Updated on: 13 November, 2021 5:18 PM IST
Ginger can be grown commercially for better returns

നിങ്ങൾക്ക് വീടിനോട് ചേര്‍ന്നുള്ള കുറച്ച് സ്ഥലമുണ്ടോ? എങ്കിൽ ആ സ്ഥാലം വൃത്തിയാക്കി അത്യാവശ്യ വിളകൾ കൃഷി ചെയ്താൽ മികച്ച വരുമാനവും നേടാം കൂട്ടത്തിൽ അത്യാവശ്യം  വീട്ടാവശ്യങ്ങൾക്കും ഉപയോഗിക്കാം.  പച്ചക്കറി വില കുതിച്ചുയരുന്ന ഈ സമയത്ത് ഇത് വലിയ ആശ്വാസയിരിക്കും.  നാടൻ കസ്തൂരി മഞ്ഞൾ, ഇഞ്ചി, എന്നിവയെല്ലാം വീടിനോട് ചേർന്ന സ്ഥലങ്ങളിൽ കൃഷി ചെയ്‌ത്‌ നേരിട്ട് റീട്ടെയിലര്‍മാരിൽ എത്തിച്ച് വരുമാനം നേടാവുന്നതാണ്.   വിലയിലെ അസ്ഥിരത വെല്ലുവിളിയാകാമെങ്കിലും വാണിജ്യാടിസ്ഥാനത്തിലുള്ള ഇഞ്ചി കൃഷിക്ക് സാധ്യതകൾ ഏറുന്നു.

വാണിജ്യ സാധ്യതകൾ ഏറെയുള്ള ഇഞ്ചികൃഷി

ചൂടും ഈര്‍പ്പവും കലര്‍ന്ന കാലാവസ്ഥയിൽ ഇഞ്ചി വേഗത്തിൽ വിളവ് എടുക്കാൻ ആകും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ദക്ഷിണേഷ്യൻ രാജ്യങ്ങളിലുമെല്ലാം ഇഞ്ചി കൃഷി വ്യാപകമാണ്. കേരളത്തിലും ഇഞ്ചി കൃഷി ചെയ്ത് വിളവെടുക്കാം. കിലോഗ്രാമിന് 60-65 രൂപ നിരക്കിലാണ് റീട്ടെയ്ൽ വില. ചിലപ്പോൾ 70 രൂ വരെയൊക്കെ വില ഈടാക്കുന്നുമുണ്ട്. ചുക്കിനുമുണ്ട് മികച്ച വാണിജ്യ സാധ്യത.

100 ഗ്രാമിന് 100 രൂപ വരെ ഈടാക്കി പോലും ഓൺലൈനിൽ ചുക്ക് വിൽപ്പനക്കുണ്ട്. ചായയിലും ചില കറികൾക്കും അച്ചാറിനും ഒക്കെ ഒഴിച്ചു കൂടാനാകാത്ത ഇഞ്ചിക്ക് എല്ലാക്കാലത്തും ഡിമാൻഡുമുണ്ടല്ലോ. ഇത് ഇഞ്ചികൃഷിയിലേക്ക് തിരിയാൻ നിരവധി പേരെ പ്രേരിപ്പിക്കുന്നുണ്ട്.

മഴമറയിലും ഇഞ്ചി കൃഷി ചെയ്യാം

മികച്ച വരുമാനം നേടാം

രണ്ടര ഏക്കര്‍ സ്ഥലത്ത് നിന്ന് ഏകദേശം 150 മുതൽ 200 ക്വിൻറൽ വരെ ഇഞ്ചി വിളവെടുക്കാൻ ആകും. ശരാശരി 50 രൂപ കണക്കാക്കിയാൽ പോലും ഒരു ഹെക്ടറിൽ നിന്ന് 20- 25 ലക്ഷം രൂപ വരെ വില വരുന്ന ഇഞ്ചി ലഭിക്കും. എല്ലാ ചെലവുകളും കഴിഞ്ഞും ലക്ഷങ്ങളുടെ ലാഭം നേടാൻ ആകും. കുറഞ്ഞ സ്ഥലമുള്ളവര്‍ക്കും ഇഞ്ചികൃഷി പരീക്ഷിക്കാം. കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങൾ പുറത്തിറക്കുന്ന അത്യുത്പാദനശേഷിയുള്ള വിത്തുകളുടെ ലഭ്യത ആരായാം. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഇഞ്ചിയുടെ വിളവെടുപ്പ്.

സര്‍ക്കാര്‍ ധനസഹായങ്ങൾ പ്രയോജനപ്പെടുത്താം

പച്ചക്കറി കൃഷി ചെയ്യുന്നതിനും ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നതിനും വിവിധ സംസ്ഥാന സര്‍ക്കാരുകൾ വിവിധ ധനസഹായ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സംസ്ഥാനത്തും സഹായം നൽകുന്നുണ്ട്. ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷി ചെയ്യുന്നവര്‍ക്ക് ഹെക്ടറിന് 12,000 രൂപ വരെ സംസ്ഥാന ഹോര്‍ട്ടികൾച്ചര്‍ മിഷന് കീഴിൽ ധനസഹായം നൽകിയിരുന്നു. കേന്ദ്ര സര്‍ക്കാരിൻെറ കൃഷി മന്ത്രലയത്തിനു കീഴിലുള്ള വിവിധ പദ്ധതികൾക്ക് കീഴിലെ ധനസഹായ പദ്ധതികളും അന്വേഷിച്ചറിയാം.

English Summary: Ginger can be grown commercially for better returns
Published on: 13 November 2021, 04:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now