Updated on: 8 April, 2022 7:34 AM IST
പാവയ്ക്ക

പാവയ്ക്ക, കൈപ്പക്ക എന്ന പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന പാവൽ പച്ചക്കറികളിൽ വച്ച് ഏറ്റവും കൂടുതൽ ഔഷധഗുണങ്ങൾ ഉള്ളതാണ്. പ്രധാനമായും പാവൽ രണ്ടുതരമുണ്ട് കക്കരി പോലെ നീളമുള്ളതും നീളംകുറഞ്ഞ അല്പം ഉരുണ്ടതും. കൈപ്പക്കയുടെ കൈപ്പ് കളയാൻ ഇത് ഉപ്പ് വെള്ളത്തിൽ വേവിച്ച് നീരൂറ്റി കളഞ്ഞാൽ മതി. കരൾരോഗങ്ങൾ, രക്തവാതം,പ്ലീഹ വീക്കം, തുടങ്ങിയവയ്ക്കെല്ലാം പാവയ്ക്കയുടെ ഉപയോഗം ഫലപ്രദമാണ്.

ബന്ധപ്പെട്ട വാർത്തകൾ: പാവൽ 6 മാസം തുടർച്ചയായി വിളവെടുക്കാൻ ടിപ്പുകൾ

പാവയ്ക്കയുടെ ആരോഗ്യഗുണങ്ങൾ

പാവയ്ക്കയുടെ നീര് രണ്ടൗൺസ് വീതം രണ്ടു നേരം കഴിക്കുന്നത് പ്രമേഹരോഗികൾക്കും മഞ്ഞപ്പിത്തത്തിനും ഗുണപ്രദമാണ്. മലയാളികൾ പ്രധാനമായും അച്ചാറിനും, കറി വെക്കുവാനും, വറ്റൽ ഉണ്ടാക്കുവാനും പാവയ്ക്ക ഉപയോഗിക്കുന്നു. എങ്ങനെ ഉപയോഗിച്ചാലും ആരോഗ്യകാര്യത്തിൽ പാവൽ തന്നെ കേമൻ. ഇതിൻറെ നീര് പഞ്ചസാര ചേർത്ത് കവിൾകൊണ്ടാൽ വായ്പുണ്ണ് ശമിക്കും. പാവലിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീര് അര ഔൺസ് വീതം രണ്ടുനേരം കഴിച്ചാൽ മഞ്ഞപ്പിത്തം മാറും.

ബന്ധപ്പെട്ട വാർത്തകൾ: പാവലിന്റെ കയ്പ്പ് മാറുവാൻ ചാരം കൊണ്ടൊരു വിദ്യ

ആർത്തവ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്ക് അര ഔൺസ് കൈപ്പക്കാ നീരിൽ തേൻ ചേർത്ത് ദിവസം രണ്ടു നേരം കഴിച്ചാൽ കുറവുണ്ടാകും. കൈപ്പവള്ളിയുടെ പച്ച വേര് നല്ലപോലെ അരച്ച് ലേപനമാക്കി മലദ്വാരത്തിൽ പുരട്ടിയാൽ മൂലക്കുരു മൂന്നാമത്തെ ഡിഗ്രിയിൽ (മലദ്വാരം തള്ളിയാലും കയറാത്ത സ്ഥിതി )എത്തിയാൽ പോലും ശമനം ലഭിക്കും.പാവയ്ക്കയുടെ ഉപയോഗം രക്തശുദ്ധിക്കും ഒന്നാന്തരമാണ്.

ബന്ധപ്പെട്ട വാർത്തകൾ: കുഞ്ഞന്‍ പാവയ്ക്ക, ഗുണത്തില്‍ കേമന്‍; എങ്ങനെ കൃഷി ചെയ്യാം?

ഹെപ്പറ്റൈറ്റിസ് ബി,സി എന്നിവ ആയാലും ആറുമാസ ഉപയോഗം കൊണ്ട് ഗുണം ചെയ്യും. പാവയ്ക്കയും അതിൻറെ ഇലയും സോറിയാസിസിന് വളരെ ഫലം ചെയ്യുന്ന ഒറ്റമൂലിയാണ് കറിവെച്ച് കൂട്ടുന്നതും പച്ചയായി കഴിക്കുന്നതും ഫലപ്രദം തന്നെ. ഇതിൻറെ നീര് ഒരൗൺസ് വീതം രണ്ടു നേരം കഴിക്കുന്നത് എത്ര പഴകിയ സോറിയാസിസ് പോലും മാറ്റും. മുലപ്പാൽ കുറഞ്ഞ സ്ത്രീകൾക്ക് 15ml പാവയ്ക്കയുടെ നീര് സ്വല്പം കൽക്കണ്ടം ചേർത്ത് രണ്ട് ദിവസം കഴിക്കുന്നത് നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: കയ്പ്പ് ആണെങ്കിലും ആളൊരു കേമൻ ആണ്

English Summary: bitter melon also known locally as Pavaykka and Kaipakka, has many medicinal properties Malayalees mainly use pumpkins for pickling, currying and frying
Published on: 05 April 2021, 09:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now