Updated on: 10 May, 2021 10:30 AM IST

രക്തം ശുദ്ധീകരിക്കാനും പ്രമേഹത്തെ അകറ്റാനും കഴിയുന്ന ഘടകങ്ങള്‍ പീച്ചിങ്ങയിലുണ്ടെന്ന് പറയപ്പെടുന്നു. നാരുകള്‍ ധാരാളം അടങ്ങിയ ഈ പച്ചക്കറി കഴിച്ചാല്‍ ശരീരഭാരം കുറയാനും അലര്‍ജി ഒഴിവാക്കാനുമൊക്കെ കഴിയും.

പീച്ചിങ്ങ അനൂകൂലമായ സാഹചര്യമൊരുക്കിയാല്‍ വേണമെങ്കില്‍ വീട്ടിനുള്ളിലും വളര്‍ത്താം. വര്‍ഷം മുഴുവനും കൃഷി ചെയ്‍ത് വിളവെടുക്കാവുന്ന പച്ചക്കറിയാണ് പീച്ചിങ്ങ. Cucumber കുടുംബത്തില്‍പ്പെട്ട ഈ പച്ചക്കറിക്ക് ഇന്ത്യയുടെ തെക്ക് കിഴക്കന്‍ പ്രദേശങ്ങളിലാണ് കൂടുതല്‍ demand. കായകളുണ്ടാകാതെ വളര്‍ന്നുപോകുന്ന ചെടിയെ നോക്കി നെടുവീര്‍പ്പിടുന്നവര്‍ തങ്ങളുടെ ചെടിയില്‍ ആണ്‍പൂക്കള്‍ മാത്രമാണുണ്ടായതെന്ന് തിരിച്ചറിഞ്ഞാല്‍ കൃഷി കൂടുതല്‍ കാര്യക്ഷമമാക്കാനും വിളവെടുക്കാനും കഴിയും.

ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ചില പ്രധാന ഇനങ്ങളാണ് കോ-1, കോ-2, ദേശി ചൈതലി, പുസ നസ്ഡാര്‍, ഫുലെ സുചേതാ, കങ്കണ്‍ ഹരിത എന്നിവ. അല്‍പം ചൂടുള്ള കാലാവസ്ഥയില്‍ തഴച്ചുവളരുന്ന ചെടിയാണിത്. 25 ഡിഗ്രി സെല്‍ഷ്യസിനും 35 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയാണ് അനുയോജ്യം.

പലയിനം മണ്ണില്‍ വളര്‍ത്താവുന്നതാണ്. മണല്‍ കലര്‍ന്ന പശിമരാശി മണ്ണിലാണ് കൂടുതല്‍ വിളവ് തരുന്നത്. പ്രധാന കൃഷിഭൂമി നാലോ അഞ്ചോ പ്രാവശ്യം ഉഴുതുമറിച്ച ശേഷമാണ് വന്‍തോതിലുള്ള കൃഷി ആരംഭിക്കുന്നത്. മണ്ണിലെ PH മൂല്യം 6.5 -നും 7.5 -നും ഇടയിലായിരിക്കണം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് വേണം. ജൈവവളം തന്നെയാണ് അഭികാമ്യം.

വിത്ത് വിതയ്ക്കുന്നതിന് മുമ്പായി 10 ഗ്രാം സ്യൂഡോമോണാസ് ഫ്‌ളൂറെസെന്‍സിലോ നാല് ഗ്രാം ട്രൈക്കോഡെര്‍മ വിരിഡെയിലോ മുക്കിവെച്ചശേഷം വിതയ്ക്കണം. ഒരു ഹെക്ടര്‍ ഭൂമിയില്‍ 5Kg മുതല്‍ 6Kg വരെ വിത്തുകള്‍ വിതയ്ക്കാവുന്നതാണ്. വിത്തുകള്‍ പോളിബാഗുകളില്‍ മുളപ്പിക്കാവുന്നതാണ്. ചെടികള്‍ വളര്‍ന്നുപന്തലിക്കാനായി മുളകള്‍ കൊണ്ടോ മറ്റെന്തെങ്കിലും വസ്‍തുക്കള്‍ കൊണ്ടോ താങ്ങുകൊടുക്കണം.

പീച്ചിങ്ങ കൃഷി ചെയ്യുന്ന കാലയളവ് മുഴുവന്‍ ഒരു ഹെക്ടറിലുള്ള കൃഷിഭൂമിയില്‍ 250 കി.ഗ്രാം നൈട്രജനും 100 കി. ഗ്രാം ഫോസ്ഫറസും  100 കി. ഗ്രാം പൊട്ടാസ്യവും വളമായി നല്‍കിയിരിക്കണം. രണ്ടോ മൂന്നോ തവണകളായാണ് വളം നല്‍കേണ്ടത്.

തുള്ളിനനയാണ് പീച്ചിങ്ങയുടെ കൃഷിയില്‍ അനുവര്‍ത്തിക്കാന്‍ നല്ലത്. കളകളെ നിയന്ത്രിക്കാനും ജലനഷ്ടം ഒഴിവാക്കാനും ഇത് നല്ലതാണ്. മഴക്കാലത്ത് നനയ്‌ക്കേണ്ട ആവശ്യമില്ല.

കൃഷി തുടങ്ങി 45 മുതല്‍ 60 ദിവസം കൊണ്ട് വിളവെടുക്കാന്‍ പാകമാകും. മണ്ണിലെ പോഷകമൂല്യത്തെ ആശ്രയിച്ച് ഒരു ഒരു ഹെക്ടറില്‍ നിന്നും 70 മുതല്‍ 90 ക്വിന്റല്‍ വരെ വിളവ് പ്രതീക്ഷിക്കാം. ആദ്യത്തെ പൂവിടല്‍ ആരംഭിച്ചശേഷം രണ്ടാഴ്ചത്തെ വളര്‍ച്ചയെത്തിയാലാണ് കായകള്‍ മൂപ്പെത്താറുള്ളത്. ആവശ്യത്തിന് വെള്ളം ലഭിക്കാതെ വന്നാലും ആവശ്യത്തില്‍ക്കൂടുതല്‍ വെള്ളം കിട്ടിയാലും പീച്ചിങ്ങയിലെ പൂക്കള്‍ കൊഴിയും. അതുപോലെ.

മണ്ണില്‍ പോഷകങ്ങളുടെ അഭാവമുണ്ടായാലും പൂക്കള്‍ കൊഴിഞ്ഞുപോകാം. വളരെ കുറഞ്ഞ ചെലവില്‍ വളര്‍ത്തി കുറഞ്ഞ കാലയളവ് കൊണ്ട് കൂടുതല്‍ വിളവെടുക്കാവുന്ന പച്ചക്കറിയാണിത്.

English Summary: Cultivation of Ridge gourd, a profitable business
Published on: 10 May 2021, 10:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now