1. Cash Crops

കുടംപുളി കൃഷി ചെയ്യാൻ മടിക്കേണ്ട 

കുടംപുളിയുടെ ഉപയോഗം കൂടുതൽ ഉള്ള ഒന്നാണ് നമ്മുടെ സംസ്ഥാനം ഉണക്കി സൂക്ഷിച്ച കുടംപുളിയല്ലാത്ത വീടുകൾ കേരളത്തിൽ വിരളമായിരിക്കും.

Saritha Bijoy
kudampuli

കുടംപുളിയുടെ ഉപയോഗം കൂടുതൽ ഉള്ള ഒന്നാണ് നമ്മുടെ സംസ്ഥാനം ഉണക്കി സൂക്ഷിച്ച കുടംപുളിയല്ലാത്ത വീടുകൾ കേരളത്തിൽ വിരളമായിരിക്കും.ഇന്ത്യയിൽ പ്രത്യേകിച്ച് സഹ്യപർവ്വതത്തിൽ മാത്രം കണ്ടുവരുന്ന പുളിയാണ് കുടമ്പുളി അതിനാൽത്തന്നെ നമുക്ക് കുടംപുളി  ധരാളമായി ലഭ്യവുമാണ്.  മീൻകറി ആയാലും പച്ചക്കറി വിഭവമായാലും പച്ചയും ഉണക്കിയതുമായ കുടംപുളി ചേർക്കാറുണ്ട് നമ്മൾ. രുചിക്കുപുറമെ നിരവധി ഗുണങ്ങൾ ആണ് കുടംപുളിയ്ക്ക് ഉള്ളത്. 

ഇത്രയൊക്കെ ഗുണങ്ങൾ ഉണ്ടെന്നറിയാമെങ്കിലും എല്ലാത്തരം കൃഷികളും പരീക്ഷിച്ചു നോക്കാറുള്ള മലയാളികൾ അധികം  കൈവയ്ക്കാത്ത ഒരു മേഖലയാണ് ഇന്നും  കുടംപുളി കൃഷി. പല കാരണങ്ങളാണ് ഇതിനുള്ളത്  . വിത്തുമുളയ്ക്കാനുള്ള താമസവും ആൺ-പെൺ ചെടികളെ തിരിച്ചറിയാനുള്ള കാലതാമസവും കായ്ക്കാനുള്ള കാലതാമസവുമാണ് ഒരു പ്രധാന കാരണം. കുടമ്പുളി വിത്ത് മുളയ്ക്കാൻ 5 മുതൽ 7 വരെ മാസങ്ങൾ എടുത്തേക്കാം വിത്തുമുളപിച്ചു എടുക്കുന്ന തൈകൾ വളർന്നു  കായ്കളുണ്ടാകാൻ 10-12 വർഷം എടുക്കാറുണ്ട്. ഏകദേശം 10-20 മീറ്റർ വരെ നീളമുള്ളതും ശാഖോപശാഖകളോട് കൂടി  കാണപ്പെടുന്നതുമായ കുടംപുളി കൃഷി സ്ഥലത്തിന്റെ ഒരു സിംഹഭാഗവും അപഹരിക്കും . കാര്യമായ നനവ് വേണ്ടുന്ന മരമാണ് കുടമ്പുളി.  ശ്രദ്ധയായി പരിപാലിച്ചില്ലെങ്കിൽ നഷ്ട്ടം സഹിക്കേണ്ടിവരികയും ചെയ്യും.


കർഷകരെ കുടംപുളികൃഷിയിൽ നിന്ന്  പിന്തിരിപ്പിക്കുന്ന  പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട്  കാർഷിക സർവകലാശാല ചില സങ്കരയിനങ്ങൾ കണ്ടെത്തിയിട്ടുണ്ട് .  കുടംപുളിയുടെ വിപണിമൂല്യം കണക്കിലെടുത്തു  താല്പര്യമുള്ളവർക്ക്  ഗ്രാഫ്റ്റ് / ബഡ്ഡ്   കുടംപുളി തൈകൾ കൃഷിചെയ്യാം  ഈ സങ്കരയിനം കുടമ്പുളിത്തൈകൾ അധികം ഉയരം വയ്ക്കാത്തതും മൂന്നാം വര്ഷം മുതൽ കായ്ച്ചു തുടങ്ങും .തനിവിളയായും ദീർഘകാല ഇടവിളയായും  തെങ്ങ്, കവുങ്ങ് തോട്ടങ്ങളിലും കുടംപുളി  മരങ്ങൾ നടാവുന്നതാണ്. കുടംപുളി  സമതലം മുതൽ കുന്നിൻ ചരുവുകളിൽ വരെ കൃഷി ചെയ്യാവുന്നതാണ്. ഏതു തരം മണ്ണും വളരാൻ അനുയോജ്യമെങ്കിലും മണൽ നിറഞ്ഞ എക്കൽ മണ്ണിൽ വളരുന്നത് കൂടുതൽ വിളവ് നൽകും.  അലങ്കാര വൃക്ഷമായി പാർക്കുകളിലും മൈതാനങ്ങളിലും പൂന്തോട്ട വൃക്ഷമായി വീട്ടുവളപ്പിലും കുടമ്പുളി നട്ടുവളർത്താവുന്നതാണ്.
English Summary: Kudampuli krishi cambodge farming

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds