1. Grains & Pulses

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -12 - ചിലവ് കുറയ്ക്കാന്‍ 15 മാര്‍ഗ്ഗങ്ങള്‍

നെല്‍കൃഷിയില്‍ ചിലവ് കുറയ്ക്കാന്‍ ചില ടിപ്പണികള്‍ ഒന്നാം വിളക്ക് നടീല്‍ നടത്തുന്ന സ്ഥലങ്ങളില്‍ ഡെയിഞ്ച പോലുള്ള പച്ചിലവളചെടികള്‍ ഏപ്രില്‍ - മെയ് മാസത്തില്‍ വിതയ്ക്കണം അസോള ലഭ്യമായുള്ള സ്ഥലങ്ങളില്‍ കാലിവളത്തിനും പച്ചിലയ്ക്കും പകരമായി അസോള ഹെക്ടറിന് 5 ടണ്‍ എന്ന തോതില്‍ ചേര്‍ത്താല്‍ മതി

Ajith Kumar V R
Courtesy -indiaspend.com
Courtesy -indiaspend.com

നെല്‍കൃഷിയില്‍ ചിലവ് കുറയ്ക്കാന്‍ ചില ടിപ്പണികള്‍

 
1. ഒന്നാം വിളക്ക് നടീല്‍ നടത്തുന്ന സ്ഥലങ്ങളില്‍ ഡെയിഞ്ച പോലുള്ള പച്ചിലവളചെടികള്‍ ഏപ്രില്‍ - മെയ് മാസത്തില്‍ വിതയ്ക്കണം
2.അസോള ലഭ്യമായുള്ള സ്ഥലങ്ങളില്‍ കാലിവളത്തിനും പച്ചിലയ്ക്കും പകരമായി അസോള ഹെക്ടറിന് 5 ടണ്‍ എന്ന തോതില്‍ ചേര്‍ത്താല്‍ മതി
3.നിലം നല്ലപോലെ ഉഴുത് നിരപ്പാക്കുന്നത് കളകളെ നിയന്ത്രിക്കാനും വെള്ളത്തിന്റെയും പോഷകങ്ങളുടെയും ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഉപകരിക്കും
4. മധ്യകാല മൂപ്പുള്ള ഇനങ്ങള്‍ നടുമ്പോള്‍ ഒരു ചതുരശ്രമീറ്ററില്‍ 50 നുരികളും ഹ്രസ്വകാലമൂപ്പുള്ള ഇനങ്ങളാണെങ്കില്‍ 67 നുരികളും ഉണ്ടായിരിക്കണം.
5.ഞാറു നടുന്നത് 3 മുതല്‍ 4.5 സെ.മീ. താഴ്ചയിലേ ആകാവൂ
6.കായിക വളര്‍ച്ചയുടെ ഘട്ടത്തില്‍ തന്നെ കളനിയന്ത്രണം നടത്തണം. വിതച്ച് 30-ാം ദിവസം ആദ്യ കളയെടുപ്പു നടത്തുന്നതാണ് ഉത്തമം. ലാഭകരമാണെന്നു കാണുന്നപക്ഷം കളനിയന്ത്രണത്തിന് സസ്യനാശിനികള്‍ ഉപയോഗിക്കാം
7.ഹെക്ടറിന് 10 ടണ്‍ പച്ചിലവളം ചേര്‍ക്കുന്ന പാടങ്ങളില്‍ യൂറിയയുടെ അളവ് ശുപാര്‍ശ ചെയ്തതിന്റെ 50 ശതമാനം കുറയ്ക്കാം. രാസവളങ്ങള്‍ ഇടുന്നത് ചിനപ്പ് പൊട്ടുന്ന സമയത്തും അടിക്കണ പരുവത്തിന് 7 ദിവസം മുമ്പും ആയിരിക്കണം. ഇത് രാസവളങ്ങളുടെ ഉപയോഗക്ഷമത കൂട്ടും
Courtesy-international-agriculture.com
Courtesy-international-agriculture.com
8.മഴക്കാലത്ത് വെള്ളം മൂലം അടിവളപ്രയോഗം നടത്താന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ പാക്യജനകം,ക്ഷാരം എന്നിവ,നട്ട് 10 ദിവസമാകുമ്പോള്‍ നല്‍കിയാല്‍ മതി.
9.പാക്യജനകത്തിന്റെ അളവ് നിര്‍ണ്ണയിക്കാനും എത്രത്തോളം അധികമായി പാക്യജനകം നല്‍കണം എന്നറിയാനും ലീഫ് കളര്‍ ചാര്‍ട്ട് ഉപയോഗിക്കണം. ആദ്യത്തെ ചിനപ്പിന്റെ ഏറ്റവും ഉയരമുള്ള വിടര്‍ന്ന ഇല വേണം തെരഞ്ഞെടുക്കാന്‍. 400 ച.മീറ്ററില്‍ നിന്നും ഏതെങ്കിലും 10 നുരികള്‍ തെരഞ്ഞെടുക്കണം. തെരഞ്ഞെടുത്ത ഇലകള്‍ ലീഫ് കളര്‍ ചാര്‍ട്ടുമായി താരതമ്യം ചെയ്ത് അളവുകള്‍ രേഖപ്പെടുത്തണം. ഈ 10 അളവുകളുടെയും ശരാശരിയാണ് ആ പാടത്തെ ലീഫ് കളര്‍ ചാര്‍ട്ട് അളവ്. നട്ട് 20 ദിവസങ്ങള്‍ക്കുശേഷം അല്ലെങ്കില്‍ വിതച്ച് 25 ദിവസങ്ങള്‍ കഴിഞ്ഞ് കതിര് പൊട്ടുന്നതുവരെ 10 ദിവസത്തിലൊരിക്കല്‍ LCC രേഖപ്പെടുത്തേണ്ടതാണ്. കിട്ടിയ അളവ് 4 ല്‍ താഴെയാണെങ്കില്‍ പാക്യജനകം ഒരു ഹെക്ടറിന് 25 മുതല്‍ 30 കിലോവരെ നല്‍കേണ്ടതാണ്. മണ്ണില്‍ അടങ്ങിയിട്ടുള്ള പാക്യജനകത്തിന്റെ അളവ് കുറവാണെങ്കില്‍ അടിവളമായിട്ട് ഒരു ഹെക്ടറിന് 25 മുതല്‍ 30 കിലോ വരെ നല്‍കാം.
10.മണ്ണില്‍ അടങ്ങിയിട്ടുളള പാക്യജനകത്തിന്റെ അളവ് കുറവാണെങ്കില്‍ ചിനപ്പ് പൊട്ടുന്നതിന് ഒരാഴ്ച മുന്‍പ് പാക്യജനകം നല്‍കേണ്ടതാണ്
11. മേല്‍വള പ്രയോഗത്തിന് ഏറ്റവും യോജിച്ച സമയം അടക്കണ പരുവത്തിന് ഒരാഴ്ച മുന്‍പാണ്. പ്രത്യേകിച്ചും പാക്യജനക വളങ്ങള്‍ താഴെ പറയും വിധം ചേര്‍ത്താല്‍ ഉപയോഗക്ഷമത കൂടും.
A. അമോണിയ രൂപത്തിലുളള പാക്യജനക വളം മണ്ണിന്റെ ഉപരിതലത്തില്‍ വിതറാതെ മണ്ണുമായി കൂട്ടിക്കലര്‍ത്തണം.
B. യൂറിയ നനഞ്ഞ മണ്ണുമായി 1:6 എന്ന അനുപാതത്തില്‍ കലര്‍ത്തി 24 മണിക്കൂര്‍ വെച്ച ശേഷം മണ്ണില്‍ ചേര്‍ക്കുന്നത് പാക്യജനകത്തിന്റെ ലഭ്യത കൂട്ടാന്‍ സഹായിക്കും
C. വേപ്പിന്‍ പിണ്ണാക്കും യൂറിയയും കൂട്ടികലര്‍ത്തി ഉപയോഗിക്കുന്നതും യൂറിയയുടെ ഉപയോഗക്ഷമത കൂട്ടും.
12. വില കുറഞ്ഞ രാസവളങ്ങള്‍ ഉപയോഗിക്കുക. അമോണിയം സള്‍ഫേറ്റിനേക്കാള്‍ ലാഭം യൂറിയ ഉപയോഗിക്കുന്നതാണ്. സൂപ്പര്‍ ഫോസ്‌ഫേറ്റിനേക്കാള്‍ ലാഭം റോക്ക്‌ഫേസ്‌ഫേറ്റ് ആണ്.
13. മണ്ണില്‍ ഭാവഹം, ക്ഷാരം ഇവ നല്ലപോലെയുള്ള സ്ഥലങ്ങളില്‍ രണ്ട് വിള കൃഷി ചെയ്യുമ്പോള്‍ ,ഒരു വിളക്ക് മാത്രം ഭാവഹ-ക്ഷാര വളങ്ങള്‍ ഇട്ടാല്‍ മതിയാകും.
14.രോഗകീട നിയന്ത്രണം സംയോജിത മാര്‍ഗ്ഗത്തിലാകുന്നതാണ് മെച്ചം
15.നെല്ല് ശരിയായ ഉണക്കില്‍ തന്നെ കൊയ്‌തെടുക്കുന്നത് മണികള്‍ പൊഴിഞ്ഞുവീണ് നഷ്ടപ്പെടുന്നത് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ നെല്ല് കുത്തുമ്പോള്‍ കിട്ടുന്ന അരിയുടെ അളവ് വര്‍ദ്ധിക്കുന്നതിനും ഇത് പ്രയോജനപ്പെടും
 

Some tips to reduce the cost of paddy cultivation

1. Green manure plants such as Dhaincha should be sown in April-May in areas where the first seeding is planned
2. Azolla should be applied at the rate of 5 t / ha in the areas where Azolla is available.
3. Plow the soil well to control weeds and increase water and nutrient efficiency.
4. When planting medium period  varieties, there should be 50 seedlinngs per square meter and for short-period varieties there should be 67 seedlings.
5. Seedlings should be planted to 3 to 4.5 cm deep
6. Weed control should be done at the early growth stage . It is recommended to weed the first 30 days after sowing. Herbicides can be used for weed control if it is found profitable
7. Urea levels can be reduced by 50 per cent as recommended by the application of 10 tonnes of green manure per hectare.
8. In case of non-availability of basal application of water during monsoon season, supplementation with N and K can be done within 10 days after planting.
9. Leaf color chart should be used to determine the quantity of nutrients and how much extra N is needed. The tallest foliage of the first shoots should be selected. You need to select any 10  from 400 sq. M. Select the leaves and compare it with the leaf color chart. The area of ​​the leaf color chart is the average of all 10 measurements. LCC should be recorded at least 10 days after planting or 25 days after sowing until the spindle fractures. If the quantity obtained is less than 4, the amount of nitrogen should be 25 to 30 kg / ha If the level of nitrogen in the soil is low, 25 to 30 kg / ha can be applied as basal dressing.
10. If the amount of nitrogen present in the soil is low, it should be given one week before the shoots break.
11. The optimum time for application of the overlay is one week prior to the date of application. In particular, the addition of nitrogenous fertilizers is as follows.
A. In the form of ammonia, nitrogenous fertilizers should be applied to the soil rather than to the soil surface.
B. Mixing urea with moist soil in a ratio of 1: 6 and adding it to the soil for 24 hours will help increase the nutrient availability
C. Combination of neem cake and urea will increase the usability of urea.
12. Use cheaper fertilizers. Urea is more profitable than ammonium sulfate. Rockphosphate is more profitable than Super Phosphate.
13. In land where 2 cultivation is done,N and K can be given once only
14. An integrated approach to disease control is better
15. Harvesting the rice on right time will  help in increasing the quantity and quantity  of rice

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -1

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -2

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -3

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -4

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -5

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -6

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -7

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -8

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -9

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -10 

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -11 

English Summary: Paddy cultivation- A to Z- Part- 12-How to limit expenses

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds