Updated on: 10 February, 2021 5:15 PM IST
ക്യാരറ്റ്

ഏറ്റവും ആരോഗ്യകരമായ ഭക്ഷണമാണ് ക്യാരറ്റ്. നമ്മുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട പച്ചക്കറി. നിരവധി പോഷകാംശങ്ങൾ അടങ്ങിയ ക്യാരറ്റ് വേവിച്ചും പച്ചയ്ക്കും കഴിക്കാം. ഫൈബർ, പൊട്ടാസ്യം, നിയാസിൻ, ഫോസ്ഫറസ്, ജീവകങ്ങൾ ആയ കെ, ബീ വൺ, ബി സിക്സ്, മാഗ്നനീസ്, തുടങ്ങിയവയാൽ സമ്പുഷ്ടമാണ് ക്യാരറ്റ്. ക്യാരറ്റ് ജൂസ് പലർക്കും പ്രിയമുള്ള പാനീയമാണ്.

ഇതിന് പല കാരണങ്ങൾ ആണ്. വൈറ്റമിൻ എ ധാരാളമടങ്ങിയ ക്യാരറ്റ് നേത്ര ആരോഗ്യത്തിന് മികച്ചതാണ്. കാഴ്ചശക്തി വർധിപ്പിക്കുന്നതിനു ഇതിലും നല്ല പച്ചക്കറി വേറെയില്ല. വിറ്റാമിൻ സി ധാരാളം അറിയാൻ ക്യാരറ്റ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. കൂടാതെ പൊട്ടാസ്യം, ഫോസ്ഫറസ്, ജീവകം k എന്നീ ഘടകങ്ങൾ നമ്മുടെ എല്ലുകൾക്ക് കരുത്തുപകരുന്നു.

Carrots are the healthiest food. Vegetables that must be included in our diet. Carrots, which are rich in many nutrients, can be cooked and eaten raw. Carrots are rich in fiber, potassium, niacin, phosphorus, vitamins K, B1, B6 and magnesium. Carrot juice is a favorite drink of many. There are many reasons for this. Carrots, which are rich in vitamin A, are good for eye health. There is no better vegetable than this to enhance eyesight. Carrots boost the immune system to know plenty of vitamin C. In addition, potassium, phosphorus and vitamin k strengthen our bones. Katin plays a crucial role in heart health and strengthening the nervous system. Carrots, which contain a lot of dietary fiber, solve digestive problems. Carrots are rich in antioxidants, which help to improve blood circulation and fight free radicals.

ഹൃദയാരോഗ്യത്തിനും നാഡിവ്യവസ്ഥയെ ശക്തമാക്കുന്നതിലും നിർണായക സ്ഥാനം കാറ്റിൻ ഉണ്ട്. ധാരാളം ഭക്ഷ്യനാരുകൾ അടങ്ങിയ ക്യാരറ്റ് ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നു. ആൻറി ആക്സിഡന്റുകൾ ധാരാളമുള്ള ക്യാരറ്റ് രക്തചംക്രമണം മെച്ചപ്പെടുത്തുവാനും ഫ്രീ റാഡിക്കലുകളോട് പൊരുതുവാനും ഉള്ള ശക്തി പകരുന്നു.

ചർമ്മത്തെ തിളക്കമുള്ളതാക്കാനും സൂര്യതാപത്തിൽ നിന്ന് സംരക്ഷിക്കാനും ക്യാരറ്റിന് സാധിക്കും. ചർമം ആരോഗ്യത്തിനും കേശ ആരോഗ്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന അപൂർവം പച്ചക്കറി ഇനമാണ് ക്യാരറ്റ്. ക്യാരറ്റിലെ കരോട്ടിനും ആൻറി ആക്സിഡൻറ് കളും അർബുദത്തെ പ്രതിരോധിക്കുന്ന തായി പഠനങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു. ക്യാരറ്റ് കൂടുതൽ ഉപയോഗിക്കുന്ന സ്ത്രീകളിൽ സ്തനാർബുദം സാധ്യത വളരെ കുറവാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും അമിതവണ്ണം കുറയ്ക്കുവാനും ക്യാരറ്റ് ഉപയോഗപ്രദമാണ്.

സ്ത്രീകളിൽ ആർത്തവ സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. മാത്രമല്ല പ്രസവാനന്തര സമയം ഊർജ്ജസ്വലം ആക്കുവാനും, മുലപ്പാൽ വർദ്ധിപ്പിക്കുവാനും ക്യാരറ്റ് ജ്യൂസ് കുടിക്കാം. ഇതിലുള്ള വിറ്റാമിൻ k രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ഇത് ഉപയോഗിക്കുന്നതിലൂടെ വായ,തൊണ്ട, വയർ, കുടൽ, അത് കഴിഞ്ഞു മൂത്രനാളം എന്നിവിടങ്ങളിൽ ആന്തരികമായി ഉണ്ടാവാൻ സാധ്യതയുള്ള അണുബാധ നിയന്ത്രിക്കുകയും ചെയ്യുന്നു. ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യുകയും കരൾ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്ന ഒരു ഭക്ഷണപദാർത്ഥമാണ് ക്യാരറ്റ്.

English Summary: Carrots are the healthiest food vegetables that must be included in our diet carrots which are rich in many nutrients can be cooked and eaten raw
Published on: 10 February 2021, 01:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now