Updated on: 5 May, 2022 7:53 AM IST
വെളുത്തുള്ളി കൃഷി

ചെറു ബൾബുകളും, ക്ലോവുകളും ആണ് വെളുത്തുള്ളിയുടെ നടീൽവസ്തു. ഒരേക്കറിൽ കൃഷി ചെയ്യുന്നതിന് 200 ക്ലോവുകൾ ആവശ്യമുണ്ട്. കേരളത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നതിന് ഒക്ടോബർ-നവംബർ മാസങ്ങളാണ് ഏറ്റവും അനുയോജ്യമായി കണക്കാക്കുന്നത്.

Garlic can be cultivated in the month of October-November months.

കൃഷി രീതികൾ

വിളവെടുപ്പിന് ശേഷം 2 മുതൽ 3 മാസങ്ങൾ സൂക്ഷിച്ചതിനുശേഷം ക്ലോവുകൾ നടീൽ വസ്തുവായി ഉപയോഗിക്കാവുന്നതാണ്. 4 ഗ്രാം ഭാരമുള്ള ക്ലോവുകളാണ് നടാൻ അനുയോജ്യം.

ബന്ധപ്പെട്ട വാർത്തകൾ: ഈ പ്രത്യേക വെളുത്തുള്ളി കൊളസ്ട്രോൾ കുറയ്ക്കാൻ ബെസ്റ്റാണ്…

ഒരു ലിറ്റർ വെള്ളത്തിൽ ഒരു ഗ്രാം കാർബെൻഡാസിം ചേർത്ത് ക്ലോവുകളും ബൾബുകളും 15 മിനിറ്റ് മുക്കി വച്ചതിനു ശേഷം തണലിൽ ഉണക്കിയ ശേഷമാണ് നടേണ്ടത്. നല്ലവണ്ണം നിലം ഉഴുതുമറിച്ച് 15 സെൻറീമീറ്റർ ഉയരത്തിലും ഒരു മീറ്റർ വീതിയിലും സൗകര്യപ്രദമായ നീളത്തിൽ തവാരണകൾ ഉണ്ടാക്കിയെടുക്കണം. ഒന്നു മുതൽ മൂന്നു കിലോ കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് സെൻറ് ഒന്നിന് മണ്ണിൻറെ അമ്ലത്വം അനുസരിച്ച് ചേർത്തുകൊടുക്കണം. തുടർന്ന് 90 കിലോ ജൈവ വളം ഒരു സെൻറ് എന്ന അളവിൽ മേൽ മണ്ണിനോടൊപ്പം ചേർക്കാം.

ബന്ധപ്പെട്ട വാർത്തകൾ: വെളുത്തുള്ളിയും കൃഷി ചെയ്യാം

മികച്ച ഇനങ്ങൾ

കേരളത്തിൽ കൃഷി ചെയ്യുവാൻ ഏറ്റവും മികച്ച ഇനകളായി കണക്കാക്കുന്നത് ഊട്ടി 1, യമുനാ സഫേദ് തുടങ്ങിയവയാണ്.

വളപ്രയോഗം

പറിച്ചുനട്ടു 20 ദിവസങ്ങൾക്കുശേഷം ആദ്യ വളപ്രയോഗം നടത്താം. ഈ സമയത്ത് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് യഥാക്രമം 520 ഗ്രാം, 2664 ഗ്രാം, 801 ഗ്രാം ഒരു സെൻറ് എന്ന അളവിൽ ചേർക്കാം. രണ്ടാംഘട്ട വളപ്രയോഗം പറിച്ചുനട്ട് 45 ദിവസങ്ങൾക്കുശേഷം നടത്താം.

ബന്ധപ്പെട്ട വാർത്തകൾ: വേപ്പെണ്ണ- വെളുത്തുള്ളി എമല്‍ഷന്‍

ഈ സമയത്ത് യൂറിയ 120 ഗ്രാം ഒരു സെൻറ് എന്ന അളവിൽ ചേർത്തു നൽകാം. ഇത് ഒരു സെറ്റിന് 80 കിലോഗ്രാം ജൈവവളം ചേർത്ത് കൊടുക്കണം. വളർച്ചയുടെ ആദ്യ ഘട്ടത്തിൽ ശരിയായ ജലസേചനം നടത്തണം. ആവശ്യാനുസരണം കള പറിച്ചു കളയണം.

വിളവെടുപ്പ്

നടീൽ കഴിഞ്ഞ് 100 മുതൽ 110 ദിവസമാകുമ്പോൾ വെളുത്തുള്ളി വിളവെടുപ്പിന് പാകമാകും. ചെടികൾ മഞ്ഞയോ തവിട്ടു നിറമായോ രൂപാന്തരം പ്രാപിച്ചു ഉണങ്ങി തുടങ്ങിയാൽ വിളവെടുപ്പിന് കാലമായി എന്ന് കരുതാം.

ബന്ധപ്പെട്ട വാർത്തകൾ: രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാലുണ്ടാകുന്ന ഗുണങ്ങൾ

English Summary: Garlic can be easily grown at home, making garlic like wild if grown this way
Published on: 30 March 2022, 09:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now