൾ പാകി മുളപ്പിച്ച് തൈകൾ തയ്യാറാക്കാം. വിത്തുകൾ പാകി ആറ് ഇല പ്രായമെത്തുമ്പോൾ ഇവ മാറ്റി നടാവുന്നതാണ്. ആദ്യം പോളിത്തീൻ ബാഗുകളിൽ നട്ടതിനുശേഷം ഏകദേശം രണ്ടു മാസത്തോളം കഴിഞ്ഞു വേണം മണ്ണിലേക്ക് നടുവാൻ. കമ്പോസ്റ്റോ ചാണകപ്പൊടിയോ അടിവളമായി നൽകി ചെടികൾ തമ്മിൽ 30 സെൻറീമീറ്റർ അകലം പാലിക്കത്തക്ക വിധത്തിൽ ഇവ നടാം. വേനൽക്കാലത്ത് നന പ്രധാനമാണ്.

Adapathiyan tuber is also known by different names like Payaswini, Arka Pushpi and Nagavalli. It is found in Kerala, Maharashtra and Gujarat. Adipatiyan tuber is used in chemicals for eye diseases and to increase immunity. It is also used as a tonic to maintain youth. To nourish the body, it is enough to boil Adapathiyan root in milk and serve it in sun-dried powdered powder 6 gm daily in milk. Adapathiyan potato milk mixed with honey and sugar is good for health. Sandy red soil is ideal for its growth. Seedlings can be prepared by sowing seeds and germination. These can be transplanted when the seeds are sown and six leaves are mature. It should be planted in polythene bags about two months after planting. These can be planted in compost or manure at a spacing of 30 cm between plants. Watering is important in summer.

വളർച്ചാഘട്ടം അനുസരിച്ച് വള്ളികൾ പടർത്താനുള്ള സംവിധാനങ്ങൾ ഒരുക്കണം. ഇവ നട്ട് ഒന്നാം വർഷം തന്നെ കായ്കൾ പറിക്കാം. രണ്ടര വർഷം ആകുമ്പോൾ വള്ളികൾ പഴുത്ത ഉണങ്ങാൻ തുടങ്ങും ഈ സമയത്ത് ഇതിൻറെ കിഴങ്ങുകൾ ശേഖരിച്ച് വിപണനം നടത്താം. ഔഷധ ഉപയോഗം ഏറെ ഉള്ളതിനാൽ തന്നെ വിപണി കണ്ടെത്തുക എന്നത് അടപതിയൻ കിഴങ്ങിനെ സംബന്ധിച്ച് ബുദ്ധിമുട്ട് ഉണ്ടാകാറില്ല.

English Summary: Adapathiyan tuber is also known by different names like Payaswini, Arka Pushpi and Nagavalli Adipatiyan tuber is used in chemicals for eye diseases and to increase immunity

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds