Updated on: 13 January, 2022 12:00 PM IST

വെള്ളരിക്ക , കക്കിരിക്ക, കുക്കുമ്പർ എന്നീ പേരുകളിൽ അറിയപ്പെടുന്ന സാലഡ് വെള്ളരിക്ക വീട്ടിലെ അടുക്കളത്തോട്ടത്തിൽ അനായാസം കൃഷി ചെയ്ത് മികച്ച രീതിയിൽ വിളവെടുക്കാവുന്ന പച്ചക്കറിയാണ്. പോഷക സമ്പുഷ്‌ടവും ഔഷധ ഗുണവുമേറിയ വെള്ളരി സാലഡിന് മാത്രമല്ല, ജ്യൂസ് തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്നു. പൂർണമായും ജൈവ രീതിയില്‍ കൃഷി ചെയ്യാവുന്ന കുക്കുമ്പർ അഥവാ സാലഡ് വെള്ളരിയുടെ കൃഷിയിലെ ചില പൊടിക്കൈകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കാരറ്റോ വെള്ളരിക്കയോ ഏതാണ് ശരീരത്തിന് കൂടുതൽ നല്ലത്?

കേരളത്തില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ജനുവരി- മാര്‍ച്ച്, സെപ്തംബർ- ഡിസംബര്‍ എന്നീ മാസങ്ങളാണ് കുക്കുമ്പറിന്റെ പ്രധാന കൃഷിക്കാലങ്ങള്‍. വേനൽക്കാല കൃഷിയ്ക്ക് വളരെ അനുയോജ്യമാണ് എന്നത് എടുത്തുപറയേണ്ടതില്ലല്ലോ. കൃഷി ചെയ്ത് വെറും മൂന്നാഴ്ച കൊണ്ട് വിളവെടുക്കാവുന്നതാണ്.

വെള്ളരി കൃഷി ചെയ്യുമ്പോൾ...

വെള്ളരിയുടെ വിത്ത് സ്യൂഡോമോണസുമായി ലായനിയിൽ മുക്കി വച്ചശേഷം മുളപ്പിക്കുന്നത് ചെടി ആരോഗ്യത്തോടെ വളരാൻ സഹായിക്കും. വെള്ളരി കൃഷി ചെയ്യുന്നതിന് തെരഞ്ഞെടുത്തിട്ടുള്ള സ്ഥലം നന്നായി കൊത്തിയിളക്കിയ ശേഷം അടിവളം നല്‍കണം. ഇതിനായി ഉണങ്ങിയ ചാണകപ്പൊടി ഉപയോഗിക്കാം.
കുഴിയൊന്നിന് 50 ഗ്രാം എല്ലുപൊടി ഇട്ടുകൊടുക്കുന്നതും ഗുണം ചെയ്യും. രണ്ടുമീറ്റര്‍ അകലത്തിലുള്ള കുഴികളാണ് വേണ്ടത്. ഇതിൽ അഞ്ച് വിത്തുകള്‍ വരെ വിതയ്ക്കാവുന്നതാണ്. വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ രണ്ട് മണിക്കൂര്‍ ഇട്ടതിന് ശേഷം നടുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. വിത്തുകള്‍ പാകി 3-4 ദിവസം കഴിയുമ്പോള്‍ മുളച്ചു തുടങ്ങും. ഇതിന് രണ്ടാഴ്ചയ്ക്ക് ശേഷം ആരോഗ്യമുള്ള മൂന്ന് തൈ നിലനിര്‍ത്തി മറ്റുള്ളവ പറിച്ചുമാറ്റുക.
പച്ചച്ചാണകം വെള്ളത്തില്‍ കലര്‍ത്തി ആഴ്ചയിലൊരിക്കൽ തളിച്ചുകൊടുക്കുന്നത് നല്ലതാണ്. കൂടാതെ, രാവിലെയും വൈകുന്നേരവും മിതമായി നനച്ചു കൊടുക്കണം.

വള്ളി വീശുമ്പോഴും പൂവിടുമ്പോഴും ചാണകപ്പെടി ചേര്‍ത്തുകൊടുക്കാൻ ശ്രദ്ധിക്കണം. പൂവിട്ടു കഴിഞ്ഞ് 10 ദിവസത്തിലൊരിക്കല്‍ ഒരു കിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിച്ചുകൊടുക്കുന്നതും വിളവ് മികച്ചതാക്കാൻ സഹായിക്കും. ഇങ്ങനെ പ്രത്യേകം ശ്രദ്ധിച്ചാൽ 3 ആഴ്ച കൊണ്ട് നമ്മുടെ വീട്ടുവളപ്പിൽ നിന്ന് തന്നെ മികച്ച ഉൽപ്പാദനം ലഭിക്കുമെന്നത് ഉറപ്പാണ്.
ബോറാക്‌സ് രണ്ടു ഗ്രാം എടുത്ത് രണ്ടുതുള്ളി ചെറുനാരങ്ങാനീരും ഷാംപൂവും ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി നടണം. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും തളിക്കണം. സലാഡ് വെള്ളരിയുടെ തൂക്കം കൂട്ടാന്‍ ഇത് സഹായിക്കും.

വെള്ളരിക്കയുടെ ഗുണങ്ങൾ

വെള്ളരിക്കയിൽ ജലാംശം അധികമായതിനാൽ അവ ശരീരത്തിന്റെ ജലാംശം നിലനിർത്തുന്നതിന് സഹായിക്കുന്നു. ഇതിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു.

വെള്ളരിക്ക കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനാകും. വെള്ളരിക്കയിൽ കലോറി കുറവും പോഷകങ്ങൾ കൂടുതലുമാണ്. അതിനാൽ തന്നെ വിശപ്പ് ഒഴിവാക്കുന്നതിന് വെള്ളരിക്ക പ്രയോജനകരമാണ്.
വെള്ളരിക്ക കാഴ്ച്ചശക്തി മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു.

കാരണം, ഇതിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ വെളളരിക്ക സഹായകരമാണ്. വെള്ളരിക്കയിൽ ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം ധാരാളമുള്ളതിനാൽ തന്നെ ശരീരത്തിന് ദോഷകരമായ ഫ്രീ റാഡിക്കലുകളുടെ ശേഖരണം അവ തടയുന്നു. ഇതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും ഉറപ്പാക്കാൻ വെള്ളരിക്ക സഹായിക്കുന്നു.

English Summary: Easy tips for best yield in salad cucumber farming
Published on: 10 January 2022, 12:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now