ഏതു കാലാവസ്‌ഥയിലും കാന്താരി നന്നായി വളരും. വെയിലോ മഴയോ പ്രശ്നമല്ല. നല്ല വെയിലിലും തണലിലും ഉഷ്ണകാലത്തും വളരും. പൊതുവെ ഇടുക്കി, വയനാട് ജില്ലകളിൽ വലിയ സാധ്യതയാണ് കാന്താരികൃഷിക്കുള്ളത്.
പരിചരണം ഒന്നും വേണ്ടാത്ത കാന്താരി ഒരു നല്ല കീടനാശിനി കൂടിയാണ്. കാന്താരി മുളക് അരച്ച് സോപ്പ് ലായനിയിൽ കലക്കി കീടനാശിനി ആയി ഉപയോഗിക്കാം. കാന്താരി യും ഗോമൂത്രവും ചേർന്നാൽ കീടങ്ങൾ നാടുവിടും. ചുവടുപിടിച്ചാൽ നാലഞ്ചുവർഷം വരെ ഒരു ചെടി നിലനിൽക്കും.എരിവു കൂടുന്തോറും ഔഷധ മൂല്യവും കൂടുമെന്നാണ് വയ്പ്. കാന്താരിയിൽ അടങ്ങിയിരിക്കുന്ന രസത്തിന് രക്‌തക്കുഴലുകളെ വികസിപ്പിക്കാൻ കഴിവുണ്ട്. കാന്താരിയിലെ ജീവകം സി ശ്വാസകോശരോഗങ്ങളെ ചെറു ക്കുകയും പ്രതിരോധശേഷി വർധി പ്പിക്കുകയും ചെയ്യും. മാത്രമല്ല , ഹൃദ്രോഗത്തിനു കാരണമാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ നിയന്ത്രിക്കും ഈ കുഞ്ഞൻ മുളക്.
കാന്താരിമുളക് ലായനി ചെടികളുടെയും പച്ചക്കറികളുടെയും ഇലകളെ നശിപ്പിക്കുന്ന പുഴുക്കളെ നശിപ്പിക്കാൻ അത്യുത്തമാണ്. തണ്ടുതുരപ്പൻ പുഴുക്കൾക്ക് പ്രതിവിധിയായും കാന്താരി മുളകു ലായനി ഉപയോഗിക്കുന്നു.25 ഗ്രാം കാന്താരിമുളക് ഒരു ലിറ്റർ ഗോമൂത്രത്തിൽ അരച്ച് ചേർത്ത് ഈ മിശ്രിതത്തിൽ 10 ലിറ്റർ വെള്ളം ചേർത്തു നേർപ്പിച്ച് പുഴുക്കളുടെ മേൽ തളിച്ചാൽ കീടബാധ തടയാം.
കൃഷിരീതി
പഴുത്തു ചുവന്ന കാന്താരി മുളകുകൾ പേപ്പർ കവറിലോ കടലാസിലോ നിരത്തുക. കടലാസിൻ്റെ ഒരുഭാഗം കൊണ്ട് മുളകു മൂടി അവയുടെ മുകളിൽ നന്നായി അമർത്തി ഉരസുക. വിത്ത് ഒരു പാത്രത്തിൽ ശേഖരിച്ച് അതി ലേക്ക് ചെറു ചൂടുവെള്ളം ഒഴിക്കുക. പതിനഞ്ചു മിനിറ്റ് വിത്ത് ചൂടുവെള്ളത്തിൽത്തന്നെ വയ്ക്കണം. തുടർന്ന് വിത്തു കഴുകി മാംസളഭാഗങ്ങൾ ഒഴിവാക്കണം. ഒരുതവണ പച്ചവെള്ളത്തിൽക്കൂടി വിത്തു കഴുകണം. രണ്ടോ മൂന്നോ ദിവസത്തെ ഉണക്കിനു ശേഷം വിത്തു വിതയ്ക്കാം. മണൽ, ചാണകപ്പൊടി, ചാരം എന്നിവ നന്നായി ചേർത്ത് ഇളക്കി വേണം തടം തയാറാക്കാൻ.
വിത്തു പാകി ആദ്യ രണ്ടു ദിവസങ്ങളിലും മൂന്നുമണിക്കൂർ ഇടവിട്ട് നയ്ക്കണം. ആറാം ദിവസം മുളച്ചുതുടങ്ങും.
മൂന്നാം ഇല വന്നാൽ തൈ പറിച്ചുനടാം. വാണിജ്യാടിസ്‌ഥാനത്തിൽ കാന്താരി മുളക് കൃഷിചെ യ്യു മ്പോൾ 40 സെന്റി മീറ്റർ അകല ത്തിൽ വേണം തൈകൾ നടാൻ. കുഴികളിൽ തൈ ഒന്നിന് 500 ഗ്രാം ചാരം, ഒരുകിലോ ചാണകപ്പൊടി എന്നിവ ചേർക്കണം. പറിച്ചു നട്ട് മൂന്നാം മാസംമുതൽ കാന്താരി മുളക് പൂവിടും.
പെരിയാർ പശുക്കളുടെ മോര് ഉപയോഗിച്ച് പച്ചമുളക് കൃഷിക്കായി ഒരു ജൈവ മിശ്രിതം kvs മണിയുടെ (സതീഷ്) നേതൃത്വത്തിൽ കോസ് കുര്യൻ സാറിന്റെ സാനിധ്യത്തിൽ തെയ്യാർ ചെയ്തു വരുന്നു,എറണാകുളം ജില്ലയിൽ കൂവപ്പടി കോടനാട് ആണ് ഈ ജൈവവളം തെയ്യാറാക്കുന്നത്.
ശർക്കരയും മോരും ചേർന്ന അമൃതപാനി മണ്ണിൽ ഉപയോഗിമ്പോൾ
20 ലിറ്ററോളം കൊള്ളാവുന്ന ഒരു മൺ പാത്രത്തില്‍ വെണ്ണ നീക്കിയ പത്തു ലിറ്റർ മോരിലേക്ക് അരക്കിലോ കറുത്ത ശർക്കര പൊടിച്ചത് ചേർത്തു തുണികൊണ്ട് പാത്രത്തിന്റെ വായ് മൂടിക്കെട്ടി ഒരാഴ്ച്ച (കൃത്യം 7 ദിവസം) വെളിച്ചം എൽക്കാത്ത സ്‌ഥലത്ത് സൂക്ഷിക്കുക.
എട്ടാം ദിവസം ഈ ലായിനിയിലേക്ക് 100 ലിറ്റർ വെള്ളം ചേർത്ത് ഒരു ഏക്കർ എന്ന കണക്കിൽ കൃഷി ചെയ്യാനുദ്ദേശിക്കുന്ന ഭൂമിയിൽ തളിക്കാം. ഇതിലൂടെ മണ്ണിലെ ഉപ്പിന്റെ കാഠിന്യത്തെയും അമ്ലത്വത്തെയും നിയന്ത്രിച്ചു ഫലഭൂയിഷ്ടമായ കൃഷിയിടമൊരുക്കുവാൻ സഹായിക്കുന്നു.
ഇവിടെ ശർക്കരയും മോരുമെല്ലാം ഉപയോഗിക്കുമ്പോൾ ചെടികൾക്ക് അത്യാവശ്യം വേണ്ട കാൽസ്യം, അയേൺ, നൈട്രജൻ, ഫോസ്‌ഫറസ് അടക്കം എല്ലാ സൂക്ഷ്മ മൂലകങ്ങളെയും മണ്ണിലേക്ക് കൂടുതലായി ചേർക്കുകയും, ഒപ്പംതന്നെ ശർക്കരയിലെ മധുരം വഴി സൂക്ഷ്മാണുക്കളുടെ കൂടുതലായുള്ള വർധനവ് സംഭവിക്കുകയും ചെയ്യുന്നു.
ശർക്കരയുടെ മധുരവും മോരിലെ പുളിപ്പും പ്രോട്ടീനും മണ്ണിലുള്ള മാംസ, ജൈവാവാശിഷ്‌ടങ്ങളെ എളുപ്പത്തിൽ വിഘടിപ്പിക്കുക കൂടി ചെയ്യുന്നതിലൂടെ ചെടികൾക്ക് വേണ്ടതായ സൂക്ഷ്മാണുക്കളെയും പെരുപ്പിക്കാനും അതോടൊപ്പം വളരെ പെട്ടെന്ന് ചെടികൾക്ക് ഇവയെ ആഗിരണം ചെയ്യുവാൻ കഴിയുംവിധത്തിലാക്കി സഹായിക്കുകയും ചെയ്യൂന്നു.
Kvs മണി യുടെ നേതൃത്വത്തിൽ ജൈവ കൃഷി പ്രോത്സാഹനം ലക്ഷ്യമാക്കി തൊഴിൽരഹിതരായ 25നും 45നും ഇടക്ക് പ്രായമുള്ള ആളുകൾക്കു കൃഷി തൊഴിലയെടുക്കാൻ പരിശീലനം നൽകുന്നു.
കീടരോഗബാധ
കാന്താരി മുളകിന് സാധാരണ കീടങ്ങളുടെ ആക്രമണസാധ്യത മറ്റു ചെടികളെക്കാൾ കുറവാണ്. ഇലപ്പേൻ രൂപത്തിലുള്ള ഒരു കീടം ഇലകൾക്കിടയിൽ വന്നുനിറയുന്നതാണ് പ്രധാന കീടബാധ. ഇതിനു പരിഹാരമായി വേപ്പെണ്ണ (10 ലിറ്റർ വെള്ളത്തിൽ 100 മില്ലി) നേർപ്പിച്ച് തളിക്കുകയോ ഗോമൂത്രം തളിക്കു കയോ ചെയ്താൽ മതി. കാന്താരി മുളകിന്റെ ഇലകൾ ചുരുണ്ട് വളർച്ച മുരടിക്കുന്നതും ഒരു രോഗമാണ്.
ചുരുണ്ടുനിൽകുന്ന ഭാഗങ്ങൾ മുറിച്ചുമാറ്റി കട്ടിയായ തണുപ്പിച്ച കഞ്ഞിവെള്ളം തളിച്ചു കൊടു ത്താൽ ഇല ചുരുളൽ മാറിക്കിട്ടും. കഞ്ഞിവെള്ളം കാന്താരി മുളകിന്റെ ചുവട്ടിൽ തുടർച്ചയായി ഒരാഴ്ച ഒഴിച്ചു കൊടുക്കുന്നത് മുളകിന്റെ വളർച്ച ത്വരിതപ്പെടുത്താനും ഇടയാക്കും.
Phone - 9497209401
കൂടുതൽ അറിയാൻ ഈ വാട്ട് സപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/LArWn5cPw5I3f7f2TMzw2q