Updated on: 29 April, 2021 3:57 PM IST
കുപ്പ മഞ്ഞൾ

ഏറെ ഔഷധഗുണമുള്ള ഒരു സസ്യമാണ് കുപ്പമഞ്ഞൾ. കുലകളായി വലിയ പൂക്കളാണ് ഇതിനുണ്ടാകുന്നത്. മെയ് മാസമാണ് പൂക്കൾ സമൃദ്ധമായി കാണപ്പെടുന്നത്. കുരങ്ങുമഞ്ഞൾ ഇന്ന് മറ്റൊരു വിളിപ്പേരും കുപ്പമഞ്ഞളിന് ഉണ്ട്. ഇതൊരു അതിനിവേശ സസ്യമാണ്. മധ്യ അമേരിക്കയാണ് ജന്മദേശമെന്ന് പറയപ്പെടുന്നു. ചില പ്രദേശങ്ങളിൽ കുങ്കുമപ്പൂമരം എന്നും ഇത് അറിയപ്പെടുന്നു.

ഇതിൻറെ പൂവ്, ഇല കുരു എന്നിവയെല്ലാം ഔഷധയോഗ്യമാണ്. ഏകദേശം മൂന്ന് മീറ്റർ വരെ ഉയരത്തിൽ ഇതു വളരുന്നു. ഇതിൻറെ വിത്തുകൾക്ക് ത്രികോണാകൃതി ആണ്. കായകൾ മുള്ളുകൾ കൊണ്ട് ആവൃതമാണ്. ചുവന്ന പൾപ്പ് ആവരണം ആയതിനാൽ റമ്പൂട്ടാൻ പഴങ്ങളോട് ഇതിന് സാദൃശ്യമുണ്ട്. ഔഷധങ്ങൾ, വസ്ത്രങ്ങൾ,ചോക്ലേറ്റുകൾ തുടങ്ങിയവയ്ക്ക് നിറംപകരാൻ ആയി കുപ്പമഞ്ഞൾ ഉപയോഗിക്കുന്നു.

ഒട്ടേറെ വിദേശ രാജ്യങ്ങളിൽ വ്യവസായികാടിസ്ഥാനത്തിൽ ഇത് കൃഷിചെയ്തുവരുന്നു. ഭാരതത്തിൽ ഒറീസ, മഹാരാഷ്ട്ര തുടങ്ങിയ പ്രദേശങ്ങളിലാണ് ഇത് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇതിൻറെ കായ്കൾ ഉണക്കി വിത്തുകൾ ശേഖരിച്ച് വേണം കൃഷി ആരംഭിക്കാൻ. നീർവാർച്ചയുള്ള മണ്ണും സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലവും കൃഷിക്കുവേണ്ടി തെരഞ്ഞെടുക്കാം.

Turmeric is a very medicinal plant. It has large flowers in clusters. Flowers are abundant in May. Monkey Turmeric Today, turmeric has another nickname. This is an invasive plant. It is said to be native to Central America. It is also known as saffron in some areas. Its flower and leaf pods are all medicinal. It grows to a height of about 3 m. Its seeds are triangular in shape. The fruits are covered with thorns. It bears a striking resemblance to rambutan fruit as it has a red pulp coating. Turmeric is used as a dye in medicine, clothing, and chocolate. It is cultivated commercially in many foreign countries. In India, it is mainly grown in Orissa and Maharashtra. Its seeds should be dried and the seeds should be collected to start cultivation. Moist soil and sunny soil can be selected for cultivation.

വിത്തുകൾ പാകി മുളപ്പിച്ച അതിനുശേഷം മൂന്നടി സമചതുരത്തിലുള്ള കുഴികളെടുത്ത് അടിവളമായി കമ്പോസ്റ്റ് ചേർത്ത് മേൽമണ്ണ് നിറച്ച തൈകൾ അതിൽ വച്ച് പിടിപ്പിക്കാം. ഭക്ഷ്യ പദാർത്ഥങ്ങൾ ക്ക് നിറം നൽകുവാനും പരുത്തി തുണികൾക്ക് നിറം നൽകുവാനും കുപ്പമഞ്ഞൾ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഇതിന് വിപണന സാധ്യത ഏറെയാണ്.

English Summary: Turmeric is a very medicinal plant. It has large flowers in clusters. Flowers are abundant in May. Monkey Turmeric
Published on: 29 April 2021, 03:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now