1. Vegetables

ഞാറ്റുവേലയിലൊരു അമര വിത്തിടാം

മഴക്കാലം എത്തിക്കഴിഞ്ഞാൽ അടുക്കള തോട്ടങ്ങളിലെ പച്ചക്കറി കൃഷിക്ക് തൽക്കാലം വിരാമമിടും .ചീരയടക്കമുള്ള പച്ചക്കറികൾ മഴ ആരംഭിക്കുന്നതോടെ തീരെ നശിക്കുന്നു .

KJ Staff

മഴക്കാലം എത്തിക്കഴിഞ്ഞാൽ അടുക്കള തോട്ടങ്ങളിലെ പച്ചക്കറി കൃഷിക്ക് തൽക്കാലം വിരാമമിടും .ചീരയടക്കമുള്ള പച്ചക്കറികൾ മഴ ആരംഭിക്കുന്നതോടെ  തീരെ നശിക്കുന്നു .ഏത് കാലാവസ്ഥയേയും അതിജീവിക്കാൻ കഴിവുള്ള പച്ചക്കറിയാണ് അമര പയർ . ഇന്ത്യയിൽ ജന്മം കൊണ്ട അമര മാംസ സംപുഷ്ടമായ ഒരു പച്ചക്കറി വിളയാണ് . അമര പയറിൽ  30% പ്രോട്ടീൻ അടങ്ങിയിരിക്കുന്നു . പണ്ടു ക്കാലം മുതലേ  ഞാറ്റുവേലയിലാണ് അമരവിത്ത്  പാകാറുള്ളത്. കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത രേവതി അമരയുടെ അത്യുൽപാദന ശേഷിയുള്ള ഇനമാണ് .ശക്തമായയുടെ ചുവട് പിടിച്ച് മുളച്ച് പൊന്തുന്ന അമര കൊടി നീട്ടി തുടങ്ങുമ്പോഴേ പന്തൽ  തയ്യാറാക്കണം. പകൽ ദൈർഘ്യം കുറഞ്ഞ ദിവസങ്ങളിലാണ് അമര പൂക്കുന്നത് . നല്ല സൂര്യ പ്രകാശമുള്ള സ്ഥലങ്ങളിൽ അമര നട്ട് പിടിപ്പിക്കാൻ ശ്രമിക്കണം .നല്ല സൂര്യപ്രകാശമുള്ളിടത്  നല്ല വിളവ് കിട്ടും . നവംബർ - ഡിസംബർ മാസങ്ങളിലാണ് അമര പൂക്കുന്നത്  . നല്ല മഞ്ഞ് തുടങ്ങുമ്പോഴാണ് അമരയിൽ കൂടുതലായി കായ്ക്കൾ ഉണ്ടാകാറുള്ളത് . കയ്ക്കാൻ തുടങ്ങിയാൽ മൂന്ന് മാസത്തോളം സ്ഥിരം കായ്ക്കൾ ലഭിക്കും  .അമരയുടെ മൂപ്പ് കുറഞ്ഞ കായ്ക്കളാണ് തോരനും മെഴുക്കി പുരട്ടിയും ഉണ്ടാക്കാൻ നല്ലത് . ഒരു കുലയിൽ  പതിനഞ്ച് കായ് വരെ ഉണ്ടാകും ഇവയെ ശ്രദ്ധയോടെ പറിച്ചെടുത്തില്ലെങ്കിൽ പൂക്കൾ കൊഴിഞ്ഞ് പോകാൻ ഇടയാക്കും 

വെള്ളം വാർന്ന് പോകാവുന്ന തരത്തിലുള്ള തടങ്ങളാണ് നടീൽ സമയത്ത് ഇവയ്ക്ക് വേണ്ടത് .ഒന്നരയടി നീളവും വീതിയും ആഴവുമുള്ള തടങ്ങളിൽ ചാണകവും ചാരവും ഇട്ട് മൂടി മീതെ വിത്ത് പാകാം .മ ഴയില്ലാത്ത സമയങ്ങളിൽ ചുറ്റും വെള്ളം വാർന്നോലിച്ച് പോകാത്ത ത ട ങ്ങളെടുത്ത് വെള്ളം കെട്ടി നിർത്താം .ആഴ്ചയിലൊരിക്കൽ ചാണക പാൽ തടങ്ങളിൽ കെട്ടി നിർത്താം.  ജൂൺ _ ജൂലായ് മാസങ്ങളാണ് അമര വിത്ത് പാകാൻ ഏറ്റവും യോജിച്ച സമയം .പൊതുവേ കീടങ്ങളൊന്നും തന്നെ അമരക്കയെ ബാധിക്കാറില്ല .പുഴുശല്യം വരികയാണെങ്കിൽ അവയെ ഇലയോടൊപ്പം പറിച്ച് നശിപ്പിക്കാം .കൂടാതെ വേപ്പിൻ കഷായം തിളക്കുകയും ചെയ്യാം
 
English Summary: Guar been farming

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds