Updated on: 7 May, 2020 7:23 AM IST

 

അഗസ്ത്യമുനിക്ക് ഏറെ പ്രിയപ്പെട്ട വൃക്ഷമായിരുന്നു എന്ന അര്‍ഥത്തില്‍, പുരാണഗ്രന്ഥങ്ങളില്‍ ഇതിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്.

ഇലയും പൂവും കായും വേരുമെല്ലാം മുരിങ്ങയെപ്പോലെ. എന്നാല്‍, ഇതിലേറെ ഔഷധമൂല്യമുള്ള ഒരു ആഹാരവൃക്ഷമാണ് അഗത്തിച്ചീര.

പയറുവര്‍ഗത്തില്‍പ്പെട്ട ഈ മരച്ചെടിയുടെ ശാസ്ത്രനാമം ‘സെസ്ബാനിയ ഗ്രാന്‍ഡിഫ്‌ലോറ’ എന്നാണ്. അഗസ്ത്യമുനിക്ക് ഏറെ പ്രിയപ്പെട്ട വൃക്ഷമായിരുന്നു എന്ന അര്‍ഥത്തില്‍, പുരാണഗ്രന്ഥങ്ങളില്‍ ഇതിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്.

മുരിങ്ങയോട് സാമ്യമുള്ള ഈ ചീരവൃക്ഷം പത്തടിവരെ ഉയരത്തില്‍ വളരും. മുരിങ്ങയെക്കാള്‍ ശാഖകള്‍ക്ക് ബലവും ഇലകളും പൂക്കളും കൂടുതല്‍ കിട്ടും. അഞ്ചുവര്‍ഷംവരെ ഇലയും പൂവും വിത്തുകിട്ടുന്ന കായും സമൃദ്ധമായി ലഭിക്കും. അതുകഴിഞ്ഞാല്‍ കുറയും. അപ്പോള്‍ മണ്ണുവെച്ച് തടി പാടേ മുറിച്ച് വേരെടുത്ത് ഔഷധമാക്കാം.

മുരിങ്ങയെപ്പോലെതന്നെ അഗത്തിയും തമിഴ്‌നാട്ടില്‍ സുലഭമാണ്. അവിടത്തെ ബ്രാഹ്മണരുടെ ഭക്ഷണക്രമത്തില്‍ അഗത്തി ഇലയ്ക്ക് മുഖ്യപ്രധാന്യമാണുള്ളത്. ഇല ദാഹശമിനിയായും ഉപയോഗിക്കുന്നു.
മാംസ്യം, കൊഴുപ്പ്, അന്നജം, നാര്, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, ജീവകംസി, എ തുടങ്ങി അറുപതോളം പോഷകങ്ങള്‍ ഈ അത്ഭുതച്ചെടിയുടെ ഇലയില്‍ അടങ്ങിയിരിക്കുന്നു.

ഒരൗണ്‍സ് അഗത്തിയില വേവിച്ച് ചാറുകുടിച്ചാല്‍ ഒരു ടീസ്പൂണ്‍ കോഡ്‌ലിവര്‍ ഓയില്‍ കുടിക്കുന്നതിനു തുല്യമാണ്. മൂത്രാശയക്കല്ലിന് അഗത്തിയിലയിട്ട് വേവിച്ചെടുത്ത വെള്ളത്തെപ്പോലെ നല്ലൊരൗഷധം മറ്റൊന്നില്ല.

100 ഗ്രാം പുഷ്പത്തില്‍ 1.8 ഗ്രാം പ്രോട്ടീന്‍, അയൊഡിന്‍ എന്നിവ ഉള്ളതിനാല്‍ ഗൊയിറ്റര്‍ രോഗികള്‍ക്കിത് നല്ലതാണ്.

 

കൃഷിരീതി 

ജൈവവേലിയായും അടുക്കളത്തോട്ടത്തിലും വീട്ടുമുറ്റത്തുമൊക്കെ ഈ ചീരവൃക്ഷം കൃഷിചെയ്യാം. ഒക്ടോബര്‍ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ നല്ല നടീല്‍ കാലമാണ്. തവാരണകളില്‍ വിത്തുപാകി രണ്ടുമാസം പ്രായമായ തൈകളാണ് നടാനെടുക്കുന്നത്. മാര്‍ച്ച്ഏപ്രിലിലാണ് തവാരണയൊരുക്കേണ്ടത്. ആറുമണിക്കൂര്‍ വെള്ളത്തിലിട്ട് നടുന്ന വിത്തിന്, ആദ്യ ഇരുപത് ദിവസം വൈക്കോല്‍പ്പുത നല്‍കണം. തൈയുടെ ആദ്യഘട്ടത്തിലുണ്ടാകാവുന്ന പുഴുക്കളെ നിയന്ത്രിക്കാന്‍ വേപ്പെണ്ണവെളുത്തുള്ളി മിശ്രിതം തയ്യാറാക്കി തളിക്കണം.

ഒരടി സമചതുരത്തില്‍ കുഴിയൊരുക്കി, ചാണകമോ കമ്പോസ്റ്റോ അടിവളമായി നല്‍കി അഗത്തിച്ചെടിനടാം. മേല്‍വളമായും ജൈവം മതിയാകും. പ്രത്യേകിച്ച് രോഗകീടങ്ങളൊന്നുമുണ്ടാകാറില്ല.

തെക്കന്‍ കേരളത്തിലെ വീട്ടുമുറ്റങ്ങളില്‍ അഗത്തി ഇതിനകം സ്ഥാനംപിടിച്ചുകഴിഞ്ഞു. പുരയിടകൃഷിക്കൊപ്പം അഞ്ച് അഗത്തിമരം നട്ട നന്ദിയോട് ഫല്‍ഗുനന്‍ എന്ന കര്‍ഷകന്‍ പൂവും ഇലയും കച്ചവടം ചെയ്യുന്നതിനൊപ്പം, വിത്തുശേഖരിച്ച് പതിനായിരം തൈകളും ഉത്പാദിപ്പിച്ചുകഴിഞ്ഞു. ഒരു തൈയ്ക്ക് പത്തുമുതല്‍ പതിനഞ്ചു രൂപവരെ വിലയുണ്ട്.

English Summary: Agathi keerai’ (Sesbania Grandiflora) is a medicinal Drumstick
Published on: 07 May 2020, 07:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now