1. Fruits

ക്യാൻസറിനെ പ്രതിരോധിക്കുന്ന സീതപ്പഴവും രാമപ്പഴവും ലക്ഷ്മണപ്പഴവും

ഇന്ത്യയിൽ എല്ലായിടത്തും കാണുന്ന ഫലവർഗ്ഗമാണ് ആത്തച്ചക്ക അഥവാ സീതപ്പഴം. കസ്റ്റാർഡ് ആപ്പിൾ എന്നും ഇതിന് വിളിപ്പേരുണ്ട്. കേരളത്തിലെ കാലാവസ്ഥയ്ക്കും, മണ്ണിലും ഏറെ അനുയോജ്യമായി വളരുന്ന ഈ ഫലവർഗം ധാരാളംപേർ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്നുണ്ട്.

Priyanka Menon
സീതപ്പഴം
സീതപ്പഴം

ഇന്ത്യയിൽ എല്ലായിടത്തും കാണുന്ന ഫലവർഗ്ഗമാണ് ആത്തച്ചക്ക അഥവാ സീതപ്പഴം. കസ്റ്റാർഡ് ആപ്പിൾ എന്നും ഇതിന് വിളിപ്പേരുണ്ട്. കേരളത്തിലെ കാലാവസ്ഥയ്ക്കും, മണ്ണിലും ഏറെ അനുയോജ്യമായി വളരുന്ന ഈ ഫലവർഗം ധാരാളംപേർ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്നുണ്ട്. ഇതിൻറെ പരിചരണമുറകൾ വളരെ ലളിതമാണ്. ഔഷധമൂല്യങ്ങൾ ഏറെയുള്ള ആത്തച്ചക്ക ക്യാൻസർ എന്ന രോഗത്തിന് വരെ മറികടക്കാൻ ശരീരത്തെ പ്രാപ്തമാക്കും എന്ന് പറയുന്നു.

ഇത് കഴിക്കുന്നതുമൂലം രോഗപ്രതിരോധശേഷി നമുക്ക് ഉയർത്താം. കടുത്ത ചൂടിനെയും വരൾച്ചയും അതിജീവിക്കുന്ന ആത്തച്ചക്ക വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്താൽ ആദായം ഉറപ്പാണ്. ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് ഇതിൻറെ ഹൈബ്രിഡ് ഇനം അടുത്തകാലത്ത് പുറത്തിറക്കിയിരുന്നു. അർക്ക സഹൻ എന്നാണ് അതിൻറെ പേര്.

കാർഷിക സർവ്വകലാശാലയുടെ സെൻസറുകളിൽ ഇതിൻറെ വിത്തുകളും, തൈകളും ലഭ്യമാകും. ആത്തചക്ക കുടുംബത്തിലെ മറ്റു രണ്ട് ഇനങ്ങളാണ് മുള്ളാത്തയും രാമപ്പഴവും.

ലക്ഷ്മണപ്പഴം അഥവാ മുള്ളാത്ത

ആത്തചക്ക പോലെതന്നെ രോഗപ്രതിരോധശേഷി ഉയർത്തുവാൻ കഴിവുള്ള ഫലവർഗമാണ് ഇത്. ഇതിൻറെ പഴവും ഇലകളും ഇത്തരത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. വലിയ മരമായി വളരുന്ന ചെടിയിൽ കുറച്ച് കായ്കൾ മാത്രമാണ് ഉണ്ടാവുക. ലക്ഷ്മണപ്പഴം എന്നും ഇത് കേരളത്തിൽ അറിയപ്പെടുന്നു.

രാമപ്പഴം

മുള്ളാത്ത പോലെ ആത്തചക്കയുടെ മറ്റൊരു ഇനമാണ് രാമപ്പഴം. പഴത്തിന് ഹൃദയത്തിൻറെ ആകൃതിയാണ്. ഇത് എല്ലാ മണ്ണിലും വളരുന്നു. ഇതിന് പൂക്കൾ ഉണ്ടായി ഏകദേശം അഞ്ചു മാസത്തിനുള്ളിൽ കായ്കൾ പാകമാകും. കായ്കൾ പറിച്ചതിനുശേഷം പ്രൂണിങ് നടത്തിയാൽ വീണ്ടും നല്ല രീതിയിൽ കായ്പിടിക്കും. ഈ ഇനങ്ങളിലെല്ലാം പൊതുവേ കാണുന്ന രോഗമാണ് ഇതിൻറെ ഫലങ്ങളിൽ മധ്യത്തിൽ കറുത്ത വൃത്താകൃതിയിലുള്ള കട്ടിയേറിയ ഭാഗങ്ങൾ ഉണ്ടാവുക എന്നത്.

Medicinal value is said to enable the body to overcome even the most endangered form of cancer.

ഇങ്ങനെ വരുന്നത് നല്ല രീതിയിൽ നനച്ചു കൊടുക്കാതെയാണ്. കൃത്യമായ ഇടവേളകളിൽ സസ്യത്തിന് വേണ്ട വെള്ളം നൽകിയാൽ ഈ പ്രശ്നം പരിഹരിക്കപ്പെടും.

English Summary: custard apple, Rama fruit and soursoup which fight cancer

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds