Updated on: 1 July, 2020 12:40 AM IST

അലങ്കാരത്തിനായി ചെടികളും പൂക്കളും മാത്രമല്ല കാബേജും ഉപയോഗിക്കാം. തോട്ടത്തിലും ഭക്ഷണ സാധനങ്ങള്‍ അലങ്കരിക്കുന്നതിനുമായി വളര്‍ത്തുന്ന പ്രത്യേകതരം കാബേജിന് ഫ്‌ളവറിങ്ങ് കാബേജ് (Flowering cabbage) എന്ന് പറയുന്നു.(Not only herbs and flowers but also cabbage can be used for decoration. Flowering cabbage is a special type of cabbage that is grown in the garden and for decoration. സാധാരണ കാബേജിന്റെ ഇലകള്‍ പോലെയല്ലാതെ, മധ്യഭാഗത്ത് റോസാപ്പൂവിന്റെ ആകൃതിയില്‍ പിങ്കും പര്‍പ്പിളും ചുവപ്പും വെളുപ്പും നിറത്തിലുള്ള ഇലകളോടു കൂടിയതുമായ വ്യത്യസ്‍തതരം കാബേജ് ആണ് അലങ്കാരത്തിനായി ഉപയോഗിക്കുന്നത്.ഈ കാബേജ് ഭക്ഷിക്കാന്‍ കഴിയുമെങ്കിലും കയ്പ്പുരസമാണ്.

ഭക്ഷണസാധനങ്ങള്‍ അലങ്കരിക്കാനാണ് സാധാരണ ഈ കാബേജ് ഉപയോഗിക്കുന്നത്. കഴിക്കണമെങ്കില്‍ കയ്‍പുരസം കുറയ്ക്കാനായി ഒലിവ് ഓയിലില്‍ വഴറ്റിയെടുക്കേണ്ടി വരും. തോട്ടത്തില്‍ വളര്‍ത്തുമ്പോള്‍ ശീതകാലത്തെ അതിജീവിക്കാന്‍ കഴിയുന്ന ചെടികള്‍ക്കൊപ്പം വളര്‍ത്താം. പെറ്റൂണിയ, ജമന്തി എന്നിവയെപ്പോലെ തണുപ്പുകാലത്ത് വളരുന്ന ചെടിയാണിത്. ഈ കാബേജിന്റെ വീതിയുള്ളതും പരന്നതുമായി ഇലകള്‍ക്ക് തിളങ്ങുന്ന നിറവുമുണ്ടാകും. കാലാവസ്ഥ മാറുമ്പോള്‍ കാബേജിന്റെ നിറവും മാറും. 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാകുമ്പോള്‍ നിറംമാറ്റം കാണാവുന്നതാണ്. ഏകദേശം 5 ഡിഗ്രി ഫാറന്‍ഹീറ്റിന് താഴെയുള്ള താപനിലയില്‍ വളരാനുള്ള അനുകൂലനങ്ങളുണ്ട്. വിത്ത് മുളപ്പിച്ച് വളര്‍ത്താവുന്ന ഇനമാണിത്. മധ്യവേനല്‍ മുതല്‍ മഴക്കാലം തുടങ്ങുന്നതു വരെയാണ് കൃഷി ചെയ്യാനുള്ള സമയം.

വിത്ത് മുളയ്ക്കാന്‍ സൂര്യപ്രകാശവും ആവശ്യമാണ്. അതിനാല്‍ വിതയ്ക്കുമ്പോള്‍ വിത്തിന് മുകളില്‍ മണ്ണിട്ട് മൂടരുത്. 18 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയില്‍ വിത്ത് മുളച്ചുവരും. ആറ് ദിവസത്തിനുള്ളില്‍ തൈകളായി വളരും. വളരുന്ന സമയത്ത് തണുപ്പ് നിലനിര്‍ത്തണം. ചെടിയായി വളര്‍ന്ന ശേഷം മൂന്ന് ആഴ്‍ചയായാല്‍ വളപ്രയോഗം നടത്താം. വെള്ളത്തില്‍ ലയിക്കുന്ന ജൈവവളക്കൂട്ടുകള്‍ നേര്‍പ്പിച്ച് ഒഴിക്കാം. നട്ടുവളര്‍ത്തുന്ന സ്ഥലത്ത് അനുയോജ്യമായ രീതിയിലുള്ള നിറവും വലുപ്പവുമുള്ള കാബേജിനങ്ങള്‍ നോക്കി തിരഞ്ഞെടുക്കണം. സാധാരണ കാബേജ് വര്‍ഗവിളകളെ ആക്രമിക്കുന്ന കീടങ്ങള്‍ തന്നെയാണ് ഈ ഇനം കാബേജിനും അപകടകാരി. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജൈവനിയന്ത്രണമാര്‍ഗങ്ങള്‍ അവലംബിക്കണം. ഇലതീനിപ്പുഴുക്കളുടെ ആക്രമണം പ്രതിരോധിക്കാന്‍ വേപ്പിന്‍കുരുസത്ത് ഉപയോഗിക്കാം. രണ്ടാഴ്ച കൂടുമ്പോള്‍ രണ്ടുശതമാനം വീര്യത്തില്‍ സ്യൂഡോമോണാസ് ലായനി തളിച്ചുകൊടുത്താം ചെടികള്‍ അഴുകാതെ സംരക്ഷിക്കാം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കാസർഗോഡ് ജല സംരക്ഷണത്തിനായി ‘റിങ് തടയണകള്’

English Summary: cabbage for decoration ; flowering or decorative cabbage
Published on: 01 July 2020, 12:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now