Updated on: 2 March, 2021 1:06 PM IST
ബ്രോക്കോളിയിൽ

ശരീരത്തിന് ഒട്ടേറെ ആരോഗ്യഗുണങ്ങൾ തരുന്ന പച്ചക്കറി വിഭവമാണ് ബ്രോക്കോളി. നിരവധി ധാതുക്കൾ, ജീവകങ്ങൾ, പ്രോട്ടീൻ, ഫൈബറുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ബ്രോക്കോളി ആരോഗ്യജീവിതത്തിന് ഏറെ ഗുണപ്രദം. കാൽസ്യം കൂടിയ അളവിൽ അടങ്ങിയ ഈ ഭക്ഷണപദാർത്ഥം നിർബന്ധമായും നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.

ഇതിലടങ്ങിയിരിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ ആക്കുന്നു. നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം പദാർത്ഥം ശരീരഭാരം കുറയ്ക്കുവാനും, ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുവാനും മികച്ചത്. മെഗ്നീഷ്യം ധാരാളം അടങ്ങിയിരിക്കുന്ന ബ്രോക്കോളി ഓർമ്മശക്തി വർധനവിനും ഗുണം ചെയ്യും.

വിറ്റാമിൻ സി സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധശേഷി കൂട്ടുവാനും ഇത് മികച്ചത് തന്നെ. ബീറ്റ കരോട്ടിൻ, വൈറ്റമിൻ ബി, വൈറ്റമിൻ ഇ എന്നിവ ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്നതിനാൽ കണ്ണിന്റെ ആരോഗ്യത്തിനും അത്യുത്തമം. ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ വിളർച്ച ക്ഷീണം ,അനീമിയ തുടങ്ങിയ പ്രശ്നങ്ങൾ ഒരിക്കലും നിങ്ങളെ ബാധിക്കില്ല.

Broccoli is a vegetable that gives many health benefits to the body. Broccoli is rich in many minerals, vitamins, proteins and fiber and is very good for health. It is imperative to include this calcium rich food in our diet. The omega 3 fatty acids it contains help to stave off bad cholesterol and turn it into good cholesterol. Foods rich in fiber are good for weight loss and digestive problems. Broccoli, which is rich in magnesium, is also good for memory.

ക്യാൻസറിനെ പ്രതിരോധിക്കുന്ന സ്ൾഫറാഫെയ്ൻ, ഇൻഡോൾസ് എന്നീ ഘടകങ്ങൾ ബ്രോക്കോളി യിലുണ്ട്. സൾഫർ അടങ്ങിയിരിക്കുന്നതിനാൽ ആർത്രൈറ്റിസ് എന്ന രോഗത്തിന് പ്രതിരോധിക്കാനും ബ്രോക്കോളി കഴിവുണ്ട്. കൂടാതെ അമിത രക്തസമ്മർദ്ദവും ഇതിന്റെ ഉപയോഗം കൊണ്ട് കുറയ്ക്കാം. ബ്രോക്കോളി ഉപ്പും കുരുമുളകും ഇട്ട് കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും.

English Summary: Broccoli is a vegetable that gives many health benefits to the body Broccoli is rich in many minerals, vitamins, proteins and fiber and is very good for health
Published on: 02 March 2021, 01:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now