Updated on: 20 February, 2021 12:00 PM IST
അമരപ്പയർ

മറ്റു പയർവർഗ്ഗങ്ങൾ പോലെ തന്നെ ഏറ്റവും സ്വാദിഷ്ടവും പ്രോട്ടീൻ സമ്പന്നവുമാണ് അമരപ്പയർ. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ കൃഷി ചെയ്തു ജൂലൈ മാസത്തോടെ വിളവെടുക്കാൻ സാധിക്കുന്ന ഒന്നുകൂടിയാണ് അമര. മണ്ണിനെ ഏറെ ഫലഭൂയിഷ്ടം ആകുന്ന കൃഷിയാണ് അമരപ്പയർ കൃഷി. കൊഴുപ്പ് കുറഞ്ഞതും ധാരാളം ജീവകങ്ങളും ധാതുക്കളും അടങ്ങിയതുമായ ഈ ഭക്ഷണപദാർത്ഥം ആരോഗ്യജീവിതത്തിന് പകരുന്ന ഗുണങ്ങൾ ഏറെയാണ്.

അമരപ്പയറിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന ഫൈബറുകൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുകയും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല ഇതിലടങ്ങിയിരിക്കുന്ന ഫൈബർ അമിതഭാരം കുറയ്ക്കാനും സഹായിക്കുന്നു. അമരപ്പയർ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി വൺ കേന്ദ്ര നാഡീ വ്യവസ്ഥയുടെ പ്രവർത്തനത്തിന് ഏറെ ഫലവത്താണ്.

അമരപ്പയറിൽ ധാരാളം ഉള്ള മറ്റൊരു ഘടകമാണ് കാൽസ്യം. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കാൽസ്യം. ഇതുകൂടാതെ ഹൃദയാരോഗ്യം മികച്ചതാക്കുന്ന പൊട്ടാസ്യവും ഇതിൽ അടങ്ങിയിരിക്കുന്നു. അമരയുടെ വിത്തിൽ ഉയർന്ന അളവിൽ കാണുന്ന ഡോപോമൈൻ ഘടകം നിങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നു.

Like other legumes, Kidney bean are the most delicious and rich in protein. Amara is cultivated in February-March and can be harvested in July. Amara is a crop that is very fertile in the soil. Low in fat, rich in vitamins and minerals, this food has many health benefits. The soluble fiber contained in amaranth eliminates unwanted fat from the body and improves heart health. It also contains fiber which helps in reducing overweight. Vitamin B1, which is abundant in amaranth, is very effective for the functioning of the central nervous system. Calcium is another ingredient that is abundant in amaranth. Calcium is one of the most important nutrients for bone and tooth health. It also contains potassium which is good for heart health. The dopamine component found in high levels in amaranth seeds reduces your stress.

ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിൽ പ്രധാന പങ്കു വഹിക്കുന്ന ഇരുമ്പ് അംശം ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന പയർ വർഗ്ഗമാണ് അമര. അനീമിയ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ആകുവാൻ ഉപയോഗം മികച്ചതാണ് കാരണം ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് അയൺ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ പലവിധ മാർഗങ്ങൾതേടുന്നു നമ്മൾക്ക് അറിയാത്ത മറ്റൊരു കാര്യമാണ് അമരപ്പയർ വിറ്റാമിൻ സി യാൽ സമ്പുഷ്ടമാണ് എന്നുള്ളത്.

നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പയറുവർഗം ആണ് ഇത്. ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാനും അമരപ്പയർ മികച്ചതാണ്. നമ്മുടെ ശരീരത്തിലെ ജലത്തിൻറെ അളവ് ശരിയായ രീതിയിൽ നിലനിർത്തുവാൻ ഇതിലടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റുകൾക്ക് സാധിക്കുന്നു. കൂടാതെ ശരീരത്തിലെ ഓക്സിജൻ അളവ് നിലനിർത്തുവാനും ഇവക്ക് സാധിക്കുന്നു.

English Summary: Amara is cultivated in February-March and can be harvested in July Amara is a crop that is very fertile in the soil rich in vitamins and minerals
Published on: 20 February 2021, 06:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now