കാർഷിക ശാസ്ത്രജ്ഞനും സുസ്ഥിര ജീവിത ആർക്കിടെക്റ്റും ലാൻഡ്സ്കേപ്പിസ്റ്റുമായ ഡോ. പ്രഭാകർ റാവുവിൻറെ പരമ്പരാഗത വിത്തുകളോടുള്ള അഭിനിവേശത്തിലേക്ക് ഒരു എത്തിനോട്ടം നടത്താം. പ്രകൃതിദത്ത കാർഷിക രീതികളിൽ ഉപദേഷ്ടാവ് കൂടിയാണ് അദ്ദേഹം.
രാസവളം തൊടാത്ത പച്ചപ്പാർന്ന ഡോ. പ്രഭാകർ റാവുവിൻറെ കുടുംബപരമായി നടത്തുന്ന രണ്ടര ഏക്കർ വരുന്ന തോട്ടം കൃഷിക്കാർക്കും തോട്ടക്കാർക്കും ഒരുപോലെ സുരക്ഷിതത്വം അനുഭവിക്കുന്ന സ്ഥലം ആണ്. അദിതി ഫാമുകൾ എന്നാണ് ഇതിന് പേര്. ദേവന്മാരുടെ അമ്മയായ അദിതിയെപ്പോലെ അത് ജീവിതത്തെ പരിപോഷിപ്പിക്കുന്നു.
Dr Prabhakar Rao’s family run farm, a 2.5acre patch of green untouched by chemical soil additives is a haven for farmers and gardeners alike. It is named Aditi farms. Like Aditi, the mother of Devas, it nurtures life. He has collected over 560 heirloom seeds from around the world and stabilsed over 146 of them like tomato, brinjal, beans,okra etc.
ലോകമെമ്പാടുമുള്ള 560 ലധികം വിത്തുകൾ അദ്ദേഹം ശേഖരിച്ചു, അതിൽ ഇവിടുത്തെ മണ്ണിന് അനുയോജ്യമായ 146 ലധികം വിത്തുകൾ അദ്ദേഹം കണ്ടെത്തി . ഹരിത വിപ്ലവ ശാസ്ത്രജ്ഞ ബ്രിഗേഡിൻറെ ഭാഗമായിരുന്നിട്ടും, കൃത്രിമ വള കൂട്ടുകൾ പ്രോത്സാഹിപ്പിക്കുന്നത് ലോകത്തിൻറെ കാർഷിക ഭാവിയെ പ്രതികൂലമായി ബാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. സസ്യ ജനിതകത്തിൽ പിഎച്ച്ഡി നേടിയ അദ്ദേഹം ആർക്കിടെക്ചർ പഠിക്കുകയും, സുസ്ഥിരമായ ജീവിതം പ്രചരിപ്പിക്കുന്നതിലേക്ക് തൻറെ പ്രൊഫെഷൻ മാറ്റുകയും ചെയ്തു
ശ്രീ ശ്രീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ സയൻസസ് ആൻഡ് ടെക്നോളജി ട്രസ്റ്റിന്റെ ട്രസ്റ്റി എന്ന നിലയിൽ അദ്ദേഹം പ്രകൃതിദത്ത കൃഷിയും അടുക്കളത്തോട്ട കൃഷിയും പ്രചരിപ്പിക്കുന്നു . അദിതി ഫാമിൽ അദ്ദേഹം പൂന്തോട്ട പ്രേമികളെ വിത്ത് സൂക്ഷിപ്പുകാരോ വിത്ത് സംരക്ഷകരോ ആവാൻ പഠിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പരമ്പരാഗത വിത്ത് ശേഖരം
www.hariyaleeseeds.com
എന്ന് വെബ്സൈറ്റിലൂടെയും അദ്ദേഹത്തിൽ നിന്ന് ഇതുവരെ വിത്തുകൾ എടുത്ത എല്ലാ ആളുകളിലൂടെയും ലഭ്യമാണ്.
Phone - 9611922480
26 ഇനം തക്കാളി, 12 ഇനം വഴുതന, 5 ഇനം വെണ്ടയ്ക്ക എന്നിങ്ങനെ വൈവിധ്യമാർന്ന ലോകത്തിൻറെ നാനാ ഭാഗത്തു നിന്നുള്ള അനവധി നാടൻ വിത്തുകളുടെ ശേഖരം അദ്ദേഹത്തിൻറെ ശേഖരത്തിലുണ്ട്.
ഇവിടെ അദ്ദേഹത്തിൻറെ തക്കാളി ഇനങ്ങളെ പരിചയപ്പെടാം
1.tomatilo-scaled,2.Tomato-Mount-Vesuvius,3.Bumble-Bee-Tomatoe-scaled,4.Chocolate-cherry-beauty-tomato,5.Cream-Pear-Tomato-scaled,6.Cream-Sausage,7.Green-pear-Tomato-scaled,8.Green-Sausage-e 9.Hilly-Billy-Tomato,10.Indigo-cream-berry-tomato,11.Indigo-Purple-tomato,12.Kumquat-tomato,13.Large-Barred-Boar-Tomato,14.Pineapple-Pig-Tomato,15.red plum tomato,16.Red-cherry-tomato-scaled,17.Tomato-Brandy-Wine,18.Tomato-Desi-Magadi-scaled,19.Tomato-Indigo-scaled,20.TOMATO-OX-HEART,21.Tomato-Plum-Tigris,22.Ukranian-Tomato,23.White-Beauty-Tomato-scaled,24.White-Cherry-Tomato,25.yellow-Pear-scaled,26.Yellow-Plum-Tomato-scaled