1. Grains & Pulses

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -9 - മുഞ്ഞയും മറ്റു കീടങ്ങളും

വയലില് അങ്ങിങ്ങായി വട്ടത്തില് നെല്ച്ചെടികള്ക്ക് മഞ്ഞനിറവും ഓലകരിച്ചിലും ഉണ്ടാകുന്നതാണ് ആദ്യലക്ഷണം. ആക്രമണം വളരെ പെട്ടെന്ന് മറ്റിടങ്ങളിലേക്ക് ബാധിക്കും. നെല്ച്ചെടിയുടെ കടഭാഗത്ത് മുഞ്ഞകളെ കൂട്ടംകൂട്ടമായി കാണുകയും ചെയ്യും. അടുപ്പിച്ചുള്ള നടീല് മുഞ്ഞയുടെ ആക്രമണസാധ്യത വര്ദ്ധിപ്പിക്കും. (High population of planthoppers cause leaves to initially turn orange-yellow before becoming brown and dry and this is a condition called hopper burn that kills the plant.)

Ajith Kumar V R

മുഞ്ഞ (Brown plant hopper)

വയലില്‍ അങ്ങിങ്ങായി വട്ടത്തില്‍ നെല്‍ച്ചെടികള്‍ക്ക് മഞ്ഞനിറവും ഓലകരിച്ചിലും ഉണ്ടാകുന്നതാണ് ആദ്യലക്ഷണം. ആക്രമണം വളരെ പെട്ടെന്ന് മറ്റിടങ്ങളിലേക്ക് ബാധിക്കും. നെല്‍ച്ചെടിയുടെ കടഭാഗത്ത് മുഞ്ഞകളെ കൂട്ടംകൂട്ടമായി കാണുകയും ചെയ്യും. അടുപ്പിച്ചുള്ള നടീല്‍ മുഞ്ഞയുടെ ആക്രമണസാധ്യത വര്‍ദ്ധിപ്പിക്കും. (High population of planthoppers cause leaves to initially turn orange-yellow before becoming brown and dry and this is a condition called hopperburn that kills the plant.)

നിയന്ത്രണം (Control measures)

  1. പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യുക(Use resistant varities)
  2. ആക്രമണത്തിന്റെ പ്രാരംഭദശയില്‍ മുഞ്ഞബാധയുള്ളിടത്തും അതിനുചുറ്റും മാത്രമായും അല്ലെങ്കില്‍ വയലില്‍ മൊത്തമായും Quinalphos(ഹെക്ടറിന് ഒരു ലിറ്റര്‍), Phosalone ( ഹെക്ടറിന് ഒരു ലിറ്റര്‍),Asafet (ഹെക്ടറിന് 800 ഗ്രാം),Thiamethoxam(ഹെക്ടറിന് 100 ഗ്രാം), Buprofezin(ഹെക്ടറിന് 800 മി.ലി),Etofenprox( ഹെക്ടറിന് 750 മി.ലി) അല്ലെങ്കില്‍ Imidacloprid (ഹെക്ടറിന് 150 മി.ലി) ഇവയിലേതെങ്കിലും ഒരു കീടനാശിനി പ്രയോഗിക്കാം. കീടനാശിനി നെല്ലിന്റെ ചുവട്ടില്‍ തട്ടത്തക്ക രീതിയില്‍ തളിക്കാന്‍ ശ്രദ്ധിക്കണം. (Only apply insecticides to the seedbed)
  3. വയലിലെ വെള്ളം വാര്‍ത്തുകളയുന്നത് ആക്രമണം ഒരു പരിധിവരെ നിയന്ത്രിക്കും
  4. കുട്ടനാടന്‍ പ്രദേശങ്ങളില്‍ സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടുന്നത് വൈകി നടുന്നതിനേക്കാള്‍ നല്ലതാണ്. മൂന്ന് മീറ്റര്‍ ഇടവിട്ട് ഒരു ചെറിയ ഇടവഴി ഇടുക
  5. synthetic pyrethroid വിഭാഗത്തില്‍പെട്ട കീടനാശിനികള്‍ തളിക്കുന്നത് ഒഴിവാക്കുക

കുഴല്‍ പുഴു (Leaf roller or leaf folder ) Cnaphalocrocis mainsails

നെല്ലോലകള്‍ മുറിച്ച് കുഴലുകളുണ്ടാക്കി ഇലകള്‍ തിന്നു നശിപ്പിക്കുന്നവരാണ് കുഴല്‍പുഴുക്കള്‍. വെള്ളം കെട്ടിനില്‍ക്കുന്ന പാടങ്ങളില്‍ കുഴല്‍പുഴു ശല്യം രൂക്ഷമായിരിക്കും. കുഴലുകള്‍ വയലിലെ വെളളത്തില്‍ പൊങ്ങിക്കിടക്കുന്നതും കാണാം. ( Leaves fold longitudinally and larvae remains inside,,larva scrapes the green tissues of the leaves, becomes white and dry,during severe infestation the whole field exhibits scorched appearance)

നിയന്ത്രണം (Control measures)

  1. വയലിലെ വെളളം വാര്‍ത്തു കളയുക
  2. ജൈവനിയന്ത്രണത്തിന് കൈറ്റിന്‍ (Chitin)അധിഷ്ടിത സ്യൂഡോമൊണാസ് ഫ്‌ളൂറസന്‍സ് (Psuedomonas fluorescens) ഹെക്ടറിന് 2.5 കി.ഗ്രാം പ്രയോഗിക്കാം. അല്ലെങ്കില്‍ അസാഡിറാക്ടിന്‍(

azadirachtin) 1% ഹെക്ടറിന് 750 മി.ലി ഉപയോഗിക്കാം.( Release Trichogramma chilonis @5 cc (1,00,000/ha) thrice at 37, 44 and 51 days,avoid excessive nitrogenous fertilizers,keep the bunds clean,spray NSKE 5 % or carbaryl 50 WP 1 Kg or chlorpyriphos 20 EC 1250 ml/ ha, Spray any one of the following insectcides

Phosalone 35 EC 1500 ml/ha, Chlorpyriphos 20 EC 1250 ml/ha, Carbaryl 50 WP 1.0 kg/ha, Acephate 75 % SP 666-1000 ml/ha, Azadirachtin 0.03% 1000 ml/ha, Carbosulfan 6% G 16.7 kg/ha, Cartap Hydrochloride 50 % SP 1000 g/ha, Chlorantraniliprole 18.5% SC 150 g/ha, Chlorantraniliprole 0.4% G 10 kg/ha, Dichlorvos 76%SC 627 ml/ha, Fipronil 80%WG 50-62.5 g/ha

Flubendiamide 39.35% M/M SC 50 g/ha, Triazophos 40% EC 625-1250 ml/ha, Phosphamidon 40% SL 1250 ml/ha, Flubendiamide 20% WG 125-250 g/ha, Thiamethoxam 25% WG 100 kg/ha

കരിങ്കുറ്റിപുഴു

കരിങ്കുറ്റിപുഴുക്കള്‍ കൂട്ടമായി നെല്‍ചെടികളെ ആക്രമിച്ച് നശിപ്പിക്കുന്നു. ഞാറ്റടി പ്രായത്തില്‍ ഇത് വന്‍തോതിലുള്ള നഷ്ടത്തിന് ഇടയാക്കുന്നു.

നിയന്ത്രണം(Control measures)

പുഴുക്കളെ കാണുമ്പോള്‍ തന്നെ പാടത്ത് വെളളം കെട്ടിനിര്‍ത്തുക.

ഇലവണ്ട് (Rice hispa)

വണ്ടുകള്‍ നെല്ലോലകളുടെ പച്ചപ്പ് തിന്ന് ഇലകളില്‍ ചെറിയ വെള്ള വരകള്‍ വരും. പുഴുക്കള്‍ നെല്ലോലകളെ തുരന്ന് വെള്ള പാടുകള്‍ കാണാം. പ്രാരംഭ ദശയിലുള്ള നെല്ലില്‍ ഇലവണ്ടിന്റെ ആക്രമണം കൂടുതലായിരിക്കും. (Rice hispa scrapes the upper surface of leaf blades leaving only the lower epidermis.It also tunnels through the leaf tissues. When damage is severe, plants become less vigorous.)

ഇലപ്പേന്‍(Rice thrips)

ഞാറ്റടിയിലും നട്ട്/ വിതച്ച് 23-25 ദിവസം വരെയുമാണ് ആക്രമണം കൂടുതലായി കണ്ടുവരുന്നത്. ഇവ നീരൂറ്റി കുടിക്കുന്നത് കാരണം ഇലകളുടെ അഗ്രഭാഗം ചുരുണ്ട് സൂചിപോലെയാകുന്നു. ഒരു നുരിയില്‍, താഴെയുള്ള ഇലകള്‍ മഞ്ഞളിച്ചും മൂന്നില്‍ കൂടുതല്‍ ഇലകള്‍ ചുരുണ്ട് സൂചിപോലെയായിരിക്കുന്നതും കണ്ടാല്‍ നിയന്ത്രണ നടപടികള്‍ കൈക്കൊള്ളേണ്ടതാണ്. (Feeding damage caused by thrips causes leaf curling and discoloration)

നിയന്ത്രണം (Control measures)

To manage, use resistant varieties,flood to submerge the infested field for two days,encourage biological control agents: predatory thrips, coccinellid beetles, anthocorid bugs, and staphylinid beetles.ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ dichlorvso(DDVP) 100% EC/AF (250 മി.ലി ഹെക്ടറിന് എന്ന കണക്കിലോ , Dimethoate/ Quinalphos അല്ലെങ്കില്‍ Phenthoate(EC/AF) എന്നിവ തളിക്കാം.

Whorl maggot - ഞാറ്റടിയിലും നട്ട് ആറാഴ്ച വരെയുള്ള പ്രായത്തിലും ഇതിന്റെ ഉപദ്രവം കാണാം. നെല്ലോലകളിലും അതിന്റെ അരികിലും മഞ്ഞളിപ്പ് കാണാം. ഇലകള്‍ക്ക് രൂപവൈകൃതവും ഉണ്ടാകാം. (The feeding damage of whorl maggots causes yellow spots, white or transparent patches, and pinholes.)

ഇലച്ചാടികള്‍ (Green leaf hopper)

പൊതുവെയുള്ള മഞ്ഞളിപ്പാണ് ആക്രമണ ലക്ഷണം. ചെടികള്‍ അനക്കിനോക്കിയാല്‍ ഇലച്ചാടികള്‍ ഉള്ളതായി കാണാം. (Yellowing of leaves from tip to downwards)

നിയന്ത്രണം(Control measures)

Quinalphos അല്ലെങ്കില്‍ Imidacloprid ആവശ്യമെങ്കില്‍ തളിക്കാം. TNAU suggests -- Nursery should not be located near the street lamps, Spray any one of the following insecticides- Phosphamidon 40 SL 50 ml, Phosalone 35 EC 120 ml. Maintain 2.5 cm of water in the nursery and broadcast anyone of the following in 20 cents, Carbofuran 3 G 3.5 kg, Phorate 10 G 1.0 kg

മീലിമുട്ട ( Mealy bug)

ഇവ നീരൂറ്റി കുടിക്കുന്നതു മൂലം നെല്‍ചെടികള്‍ മഞ്ഞളിക്കുകയും വളര്‍ച്ച മരടിക്കുകയും ചെയ്യുന്നു. ഇലകളില്‍ വെള്ളനിറത്തില്‍ മാര്‍ദ്ദവമുള്ള പൊടിപറ്റിപ്പിടിച്ചിരിക്കുന്നപോലെ ഇവയെ കാണാം. (Both adult and nymph mealybugs remove plant sap by sucking. This results in curling of leaves and wilting of plants.)

നിയന്ത്രണം(Control measures)

Dimethoate 0.05% തളിച്ച് ഇവയെ നിയന്ത്രിക്കാം otherwise encourage biological control agents: small encyrtid wasps, spiders, chloropid fly, drosophilid, and lady beetles

വേരുബന്ധ നിമാവിരകള്‍ (Rice root knot nematodes)

ഇവ നെല്ലിന്റെ വേരിനെ ആക്രമിച്ച് ചെടിയുടെ വളര്‍ച്ചയെ തടസപ്പെടുത്തുന്നു. മഞ്ഞളിപ്പ്, ഇലകളുടെയും ചിനപ്പുകളുടെയും എണ്ണത്തിലുള്ള കുറവ് എന്നിവയാണ് ആക്രമണ ലക്ഷണങ്ങള്‍. വിളവില്‍ കാര്യമായ കുറവ് ഇതുമൂലമുണ്ടാകുന്നു. (Infective second stage juvenile of M. graminicola penetrates through the root tips and takes about a minimum of 41 hours. Females develop within the root and eggs are laid in the cortex. Galls are formed in 72 hours. The juveniles or immatures remain in the maternal gall or migrate intercellularly through the aerenchymatous tissues of the cortex to new feeding sites within the same root.)

നിയന്ത്രണം(control measures)

വിത്ത്/ ഞാറ് 0.02 % വീര്യമുള്ള Dimethoate ലായനിയില്‍ 6 മണിക്കൂര്‍ കുതിര്‍ത്ത് വച്ചശേഷം നടുക. IRRI suggests - Use of nematicidal compounds: volatile (fumigants) and nonvolatile nematicides applied as soil drenches.Treat seeds with EPN and carbofuran. Dip roots in systemic chemicals such as oxamyl or fensulfothion, phorate, carbofuran, and 1,2-dibromo-3-chloropropane (DBCP). Use resistant varieties. To prevent root invasion, practice: continuous flooding, raising the rice seedlings in flooded soils and crop rotation also can be adopted.

സിസ്റ്റ് നിമാ വിരകള്‍  (Cyst nematodes)

സിസ്റ്റ് നിമാ വിരകള്‍ കേരളത്തിന്റെ ചില ഭാഗങ്ങളില്‍ പല തോതില്‍ കാണപ്പെടുന്നുണ്ട്. ഇവ ബാധിക്കുമ്പോള്‍ ഇലകളില്‍ മഞ്ഞളിപ്പ്,മുരടിപ്പ്, ഇലകളുടെ എണ്ണത്തിലും കതിരിന്റെ നീളത്തിലും ഗണ്യമായ കുറവ് എന്നിവ സംഭവിക്കുന്നു. മണ്ണും വേരും പരിശോധിച്ച് കാര്യമായ ആക്രമണം ഉണ്ടെങ്കില്‍ മാത്രം മരുന്ന് പ്രയോഗിക്കുക. മരുന്നിന്റെ ഗാഢത ശുപാര്‍ശ ചെയ്തിട്ടുള്ളതിനേക്കാള്‍ കുറവായാല്‍ കീടങ്ങള്‍ പെരുകാന്‍ സാധ്യതയുണ്ട്. തരിരൂപത്തിലുള്ള കീടനാശിനി കൊടിയോല പ്രായം വരെയെ ഉപയോഗിക്കാവൂ. കീടനാശിനി പ്രയോഗം കഴിയുന്നതും കീടമുളള ഭാഗത്തുമാത്രമായി നിജപ്പെടുത്തണം. പറിച്ച നട്ട് 10,25,45 ദിവസങ്ങള്‍ക്ക് ശേഷവും അല്ലെങ്കില്‍ വിതച്ച് 30,45,60 ദിവസങ്ങള്‍ക്ക് ശേഷവും ഹെക്ടറിന് യഥാക്രമം 200,300,500 ലിറ്റര്‍ എന്ന തോതില്‍ ലായനി സാധാരണ കുറ്റിപമ്പ് ഉപയോഗിക്കുമ്പോള്‍ വേണ്ടിവരും. പവര്‍ സ്‌പ്രെയര്‍ ആണെങ്കില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരും. (ഹെക്ടറിന് 200 ലി മതിയാകും). എന്നാല്‍ കീടനാശിനി ഹെക്ടറിന് ശുപാര്‍ശ ചെയ്ത അളവില്‍ത്തന്നെ വേണം താനും. സാധാരണ പമ്പ് ഉപയോഗിച്ച് ഒരു ഹെക്ടറില്‍ തളിക്കാന്‍ 500 ലിറ്റര്‍ വെള്ളം ആവശ്യമാണ്. Quinalphos തളിച്ച് 7 ദിവസം വരെയും Malathion തളിച്ച് 3 ദിവസം വരെയും ആണ് കാത്തിരിപ്പു സമയം. മുഞ്ഞയുടെ ആക്രമണം പതിവായി കാണുന്ന സ്ഥലങ്ങളില്‍ Methyl parathion/ Fenitrothion/ delta methril/Carbaryl/ Fenthion/ Quinalphos എന്നീ കീടനാശിനികളുടെ പ്രയോഗം ഒഴിവാക്കണം.

 

For more details on Paddy cultivation -see Paddy cultivation-A to Z- Part - 1 to 8

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -1

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -2

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -3

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -4

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -5

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -6

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -7

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -8

English Summary: Paddy cultivation- A to Z- Part- 9- Aphids (Brown plant hopper) and other pests

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds