1. Cash Crops

മരച്ചീനിയിൽ കണ്ടുവരുന്ന മൊസൈക് രോഗത്തെ എളുപ്പത്തിൽ പരിഹരിക്കാൻ ഇതു മാത്രം മതി

കപ്പ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങളിലൊന്നാണ് എന്നാൽ കപ്പ കൃഷി ചെയ്യുന്നവർക്ക് അവരുടെ ലാഭ സാധ്യതയെ ബാധിക്കുന്ന പ്രധാന പ്രശ്നം മരച്ചീനിയിൽ കണ്ടുവരുന്ന വിവിധ രോഗങ്ങൾ ആണ്.

Priyanka Menon
മരച്ചീനി
മരച്ചീനി

കപ്പ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങളിലൊന്നാണ് എന്നാൽ കപ്പ കൃഷി ചെയ്യുന്നവർക്ക് അവരുടെ ലാഭ സാധ്യതയെ ബാധിക്കുന്ന പ്രധാന പ്രശ്നം മരച്ചീനിയിൽ കണ്ടുവരുന്ന വിവിധ രോഗങ്ങൾ ആണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് മൊസൈക് രോഗം. ഇതു പരിഹരിക്കാനുള്ള വിവിധ മാർഗ്ഗങ്ങളാണ് താഴെ നൽകുന്നത്.

മൊസൈക് രോഗത്തിന്റെ ലക്ഷണങ്ങൾ

ഇലകൾ കടും പച്ച നിറത്തിലും, വിളറിയ പച്ച നിറത്തിലുള്ള പാടുകൾ ധാരാളമായി കണ്ടു വരുന്നതാണ് ഈ രോഗത്തിൻറെ പ്രഥമലക്ഷണങ്ങൾ. ഈ രോഗം പ്രധാനമായും കണ്ടുവരുന്നത് ഇളം പ്രായത്തിലുള്ള ഇലകളിലാണ്.

Tapioca is one of the favorite food items of the Malayalees but the main problem affecting the profit potential of the tapioca growers is the various diseases found in tapioca.

രോഗബാധയേറ്റ ഇലകൾ ചെറുതായി വളർച്ച മുരടിച്ച് ചുരുങ്ങി പോകുന്നതും ഇതിൻറെ ലക്ഷണങ്ങളാണ്. ഇല ഞരമ്പുകൾ വിളറി ഇരിക്കുകയോ സാധാരണയിൽ നിന്നും ഉയർന്ന ഇരിക്കുകയും കട്ടി കൂടി കാണപ്പെടുകയോ ചെയ്യപ്പെടുന്നത് മൊസൈക് രോഗസാധ്യതയെ ആണ് കാണിക്കുന്നത് ഇതിനെത്തുടർന്ന് ചില ഇല ഞരമ്പുകൾ മഞ്ഞനിറം ആയിത്തീരുകയും ചെയ്യുന്നു. രോഗബാധയേറ്റ ചെടികളുടെ കിഴങ്ങുകൾ പൊട്ടി വിളവ് ഗണ്യമായി ഇതുമൂലം കുറയുന്നു. നടീൽ വസ്തു വഴിയും വെള്ളീച്ച വഴിയും ഈ വൈറസ് രോഗം പകരുന്നു.

എങ്ങനെ നിയന്ത്രിക്കാം

മൊസൈക് രോഗത്തെ പ്രതിരോധിക്കുന്ന നിരവധി ഇനങ്ങൾ ഇന്ന് നഴ്സറികളിലും, ഗവൺമെൻറ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വാങ്ങാവുന്നതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങളാണ് ശ്രീപത്മനാഭ,H-97 തുടങ്ങിയവ. രോഗമുള്ള ചെടികളിൽനിന്ന് നടീൽ വസ്തുക്കൾ തെരഞ്ഞെടുക്കാതിരിക്കുക എന്നതാണ് ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ആദ്യപടി. രോഗബാധിതമായ ചെടികളെ ആദ്യഘട്ടത്തിൽതന്നെ നശിപ്പിച്ചിരിക്കണം ഇതുകൂടാതെ മഞ്ഞക്കെണികൾ സ്ഥാപിച്ചു രോഗം പടർത്തുന്ന കീടങ്ങളെ നിയന്ത്രണവിധേയമാക്കുകയും ചെയ്യണം. മൊസൈക് രോഗം പടർത്തുന്ന കീടങ്ങളെ ഇല്ലാതാക്കുവാൻ വേപ്പെണ്ണ എമൽഷൻ ഉപയോഗപ്പെടുത്താം.

ഇത് 20 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ആണ് ഉപയോഗിക്കേണ്ടത്. ഇത് കൂടാതെ ഡൈയ്മെത്തോയെറ്റ് 30 EC യും ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഉപയോഗക്രമം 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക എന്നതാണ്.

English Summary: This alone is enough to easily cure the mosaic disease found in tapioca

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds