1. Health & Herbs

അടപതിയൻ ഔഷധ സസ്യം

ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ വളരുന്ന ചിരസ്ഥായി ആയ ആരോഹിസസ്യം. മുരടിച്ച കുറ്റിക്കാടുകളിലും ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും കാണപ്പെടുന്നു

K B Bainda
വിത്തുകൾ പാകി കിളിർപ്പിച്ചു തൈകളാക്കാൻ നഴ്സറി തയാറാക്കണം.
വിത്തുകൾ പാകി കിളിർപ്പിച്ചു തൈകളാക്കാൻ നഴ്സറി തയാറാക്കണം.

ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ വളരുന്ന ചിരസ്ഥായി ആയ ആരോഹിസസ്യം. മുരടിച്ച കുറ്റിക്കാടുകളിലും ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും കാണപ്പെടുന്നു

അടപതിയന്‍റെ നടീൽവസ്തു വിത്ത്, വേര്, തണ്ട് എന്നിവയാണ്. മണൽ കലർന്ന ചുവന്നമണ്ണ് ഇതിന്‍റെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമെന്നു കണ്ടിരിക്കുന്നു. നടീൽ അകലം: അടുത്തുള്ള രണ്ടു ചെടികൾ തമ്മിൽ 30 സെ.മീ. മണ്ണിന്‍റെ വളക്കൂറ് അറിഞ്ഞു വളങ്ങൾ ചേർക്കണം.

ഇതിനു ജൈവവളങ്ങളായ കമ്പോസ്റ്റ്, കാലിവളം എന്നിവ മതിയാകും. വേനൽക്കാലത്ത് മൂന്നു ദിവസം ഇടവിട്ടു നനയ്ക്കണം. രണ്ടു വർഷംകൊണ്ടു വിളവെടുക്കാം. അടപതിയന്‍റെ ഔഷധയോഗ്യമായ ഭാഗം കിഴങ്ങാണ് വിത്തുകൾ പാകി കിളിർപ്പിച്ചു തൈകളാക്കാൻ നഴ്സറി തയാറാക്കണം.

വിത്തുകൾ പാകി നാലു മുതൽ ആറ് ഇല പ്രായത്തിൽ എത്തിയ തൈകൾ മേൽമണ്ണ്, നേർത്ത മണൽ, ചാണകപ്പൊടി എന്നിവ നിറച്ച പോളിത്ത‍ീൻ ബാഗുകളിൽ നട്ട് തണൽ നൽകി ഒന്നരമാസം സൂക്ഷിച്ചതിനുശേഷം കുഴികളെടുത്തു നടണം. അടിവളമായി ഏക്കറിനു മൂന്നു ടൺ ജൈവവളങ്ങൾ വേണം.

ഇതിനു ചാണകപ്പൊടിയോ കമ്പോസ്റ്റോ മതിയാകും. വളർന്നുവരുന്നതോടെ വള്ള‍ികൾ പടർത്തി കയറ്റിവിടുക. പൂവിടുന്ന കാലം നവംബർ–ഡിസംബർ. ഒന്നാം വർഷംതന്നെ കായ്കൾ പറിക്കാം. രണ്ടുവർഷമാകുന്നതോടെ വള്ളികൾ പഴുത്ത് ഉണങ്ങും. അപ്പോൾ വേരും വിത്തും കിളച്ചെടുക്കുന്നു. കിഴങ്ങുകൾ 10 സെ.മീ. നീളത്തിൽ മുറിച്ചു കഴുകി ഉണങ്ങി വിപണനം നടത്താം.ശാസ്ത്രനാമം : Holostemma ada-kodien Schult
കുടുംബം : Apocynaceae
ഇംഗ്ലീഷ് : Holostemma
സംസ്കൃതം : അർക്കപുഷ്പീ,ക്ഷീരിണീ, നാഗവല്ലി,പയസ്വിനി

ഔഷധയോഗ്യഭാഗം കിഴങ്ങാണ് .നേത്ര രോഗങ്ങൾ, ചുമ, പുകച്ചിൽ, പനി,ധാതുക്ഷയം, പ്രമേഹം എന്നിവയ്ക്ക് ആയുർവേദത്തിൽ ഉപയോഗിച്ചുവരുന്നു.ശരീരത്തെ തണുപ്പിക്കാനും പുഷ്ടിപ്പെടുത്താനുമുള്ള ശക്തിയുണ്ട്.

English Summary: Adipathiyan Medicinal Herb

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds