Updated on: 6 July, 2020 9:40 PM IST
കുരുമുളക് കൃഷിയിലെ പുതിയ ചന്ദ്രോദയമായി മാറിയിരിക്കുകയാണ്,ഒരു സാധാരണ കർഷകൻ കണ്ടെടുത്ത് വികസിപ്പിച്ചെടുത്ത കുമ്പുക്കൽ കുരുമുളക്. ഇടുക്കി ജില്ലയിൽ ചെറുവള്ളിക്കുളം കുമ്പുക്കൽ വീട്ടിൽ കെ.ടി.വർഗ്ഗീസ് എന്ന കർഷകനാണ് ഈ പുതിയ ഇനത്തിന്റെ ഉപഞ്ജാതാവ്.
ഏതാണ്ട് 30 വർഷത്തെ പരീക്ഷണനിരീക്ഷണങ്ങളുടെ ആകെത്തുകയാണ് ഈ ഫലസിദ്ധിക്കു പിന്നിൽ.
 
കരിമുണ്ട ഇനത്തിൽപ്പെട്ട 200ലധികം കുരുമുളക് ചെടികൾ 1980ലും,1990ലും ദ്രുതവാട്ട രോഗം വന്ന് അപ്പാടെ നശിച്ചപ്പോൾ ഒരു ചെടി മാത്രം യാതൊരു കേടുമില്ലാതെ നന്നായീ ആരോഗൃത്തോടെ തന്റെ തോട്ടത്തിൽ നില നിൽകുന്നതായീ വർഗ്ഗീസിന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി.കുരുമുളക് കൊടികൾ അപ്പാടെ നഷ്ടപ്പെട്ട് നിരാശയുടെ പടുകുഴിയിൽ വീണ വർഗ്ഗീസ്,നശിക്കാതെ നിന്ന ഈ ഏകാന്ത പഥികനെ പ്രത്യേകം ശ്രദ്ധിച്ചു. ഈ താരകത്തിൽ നിന്ന് കൂടുതൽ തൈകളുൽപ്പാദിപ്പിച്ച് നട്ടു വളർത്താൻ ഭാരൃ മേരിക്കുട്ടി പ്രോത്സാഹിപ്പിച്ചതോടെ വർഗ്ഗീസിന് ആത്മവിശ്വാസം കൂടി.ഈ ഒറ്റ കൊടിയിൽ നിന്ന് ശ്രദ്ധാപൂർവ്വം വികസിപ്പിച്ചെടുത്തതാണ് കുമ്പുക്കൽ കുരുമുളക്.
 
നല്ല ഉൽപാദന ക്ഷമതയുള്ള കുമ്പുക്കൽ കുരുമുളകിന്റെ ഏറ്റവും പ്രധാന സവിശേഷത, കുരുമുളക് കർഷകരെ ദുരിതത്തിലാകുന്ന ദ്രുതവാട്ട രോഗത്തെ ചെറുത്തു നിൽക്കുന്നു എന്നതുകൂടിയാണ്. ഓരോ തിരിയിലും 6 നിരകളിലായി മണികൾ ക്രമീകരിച്ചിട്ടുള്ള ഇതിന്റെ തിരികൾ മുപ്പെത്താറാകുമ്പോൾ അഗ്രഭാഗം വളഞ്ഞു വരികയും അധികരിച്ച മണിപിടുത്തം കാരണം തിരി പിരിഞ്ഞ് കാണപ്പെടുന്നു. വേനൽ ചൂടിനെ അതിജീവിക്കാനും കുമ്പുക്കൽ കുരുമുളകിന് സാധിക്കുന്നു എന്നത് പ്രത്യേകതയാണ് .
മണ്ണു കുറഞ്ഞ ഹൈറേഞ്ച് പാക്കൊടുക്കുകളിലും ഇടനാട്ടിലും അടക്കം എല്ലാത്തരം മണ്ണിലും കുബുക്കൽ കുരുമുളക് നന്നായി വളരുന്നു. കേരളത്തിലെ കാലാവസ്ഥയ്ക്ക് അത്യുത്തമ്മാണ്. നട്ട് ഒന്നാം വർഷം മുതൽ തന്നെ വിള ലാഭിക്കുന്നു എന്നത് എടുത്ത് പറയേണ്ട പ്രതേകതയാണ്.കൂടുതൽ കണ്ണികൾ പെട്ടെന്ന് പൊട്ടി മുളക്കുന്നതിനാൽ താങ്ങുമരത്തിൽ വേഗത്തിൽ പടർന്നു കയറുന്നു. സാധാരണ കുരുമുളക് ചെടികളിൽ നിന്ന് ശരാശരി 2 മുതൽ 3 കിലോഗ്രാം ഉണങ്ങിയ കുരുമുളക് കിട്ടുന്നിടത്ത് കുമ്പുക്കൽ കുരുമുളകിൽ നിന്നും ശരാശരി 4 മുതൽ 6 കിലോഗ്രാം വരെ ഉണങ്ങിയ കുരുമുളക് കിട്ടുന്നു.
വർഷം കഴിയുന്തോറും ഉൽപ്പാദനം വർദ്ധിക്കുകയും 15 വർഷത്തോളം തുടർച്ചയായി വിളവ് ലഭിക്കുകയും ചെയ്യുന്നു. സാധാരണ കുരുമുളക് ചെടികളിൽ ഓരോ തിരിയിലും 4 നിരകളിലായി 70-90 മണികൾ കിട്ടുമ്പോൾ കുമ്പുക്കൽ കുരുമുളക് ചെടികളിൽ ഓരോ തിരിയിലും 6 നിരകളിലായി 115-120 മണികൾ കിട്ടുന്നു.നല്ല വേര് പടലമുള്ള ചെടിയാണിത്. കുരുമുളക് കർഷകർക്ക് തീരാ തല വേദനകളായ വാട്ട രോഗത്തേയും, മന്ദവാട്ട രോഗത്തേയും, പൊള്ളുരോഗത്തേയും ചെറുക്കുന്നു. തണൽ ഉള്ളിടത്തും നന്നായി നിലമൊരുക്കാത്തിടത്തുമെല്ലാം കമ്പുക്കൽ കുരുമുളക് പിടിക്കുന്നു. ഈ ഇനത്തിൽ തൈലത്തിന്റെ അളവും കൂടുതലാണ്.

1995 മുതൽ സുഗന്ധവിള ബോർഡ് [ Spices Board] നടത്തിയ നിരീക്ഷണങ്ങളിലൂടെ വർഗ്ഗീസ് പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് കാണുകയും, 2007 ൽ കാർഷിക മികവിനുള്ള രാഷ്ട്രപതിയുടെ അവാർഡും നാഷണൽ ഇന്നോവേറ്റീവ് ഫൗണ്ടേഷന്റെ ആദരവും വർഗ്ഗീസിനെ തേടിയെത്തി. കുമ്പുക്കൽ കുരുമുളകിനെ അംഗീകരിച്ച് നാഷണൽ രജിസ്റ്ററിൽ ചേർക്കുകയും ചെയ്തിട്ടുണ്ട്.

“ജനിതക ശസ്ത്രത്തിന് മുതൽകൂട്ടായ കണ്ടുപിടുത്തം ” എന്ന് മുൻ രാഷ്ട്രപതി ഡോ: എ.പി.ജെ.അബ്ദുൾ കലാം വിശേഷിപ്പിച്ച കുമ്പുക്കൽ കുരുമുളകിനെ കുറിച്ച് പഠിക്കാൻ ജർമ്മനി പോലുള്ള രാജ്യങ്ങളിൽ നിന്നു വരെ ശാസ്ത്രജ്ഞന്മാരെത്തി.
ദ്രുതവാട്ടത്തിനെയും പൊള്ളുരോഗത്തെയും പ്രതിരോധിക്കുന്നതാണ്‌ കുമ്പുക്കൽ കുരുമുളക് .
 കൂടുതൽ ശിഖരങ്ങൾ പെട്ടെന്ന് പൊട്ടിമുളക്കുന്നതുകൊണ്ട് കൊടി താങ്ങുമരത്തിന്മേൽ അതിവേഗം പടർന്നു വളരുന്നു .
 കുമ്പുക്കൽ കുരുമുളക് നട്ട്‌  ഒന്നാം വർഷം മുതൽ കായ്ച്ചു തുടങ്ങുകയും മൂന്നാം വർഷം കൊടി അതിൻ്റെ പൂർണ്ണ ആദായത്തിൽ എത്തുകയും ചെയ്യും .
 ഒരു ചെടിയിൽ നിന്ന് അഞ്ചു കിലോവരെ ഉണക്ക കുരുമുളക് ലഭിക്കും .
 കട്ടിയുള്ളതും കടുത്ത പച്ചനിറമുള്ള ഇലകളും കുമ്പുക്കൽ കുരുമുളകിൻ്റെ എടുത്തുപറയത്തക്ക പ്രേത്യേകതകൾ ആണ് .
 കുമ്പുക്കൽ കുരുമുളകിൻ്റെ മികച്ച തൈലാംശം ശാസ്ത്രീയമായി പരീക്ഷിച്ചു തെളിയിച്ചതാണ് .
 കേരളത്തിലെ കാലാവസ്ഥയ്ക്ക് അത്യുത്തമമാണ് കുമ്പുക്കൽ കുരുമുളക് .
കുമ്പുക്കൽ കുരുമുളകിന് കെ.ടി.വർഗ്ഗീസ് പേറ്റന്റ് എടുത്തിട്ടുണ്ട്.
ഇന്ന് ഇതിൻറെ വിപുലമായ നഴ്സറിയും വൻ ശേഖരവും അദ്ദേഹത്തിന് കൈമുതലായുണ്ട്. കേരളത്തിനകത്തും പുറത്തും അദ്ദേഹത്തിൻറെ കുരുമുളകിന് ആവശ്യക്കാർ അനവധിയാണ്.
ലിജോ ഇടുക്കി
Ph: 9400588275

അനുബന്ധ വാർത്തകൾക്ക്  അയൂബിൻ്റെ പരീക്ഷണം വിജയിച്ചു; ഇനി കുരുമുളക് കൃഷിയില്‍ വിയറ്റ്‌നാം മാതൃക

 Background

K.T. Varghese (51 years), an innovative farmer from Cheruvalikulam, has developed a disease resistant variety of pepper, which has stable yield, high oil content and pungency than the local varieties.Lacking basic facilities like primary health center, road infrastructure, Cheruvalikulam is one of least developed areas of Idukki District. Chief crops grown by the people, who are basically farmers, are rubber, vanilla, pepper and clove. His father, also an agriculturist grew rubber as the main crop with some pepper on the ten acres of land he had.For the last one year, K.T. Varghese is working as an estate manager in a private spice estate. His son looks after the four acres of land he owns where along with rubber and pepper now vanilla and clove are also being grown.As a child he was very much interested in sports especially basketball and represented his school in several tournaments. He failed to pass his tenth standard examination and faced many problems during his education since his school was 15 kms away from his house.He used to work with his father and brother till 1984. With a view to become independent after his marriage, he started his own farming in 1985 on four acres of land that he got from his father cultivating tapioca, ginger and pepper. He planted local pepper varieties like Karimunda, Arrayamunda, Peringudi, Tiplimundi and Panniyur.

 

Genesis

In 1989 he had severe incidence of quick wilt in his pepper crop and to his surprise only five- eight plants could survive the incidence. His wife advised him to propagate the remaining plants through vegetative propagation (buds), to which he consented. Along with them, he cultivated the fresh seeds of Karimunda variety also.This was successfully done till 1995, then again there was an attack of quick wilt in the entire Idukki district. All his plants were lost excepting the ones, which were the progeny of the previous quick wilt survivors. After this episode he again repeated the process of propagation and increased his yield substantially over the years.In 2001, after the visit of an officer from the Spices Board, a paper on his variety got published in the magazine, Spice India, which gave him much recognition and he got a good demand for his variety in 2002. Anticipating a good demand in 2003, he prepared around one lakh vegetative propagules for sale but that year the demand shifted from pepper to vanilla so not even half of them got sold.During the past fifteen years or so, K.T. Varghese has suffered huge financial losses because of loosing entire crops to wilt twice. Pepper in a way has been quite unreliable for him. His son has also not been able to get a job in spite of having an ITI diploma so in order to make up for the losses he had to take up the job of estate manager elsewhere.

 

Innovation

Shri Varghese is using this variety after isolating and stabilizing the plantlets post 1995 wilt and since then the yield performance of the variety has been higher and stable compared to other locally popular varieties. One kilogram of green pepper on drying yields 300 grams of dried pepper fetching ten percent higher price due to the high pungency and oil content. The variety has a highly developed root system making it resistant against quick wilt and foot rot, and can also be grown in stony areas having less soil depth.Spices Board has published about the pepper variety developed by innovator in the ?Journal of Spice India?.The farmer had started diffusing the variety locally and a large number of farmers have started evincing interest in cultivation. Presently it has diffused in Malabar, Kozhikhode, Ernakulum, Punmudi, Trivandrum and parts of Karnataka and Tamil Nadu. The media has played a large role in disseminating the merits of the variety.Though he is in job presently but K. T. Varghese?s heart is in his plantation. He mentions that he would love to come back to work on his farm provided he gets some financial support to start his nursery.His message to fellow agriculturists is that they should not keep on switching over from one crop to another based on market demand because then they would not be able to derive maximum from the crop in the long run.

English Summary: Kumpukkal kurumulakku, pepper - An improved disease resistant variety of Pepper -
Published on: 06 July 2020, 09:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now