1. Fruits

ചാമ്പയ്ക്ക കളയല്ലേ ഔഷധഗുണങ്ങൾ നിരവധി

ഏവരെയും ആകര്‍ഷിക്കുന്നതാണ് ചാമ്പക്കയെങ്കിലും തൊടിയില്‍ വീണു ഇല്ലാതാവാനാണ് എപ്പോഴും ഇതിന്റെ വിധി.

K B Bainda
ഹൃദയാഘാതവും പക്ഷാഘാതവും ഇല്ലാതാക്കാനും ഈ കുഞ്ഞന്‍ പഴത്തിന് കഴിവേറെയാണ്.
ഹൃദയാഘാതവും പക്ഷാഘാതവും ഇല്ലാതാക്കാനും ഈ കുഞ്ഞന്‍ പഴത്തിന് കഴിവേറെയാണ്.

ഏവരെയും ആകര്‍ഷിക്കുന്നതാണ് ചാമ്പക്കയെങ്കിലും തൊടിയില്‍ വീണു ഇല്ലാതാവാനാണ് എപ്പോഴും ഇതിന്റെ വിധി.

നല്ല ജലാംശമുള്ള കായകൾ വീടുകളിലെ ഫ്രിഡ്‌ജിൽ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാനാകും. വിത്തുവഴിയാണ് വംശവർദ്ധന. കാര്യമായ പരിചരണമൊന്നും വേണ്ടാത്ത മരമാണ് ചാമ്പ. ഉപ്പുവെള്ളമുള്ള സ്ഥലങ്ങളിൽ പോലും നന്നായി വളരാറുണ്ട്.

ചാമ്പക്കയുടെ ഔഷധ ഗുണങ്ങള്‍ അറിനഞ്ഞാൽ ആരുമിത് കളയില്ല.

നാരുകളാല്‍ സമൃദ്ധമായ ചാമ്പക്ക ദഹനപ്രക്രിയ സുഗമമാക്കും. കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുന്നതിനൊപ്പം ഹൃദയാഘാതവും പക്ഷാഘാതവും ഇല്ലാതാക്കാനും ഈ കുഞ്ഞന്‍ പഴത്തിന് കഴിവേറെയാണ്.

വിറ്റമിന്‍ എ, വിറ്റമിന്‍ സി, ഡയറ്ററി ഫൈബര്‍, തിയാമിന്‍, നിയാസിന്‍, അയണ്‍, സള്‍ഫര്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമായ ചാമ്പക്കയുടെ കുരുവും ഔഷധമാണ്. അതിസാരത്തിനും വയറിളക്കത്തിനും ശമനമുണ്ടാക്കും.ചാമ്പയ്ക്കയുടെ കുരു ഉണക്കിപ്പൊടിച്ച് കഴിച്ചാൽ ഇത് തിമിരം, ആസ്തമ പോലുള്ള രോഗങ്ങള്‍ക്കുള്ള ഒരു പരിഹാരമാണ്.

ചാമ്പയ്ക്കയുടെ പൂക്കള്‍ പനി കുറയ്ക്കാന്‍ നല്ലതാണ്.ഇവയുടെ ഇലകള്‍ സ്‌മോള്‍ പോക്‌സ് പോലുള്ള രോഗങ്ങളുണ്ടാകുമ്പോള്‍ ശരീരത്തില്‍ ചൊറിച്ചിലുണ്ടാകുന്നതിനു ശമനം നല്‍കും. പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന ഒരു ഫലമാണിത്.

പ്രമേഹരോഗികള്‍ക്കു മാത്രമല്ല, കൊളസ്‌ട്രോളിനും ഇത് നല്ലൊരു പരിഹാരം തന്നെ. ഇതിലെ വൈറ്റമിന്‍ സി, ഫൈബര്‍ എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കും.ചാമ്പയ്ക്ക് കഴിയ്ക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കുറവാണെന്നും തെളിഞ്ഞിട്ടുണ്ട്. പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാനും ചാമ്പക്കയ്ക്കു കഴിയും.

വയറിളക്കം പോലുള്ള അവസ്ഥകളില്‍ കഴിയ്ക്കാവുന്ന ഒരു ഫലമാണിത്. ശരീരത്തില്‍ നിന്നുള്ള ജലനഷ്ടം പരിഹരിയ്ക്കുവാന്‍ ഇത് സഹായിക്കും.

English Summary: Champa has many medicinal properties

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds