ഈ വഴുതനയുടെ പ്രത്യേകത ഇതിൽ ഉണ്ടാകുന്ന എല്ലാ പൂക്കളും കായാകും എന്നുള്ളതാണ്. മറ്റു വഴുതനകളിൽ എല്ലാ പൂവും കായാകില്ല.കുലകളായി നിൽക്കുന്ന വഴുതനകൾ ഇതിന്റെ സവിശേഷതയാണ്.നാലോ അഞ്ചോ ചുവട് വഴുതന നട്ടാൽ പോലും വീട്ടിലെ ഉപയോഗത്തിനും സുഹൃത്തുക്കൾക്ക് നൽകുകയോ വിൽക്കുകയോ ചെയ്യാൻ കഴിയും. അത്രയധികം കായ് പിടിക്കുന്നുണ്ട്.
മുളകിന്‍റേതുപോലെ മാറ്റിനടുന്ന വിളയാണ് വഴുതനയും.മാലാഖ വഴുതനയുടെ കൃഷിയും അതുപോലെ തന്നെ. 20-25 ദിവസം പ്രായമായ തൈകൾ വർഷകാലാരംഭത്തോടെ മാറ്റിനടാവുന്നതാണ്.ചെടികൾ തമ്മിൽ 60 സെന്‍റീ മീറ്ററും വാരങ്ങൾ തമ്മിൽ 75 സെന്‍റീ മീറ്ററും ഇടയകലം നൽകണം. നീർവാർച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതന നന്നായി വളരുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: വഴുതന - വളരെ കുറഞ്ഞ ചിലവിൽ ആദായകരമായി ചെയ്യാവുന്ന കൃഷി
തവാരണകളിലും പ്രധാന സ്ഥലത്തും സ്യൂഡോമോണസിന്‍റെ ഉപയോഗം വാട്ടരോഗത്തെ കുറയ്ക്കും. മാറ്റിനട്ട് 40 -45 ദിവസത്തിനുള്ളിൽ വഴുതനയുടെ വിളവെടുപ്പ് തുടങ്ങാം. ചെടിഒന്നിന് അരക്കിലോഗ്രാം ജൈവവളം അടിവളമായി നൽകണം.
ബന്ധപ്പെട്ട വാർത്തകൾ: വഴുതന വര്‍ഗവിളകളുടെ സുരക്ഷിതകൃഷി
കൂടാതെ 14 ദിവസത്തിലൊരിക്കൽ വളപ്രയോഗം നടത്തുകയും വേണം.വീടുകളിലെ അടുക്കളത്തോട്ടത്തിൽ വഴുതനകൾ ജൂണ്‍മാസത്തോടെ തുടങ്ങുന്നതാണ് നല്ലത്. തുടക്കത്തിലെ കൃഷിയിൽ തന്നെ രോഗബാധകളെ ഒഴിവാക്കാൻ ജൈവജീവാണുകുമിൾ നാശിനികളുടെ ഉപയോഗം നമ്മെ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ചെറു വഴുതന എന്ന ഔഷധപ്രധാനി