Updated on: 9 May, 2022 4:49 PM IST

മാങ്ങായിഞ്ചി ഭൂകാണ്ഡമാണ് നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. ഏക്കറിന് 500 കിലോ വിത്ത് വേണ്ടി വരുന്നു. രോഗ വിമുക്തമായ കിഴങ്ങുകൾ മാത്രം കൃഷിക്ക് തെരഞ്ഞെടുക്കുക.15 മുതൽ 20 ഗ്രാം വിത്തുള്ളവ നടാൻ ഉപയോഗിക്കാം.

മികച്ച വിളവ് തരുവാൻ ഈ രീതിയിൽ കൃഷി ചെയ്യാം

ഈ മാസവും മാങ്ങായിഞ്ചി നടുവാൻ അനുയോജ്യമാണ്. സൗകര്യപ്രദമായ നീളത്തിലും 1.2 മീറ്റർ വീതിയിലും 25 സെൻറീമീറ്റർ ഉയരമുള്ള വാരങ്ങൾ എടുക്കണം. രണ്ടു തടങ്ങൾ തമ്മിൽ 40 സെൻറ് മീറ്റർ അകലം ഉണ്ടാകണം. തയ്യാറാക്കിയ വാരങ്ങളിൽ 25*30 സെൻറീമീറ്റർ അകലത്തിൽ ചെറിയ കുഴികളിൽ 4 മുതൽ 5 സെൻറീമീറ്റർ ആഴത്തിൽ വിത്ത് നടാം. നടീൽ സമയത്ത് ഒരു സെന്റിന് 140 കിലോ ജൈവ വളമാണ് ചേർക്കേണ്ടത്.

ബന്ധപ്പെട്ട വാർത്തകൾ: ഇഞ്ചി ഇനമറിഞ്ഞുകൃഷി ചെയ്താൽ ഉല്പാദനം ലാഭകരമാക്കാം

മികച്ചയിനം

കേരളത്തിൽ മികച്ച വിളവ് തരുന്ന ഇനമാണ് അംബ.

Mango Ginger is suitable to cultivate in month of may

ഇടക്കാല പരിചരണം

നടീൽ കഴിഞ്ഞ് ഉടനെ പച്ചില ഉപയോഗിച്ച് പുത ഇടണം. ഒരു സെന്റിന് 60 കിലോ പച്ചില എന്നതാണ് കണക്ക്. നട്ട് 50 ദിവസം എത്തുമ്പോഴും ഈ അളവിൽ പുതയിടൽ ആവർത്തിക്കണം. നട്ട് 45 ദിവസങ്ങൾക്കുശേഷം കളനിയന്ത്രണം നടത്തണം. രണ്ടാംഘട്ട വളപ്രയോഗം നട്ട് 30 ദിവസങ്ങൾക്കു ശേഷം നടത്തണം. മൂന്നാംഘട്ട വളപ്രയോഗം നട്ട് 60 ദിവസങ്ങൾക്കുശേഷം നടത്താം.

ബന്ധപ്പെട്ട വാർത്തകൾ: ചുവന്ന ഇഞ്ചി: സാധാരണ ഇഞ്ചിയെക്കാൾ കൂടുതൽ വിളവും ഔഷധമൂല്യവും

നടീൽ കഴിഞ്ഞ ഉടനെ ജലസേചനം നടത്തണം. തുടർന്ന് ഏഴു മുതൽ 10 ദിവസത്തെ ഇടവേളകളിൽ ജലസേചനം ആവശ്യമാണ്. ഒരു ഹെക്ടറിന് 30:30:30 കിലോഗ്രാം അനുപാതത്തിൽ പാക്യജനകം, ഭാവഹം, ക്ഷാരം എന്നിങ്ങനെയാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പോഷകമൂലകങ്ങൾ. നട്ട് 6 മാസം കഴിയുന്നതോടെ ഇത് വിളവെടുക്കാൻ ആകുന്നു. ഇലകൾ ഉണങ്ങി തുടങ്ങുന്നതാണ് പാകം ആവുന്നതിന്റെ സൂചന. ഭൂകാണ്ഡങ്ങൾ കേടുകൂടാതെ ശ്രദ്ധയോടെ മുറിച്ച് എടുക്കുകയാണ് ചെയ്യേണ്ടത്. പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണും ഇലകളും കഴുകിക്കളയണം.

സംസ്കരിക്കുന്നതിനായി ഒരു രാത്രി മുഴുവൻ പറിച്ചെടുത്ത് മാങ്ങായിഞ്ചി വെള്ളത്തിൽ മുക്കി വെക്കണം. കൂർത്ത മുളങ്കമ്പ് ഉപയോഗിച്ച് മാങ്ങായിഞ്ചിയുടെ തൊലി കളയണം. ലോഹ വസ്തുക്കൾ ഇതിനായി ഉപയോഗിച്ചാൽ മാങ്ങായിഞ്ചിയുടെ നിറംമാറ്റത്തിന് കാരണമാകും. തൊലി കളഞ്ഞതിനുശേഷം മാങ്ങായിഞ്ചി ഒരാഴ്ചയോളം വെയിലത്ത് ഉണക്കണം. വീണ്ടും കൈകൊണ്ട് ഉരച്ച് ബാക്കി നിൽക്കുന്ന തൊലി കൂടി കളയണം.

ബന്ധപ്പെട്ട വാർത്തകൾ: ഇഞ്ചിയുടെ പുതിയ അവതാരം ഇന്‍ഡൊനീഷ്യന്‍ 'ചുവന്ന ഇഞ്ചി'

English Summary: mango ginger can also be planted this month
Published on: 08 May 2022, 09:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now