രാസകീടനാശിനികളുടെ അമിത ഉപയോഗം മണ്ണിനും ജലത്തിനും മനുഷ്യര്‍ക്കും ദോഷകരമാണ് എന്ന് പൊതുവെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കീടങ്ങള്‍ കീടനാശിനികളെ അതിജീവിക്കുന്ന ദുസ്ഥിതിയും പരക്കെയുണ്ട്. അതുകൊണ്ടുതന്നെ ലോകത്താകമാനം സംയോജിത കീടനാശിനി പ്രയോഗത്തിന് പ്രസക്തി ഏറി വരുകയാണ്. ശത്രുപ്രാണികളുടെ എണ്ണം പരമാവധി കുറയ്ക്കുക എന്നതാണ് സംയോജിത കീടനിയന്ത്രണം ലക്ഷ്യമിടുന്നത്.
ഇതിന് പ്രധാനമായി ചെയ്യേണ്ടത് ഇവയാണ്.
1.കീടരോഗ പ്രതിരോധ ശേഷിയുള്ള വിത്തിനങ്ങള്‍ ഉപയോഗിക്കുക.
2. നടീല്‍ അകലം ക്രമീകരിക്കുക.
3. നടീല്‍/ വിത സമയം ക്രമീകരിക്കുക.
4.സംഘകൃഷി പ്രോത്സാഹിപ്പിക്കുക
5.കൃഷിമുറകളിലൂടെയുള്ള കീടനിയന്ത്രണത്തില്‍ ശ്രദ്ധിക്കുക.
6.സംയോജിത വളപ്രയോഗം നടത്തുക.
7. ജൈവകീടനാശിനികള്‍ പ്രയോഗിക്കുക
8. കളനിയന്ത്രണം നടത്തുക
9. മിത്രകീടങ്ങളുടെ സംരക്ഷണവും ഉപയോഗവും ഉറപ്പാക്കുക
പ്രത്യേകം ശ്രദ്ധിക്കേണ്ടത്
ഓരോ കീടങ്ങള്‍ക്കും പ്രകൃതിയില്‍തന്നെയുള്ള ശത്രുകീടത്തിന്റെ മുട്ടക്കൂട്ടം ശേഖരിച്ച് സുഷിരമുള്ള പോളിത്തീന്‍ സഞ്ചികളിലാക്കി കൃഷിയിടത്തില്‍ സ്ഥാപിക്കണം. പാടത്ത് ആഴ്ചയിലൊരിക്കലെങ്കിലും പോയി കീടനിരീക്ഷണം നടത്തണം. കീടബാധ അധികമായ ഇടത്തുമാത്രമായി മരുന്നു തളിക്കണം. കതിര്‍ നിരന്നതിന് ശേഷമുള്ള മരുന്നുതളി ഒഴിവാക്കണം.
സംയോജിത കീടനിയന്ത്രണ ശുപാര്‍ശ
1.സ്യൂഡൊമോണാസ് ഫ്‌ളൂറസെന്‍സ് ലായനിയില്‍ മുക്കിവച്ചശേഷം തൈകള്‍ നടുക
2.തവാരണകളില്‍ കാര്‍ട്ടാപ്പ് ഹൈഡ്രോക്ലോറൈഡ് 1 കി.ഗ്രാം ഒരു ഹെക്ടറിന് എന്ന തോതില്‍ ഒഴിച്ചുകൊടുക്കുക
3.20X15 സെ.മീ അകലത്തില്‍ ഞാറ് നടുക
4.മൂന്ന് മീറ്റര്‍ ഇടവിട്ട് ഒരു ചെറിയ ഇടവഴി വിടുക
5.തണ്ടുതുരപ്പനെ നിയന്ത്രിക്കാനായി ട്രൈക്കോഗ്രാമ ജാപ്പോണിക്കം, ഓല ചുരുട്ടിയെ നിയന്ത്രിക്കാന്‍ ട്രൈക്കോഗ്രാമ കിലോണിസ് എന്നീ എതിര്‍പ്രാണികളുടെ മുട്ടകാര്‍ഡ് ഉപയോഗിക്കുക
6.അസാഡിറാക്ടിന്‍ (1%) ,നട്ട് 15,30,45,60 എന്നീ ദിവസങ്ങള്‍ ഇടവിട്ട് തളിക്കുക. കീടശലഭങ്ങളെ കണ്ടുതുടങ്ങുമ്പോള്‍ ഒരാഴ്ച ഇടവേളയില്‍ 6-8 തവണയായി കാര്‍ഡ് ഉപയോഗിക്കണം. (നട്ട്/ വിതച്ച് 30 ദിവസം കഴിഞ്ഞ്) കാര്‍ഡുകള്‍ തുല്യവലുപ്പത്തിലുള്ള 10 ചെറുകഷണങ്ങളാക്കി 5 സെന്റിന് ഒരു കഷണമെന്ന തോതില്‍ നെല്ലോലകളില്‍ സ്‌റ്റേപ്പിള്‍ ചെയ്ത് ഉപയോഗിക്കാം. രാസജൈവകീടനാശിനികള്‍ പ്രയോഗിക്കുമ്പോള്‍ ഒരാഴ്ച ഇടവേള നല്‍കിയ ശേഷമെ വീണ്ടും മുട്ടകാര്‍ഡ് ഉപയോഗിക്കാവൂ.
