Updated on: 19 May, 2021 7:04 PM IST
Amla

ജ്യൂസായും അച്ചാറിട്ടും ഉണക്കിപ്പൊടിച്ചും ചമ്മന്തിയരച്ചുമൊക്കെ നെല്ലിക്ക കഴിക്കാറുണ്ട്. ഉപ്പും മുളകുമൊക്കെ കൂട്ടി വെറുതേയും കഴിക്കാം. 

കാർഷികരംഗത്തും നെല്ലിക്കയ്ക്ക് സാദ്ധ്യതകൾ ഏറെയാണെന്ന് സംസ്ഥാന ഔഷധസസ്യ ബോർഡ് വിലയിരുത്തിയിട്ടുണ്ട്. നെല്ലിക്കയില്‍ ഇരുമ്പ്, വിറ്റാമിന്‍ എ, അന്നജം, വിറ്റാമിന്‍ സി, നാരുകള്‍, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ എ, അന്നജം, വിറ്റാമിന്‍ ബി ത്രി തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

സൗന്ദര്യവും ആരോഗ്യവും ഒരുപോലെ പ്രദാനം ചെയ്യാനുള്ള കഴിവ് നെല്ലിക്കയ്ക്കുണ്ട്. കൂടുതൽ  പരിരക്ഷയൊന്നും ഇല്ലാതെ തന്നെ നെല്ലിക്ക കൃഷി വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. കുറച്ച് ശ്രദ്ധ മാത്രം മതി.

കൃഷി രീതി

വിത്തു പാകി മുളപ്പിച്ചുണ്ടാക്കുന്ന തൈകള്‍ നട്ടും ഒട്ടു തൈകള്‍ ഉപയോഗിച്ചുമാണ് പൊതുവേ നെല്ലി കൃഷി ചെയ്യുന്നത്. ഒട്ടുതൈ ആണ് ഉപയോഗിക്കുന്നതെങ്കില്‍ പെട്ടെന്ന് തന്നെ വിളവ് ലഭിക്കും. അതേസമയം വിത്താണെങ്കില്‍ പുറന്തോടിന് കട്ടിയുള്ളതു കാരണം മുളയ്ക്കാന്‍ വൈകും. വിത്ത് വേര്‍പെടുത്തിയും നടാവുന്നതാണ്. അതിന് നെല്ലിക്ക വിത്ത് പാറപ്പുറത്ത് നിരത്തി മൂന്നോ നാലോ ദിവസം വെയില്‍ കൊള്ളിക്കണം. പുറന്തോട് പൊട്ടിവരുന്ന വിത്തുകള്‍ ശേഖരിച്ച് പാകാം.

ഒരു വര്‍ഷം പ്രായമായ തൈകളാണ് കൃഷിചെയ്യുവാന്‍ ഉപയോഗിക്കുന്നത്. നടുന്ന സമയത്ത് പത്ത് കിലോ ചാണകപ്പൊടി, എല്ലുപൊടി, മേല്‍മണ്ണ് എന്നിവ ചേര്‍ത്ത് പരുവപ്പെടുത്തി ചെടികള്‍ തമ്മിലും വരികള്‍ തമ്മിലും 8x8 മീറ്റര്‍ അകലത്തില്‍ കുഴികളെടുത്തു വേണം കൃഷിചെയ്യേണ്ടത്. ഒട്ടു തൈകളാണ് നടുന്നതെങ്കില്‍ ഒട്ടിച്ച ഭാഗം മണ്ണിനടിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

തൈകള്‍നട്ട് 10 വര്‍ഷം കഴിയുമ്പോള്‍ കായ്ഫലം തന്നു തുടങ്ങും. നെല്ലിയുടെ കായവളര്‍ച്ച ഏപ്രില്‍-ജൂലായ് വരെയായിരിക്കും. പുതിയ ചില്ലകള്‍ ഉണ്ടാവുന്നതിനൊപ്പം പൂവിടാനും ആരംഭിക്കും. കായ്കള്‍ ജനുവരി-ഫെബ്രുവരി മാസം പാകമാവും. ഒരു മരത്തില്‍നിന്ന് 30-35 കിലോ കായ്കള്‍ ഒരു വര്‍ഷം ലഭിക്കും.

കേരളത്തിന്റെ കാലാവസ്ഥയില്‍ നടാന്‍ അനുയോജ്യമായ വിളയാണ് നെല്ലിക്ക. നട്ട് കഴിഞ്ഞാല്‍ ഉയരം വയ്ക്കുന്നതിനനുസരിച്ച് താങ്ങ് കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശക്തികുറഞ്ഞ കമ്പുകള്‍ കാറ്റിലാടുന്നതിനും വളയുന്നതിനും കാരണമാകും. ശരിയായ വളര്‍ച്ചയ്ക്ക് താങ്ങു കൊടുക്കുന്നതാണ് നല്ലത്. കൃത്യമായ ഇടവേളകളില്‍ വെള്ളമൊഴിച്ചു കൊടുക്കണം. നനയ്ക്കുന്നത് കുറക്കാന്‍ ചുവട്ടില്‍ പുതയിടുന്നതും നല്ലതാണ്. 

തൈയ്ക്ക് രണ്ട് മൂന്ന് വര്‍ഷം വരെ പുതയിടലും ജലലഭ്യതയും ശ്രദ്ധിക്കുന്നതോടൊപ്പം കളകള്‍ മാറ്റുകകൂടി ചെയ്താല്‍ കൂടുതല്‍ വിളവുലഭിക്കും.

English Summary: Gooseberry cultivation can be done at home and earn good profit
Published on: 19 May 2021, 06:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now