നെല്ലിന്റെ മിത്രകീടങ്ങളും പ്രയോജനങ്ങളും
1.വുള്‍ഫ് ചിലന്തി,ലിന്‍സ് ചിലന്തി,ചാടുന്ന ചിലന്തി,ലോങ്ങ് ജോഡ് ചിലന്തി,ഡ്വാര്‍ഫ് ചിലന്തി,ഓര്‍ബ് ചിലന്തി എന്നിവ - ഇലച്ചാടികള്‍,മുഞ്ഞ,ഇലതീനിപുഴുക്കള്‍,തണ്ടുതുരപ്പന്റെ ശലഭങ്ങള്‍ എന്നിവടെ നശിപ്പിക്കും.പെണ്‍ചിലന്തികള്‍ 3-4 മാസ കാലയളവില്‍ 200-800 മുട്ടകളിടും. ഈ ചിലന്തികള്‍ 5-15 കീടങ്ങളെ വരെ ഒരു ദിവസം ഭക്ഷിക്കും.
2. തുമ്പികള്‍- തണ്ടുതുരപ്പന്‍,ഇലച്ചാടികള്‍,ശലഭങ്ങള്‍ എന്നിവയെ ഭക്ഷിക്കും.
3. മിറിഡ് മൂട്ടകള്‍ -കറുപ്പും പച്ചയും നിറങ്ങളോടുകൂടിയ മിറിഡ് മൂട്ടകള്‍ ഇലച്ചാടികളെയും മുഞ്ഞകളെയും ഭക്ഷിക്കും
4. നീര്‍മൂട്ടകള്‍ - 1-2 മാസം വരെ ജീവിക്കുന്ന ഈ മൂട്ടകള്‍ ഇലച്ചാടികള്‍,മൃദുശരീരമുള്ള ചെറുപ്രാണികള്‍ എന്നിവയെ നശിപ്പിക്കും
5. ജലപ്രാണികള്‍- തണ്ടുതുരപ്പന്റൈ പുഴു, വെള്ളത്തില്‍ വീഴുന്ന ഇലച്ചാടികള്‍ എന്നിവയെ ഭക്ഷിക്കും
6. ഗ്രൗണ്ട് ബീറ്റില്‍- ഇലച്ചാടികളെയും ഒാലചുരുട്ടിയുടെ പുഴുക്കളെയും ഭക്ഷിക്കും
7. റോവ് ബീറ്റില്‍ - ഇലച്ചാടികള്‍,ഓലചുരുട്ടിയുടെ പുഴുക്കള്‍,മറ്റ് രോമപ്പുഴുക്കള്‍ എന്നിവയെ ഭക്ഷണമാക്കും
8. ലേഡി ബേര്‍ഡ് ബീറ്റില്‍- ഇലച്ചാടികളെ ഭക്ഷണമാക്കും
9.ചീവീടുകള്‍ - ഇലച്ചാടികളുടെയും മുഞ്ഞകളുടെയും ചെറുദശകളെയും ഓലചുരുട്ടി,പട്ടാളപുഴു,തണ്ടുതുരപ്പന്‍ എന്നിവയുടെ മുട്ടകളെയും ഭക്ഷിക്കും
10.പുല്‍ച്ചാടികള്‍ - ചാഴി,തണ്ടുതുരപ്പന്‍ ഇവയുടെ മുട്ടകള്‍, ഇലച്ചാടി,മുഞ്ഞ എന്നിവയുടെ പൂര്‍ണ്ണവളര്‍ച്ചയെത്താത്ത പ്രാണികള്‍ എന്നിവയെ ഭക്ഷിക്കും
11. ട്രൈക്കോഗ്രാമ ജപ്പോണിക്കം, ടെലിനോമസ് സ്പീഷീസ് ,ട്രൈക്കോഗ്രാമ കിലോണിസ്, ട്രൈസ്‌റ്റെക്കസ് സ്പീഷീസ് എന്നിവ മുട്ട പരാദീകരിക്കുന്നവയാണ്. ഇവ തണ്ടുതുരപ്പനെയും ഓലചുരുട്ടിയെയും നശിപ്പിക്കും
12. അനാഗ്രിസ് സ്പീഷീസ് ,ഗോണാട്ടോസെറസ് സ്പീഷീസ് -- മുഞ്ഞ,ഇലച്ചാടി എന്നിവയുടെ മുട്ടകള്‍ ഭക്ഷിക്കും
13. കൊട്ടേസ്യ സിപീഷീസ്, സ്‌റ്റെനോബ്രാകോണ്‍ സ്പീഷീസ്,സാന്തോപിംപ്ല സ്പീഷീസ്, കറോപ്‌സ് സ്പീഷീസ്, മാക്രോസെന്‍ട്രസ് സിപീഷീസ് - പുഴുവിനെ പരാദീകരിക്കുന്ന ഈ വേട്ടാളന്മാര്‍ നെല്ലിലെ ഇല,തണ്ട്,മറ്റുഭാഗങ്ങള്‍ എന്നിവ തിന്നുന്ന പുഴുക്കളെ നശിപ്പിക്കും.
പക്ഷികള്‍
വണ്ണാത്തിപ്പുള്ള്,മൂങ്ങ,മൈന തുടങ്ങിയ പക്ഷികള്‍ പ്രാണികളെ ഗണ്യമായി നിയന്ത്രിക്കും. ഇവയ്ക്ക് വിശ്രമിക്കാന്‍ ഹെക്ടറിന് 12 എന്ന കണക്കിന് 8 അടി പൊക്കത്തില്‍ തടിപെട്ടികള്‍ ഒരുക്കിനല്‍കണം . കീടഭക്ഷക പക്ഷികള്‍ക്കായി ഹെക്ടറില്‍ 50 എന്ന തോതില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കണം. ഇവയ്ക്ക് നെല്‍ച്ചെടികളേക്കാളും 75 സെ.മീ.എങ്കിലും ഉയരം വേണം. വിളക്ക് നാശം വരുത്തുന്ന പക്ഷികളെ ഒഴിവാക്കാന്‍ ഹെക്ടറിന് 20-25 എങ്കിലും മുളങ്കുറ്റികളില്‍ നെല്‍ച്ചെടികളേക്കാളും 75 സെ.മീ എങ്കിലും ഉയരത്തില്‍ വെളിച്ചം പ്രതിഫലിപ്പിക്കുന്ന നാടകള്‍ കെട്ടണം.
Integrated Pest Control
It has been generally accepted that excessive use of pesticides is harmful to soil, water and humans. Therefore, the use of integrated pesticides is becoming increasingly important worldwide. Integrated pest management aims to minimize the number of attacking pests. These are the important things to do for pest control
1. Use insect resistant seeds.
2. Adjust the planting distance.
3. Adjust planting / sowing time.
4. Promote group farming
5. Pay attention to pest control through farming methods.
6. Apply integrated fertilizer.
7. Apply organic pesticides
8. Perform weed control
9. Ensure protection and use of allied pests
Particular attention should be paid
For each pest, the eggs of the natural insect pest should be collected and placed in perforated polythene bags and placed on the farm. Go to the field at least once a week for pest control. The drug should be sprayed only on the affected areas. Spraying should be avoided after flowering
Recommended integrated pest control
Plant the seedlings after soaking in Pseudomonas fluorescence solution
Apply Cartop Hydrochloride at the rate of 1 kg / ha
Plant the seedlings at a spacing of 20X15 cm
Leave a small passage every three meters
Use egg cards of Trichogramma japonicum to control stem borer and Trichogramma colonis to control "ola churutty"
Spray Azadirachtin (1%) at intervals of 15,30,45,60 days. The egg card should be used 6-8 times at one week intervals when you start seeing pests . (30 days after planting / sowing) Cards can be cut into 10 small pieces of equal size and stapled in paddy at a rate of 5 cents per piece.
Allied pests and benefits of paddy
1. Wolf spider, lynx spider, jumping spider, long jod spider, dwarf spider and orb spider - destroys leafhoppers, aphids, and stem borer moths. Female spiders lay 200-800 eggs in 3-4 months. These spiders eat up to 5-15 pests a day.
2. Trunks- Eats stem borers, leafhoppers and flies.
3. Mirid bug - Black and green colored mirid bug feed on leafhoppers and aphids.
4.Water bug - These bugs, which live for 1-2 months, destroy leafhoppers and soft-bodied insects.
5. Water treaders - They eat stem borer moths and leafhoppers that fall into the water
6. Ground beetle- Eats leafhoppers and caterpillars
7. Row beetle - feeds on leafhoppers, weevil worms and other hair worms.
8. Lady Bird Beetle- feeds on leafhoppers
9. Crickets - eat small larvae of leafhoppers and aphids, as well as the eggs of weevils, armyworms and stem borers.
10. Grasshoppers - eat the eggs of weevil and stem borer ,Immature leafhoppers and aphids
11. Trichogramma japonicum, Telenomus species, Trichogramma colonis and Trichotecus species are parasitic eggs. These will destroy the stem borer and the oleander
12. Anagris species and Gonatosaurus species - eat the eggs of aphids and leafhoppers.
13. Cottaceae species, Sputenobracon species, Santophympla species, Caropes species, Macrocentrus species - These parasites destroy the larvae that eat the leaves, stalks and other parts of the paddy.
Birds
Birds such as vannathi pullu, owls and mynas have considerable control over insects. For their resting, wooden boxes at a height of 8 feet at the rate of 12 per hectare should be provided. Seating should be provided at the rate of 50 per hectare for insectivorous birds. They should be at least 75 cm taller than paddy plants. Light-reflecting strips should be tied on bamboos ( 20-25 per hectare) at least 75 cm above the paddy plants to avoid rice eating birds
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -1
നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -2
നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -3
നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -4
നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -5
നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -6
നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -7
നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -8
നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -9
നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -10
നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -11
നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -12
നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -13