1. Organic Farming

അടുക്കളത്തോട്ടത്തിൽ ഉണ്ടായിരിക്കേണ്ടത് "അമര"

ചതുരപ്പയറിനെ പോലെ ദൈര്‍ഘ്യം കുറഞ്ഞ പകൽ വള്ളി അമര പൂക്കാന്‍ നിര്‍ബന്ധമാണ്. ഈ പ്രകാശസംവേദന സ്വഭാവമാണ് അമരയെ മഴക്കാലവിളയാക്കിയത്.... വീട്ടുവളപ്പില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ വിളയാണ് അമര.ഡോളികോസ് ബീന്‍ എന്നും ലാബ്ലാബ് എന്നും വിളിക്കാറുണ്ട്. പടര്‍ത്തുന്ന ഇനങ്ങളും കുറ്റിയായി വളരുന്ന ഇനങ്ങളും ഉണ്ട്. എല്ലാ സീസണിലും കായിക്കുന്നവയാണ് കുറ്റിയിനം അമരകൾ.

K B Bainda
എല്ലാ സീസണിലും കായിക്കുന്നവയാണ് കുറ്റിയിനം അമരകൾ.
എല്ലാ സീസണിലും കായിക്കുന്നവയാണ് കുറ്റിയിനം അമരകൾ.

അമരയെ കുറിച്ചറിയാത്തവർ കുറവായിരിക്കും. അടുക്കള തോട്ടത്തിൽ നിർബന്ധമായിട്ടും ഉണ്ടാകേണ്ട വിളയാണ്‌ അമര.ഇന്ത്യ,ആഫ്രിക്ക,ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ വളരുന്നതും പയറുവർഗ്ഗത്തിൽ പെടുന്നതുമായ ഒരു സംസ്യമാണിത്. (ശാസ്ത്രീയനാമം: Lablab purpureus). ഇത് ഇന്ത്യൻ ബീൻ, ഈജിപ്ത്യൻ ബീൻ എന്നീ പേരുകളിലും അറിയപ്പെടുന്നു.

ചതുരപ്പയറിനെ പോലെ ദൈര്‍ഘ്യം കുറഞ്ഞ പകൽ വള്ളി അമര പൂക്കാന്‍ നിര്‍ബന്ധമാണ്. ഈ പ്രകാശസംവേദന സ്വഭാവമാണ് അമരയെ മഴക്കാലവിളയാക്കിയത്....
വീട്ടുവളപ്പില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ വിളയാണ് അമര.ഡോളികോസ് ബീന്‍ എന്നും ലാബ്ലാബ് എന്നും വിളിക്കാറുണ്ട്. പടര്‍ത്തുന്ന ഇനങ്ങളും കുറ്റിയായി വളരുന്ന ഇനങ്ങളും ഉണ്ട്. എല്ലാ സീസണിലും കായിക്കുന്നവയാണ് കുറ്റിയിനം അമരകൾ.

പടര്‍ത്തിവിടുന്നവ നടേണ്ടത് ജൂലൈ -ഓഗസ്റ്റ് മാസങ്ങളില്‍ ആണ്. എന്നാല്‍ കുറ്റി അമര ഏത് സമയത്ത് വേണമെങ്കിലും കൃഷി ചെയ്യാം.

ഇനങ്ങൾ


കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായത് പടര്‍ന്നുകയറുന്നവയാണ്.പരന്ന ഇളം പച്ച നിറത്തിലുള്ള ഇനമാണ് ഹിമ. വീതികുറഞ്ഞ് വയലറ്റ് നിറമാണ് ഗ്രേസിന്. ഇവ രണ്ടും വീട്ടുവളപ്പില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ ഇനങ്ങളാണ്
രീതി

പടര്‍ന്നുവളരുന്നവ തടങ്ങളില്‍ ആണ് നടേണ്ടത്. വരികള്‍ക്കിടയില്‍ ഒന്നേകാല്‍ മീറ്റര്‍ നീളവും ചെടികള്‍ക്കിടയില്‍ മുക്കാല്‍ മീറ്റര്‍ നീളവും ഉണ്ടായിരിക്കണം. ഒരു തടത്തില്‍ മൂന്നു തൈകള്‍ നടാം.ഇവയെ പന്തല്‍ ആയി പടര്‍ത്തുകയോ ജൈവ മതിലായി മാറ്റുകയോ ചെയ്യാം കുറ്റിച്ചെടികള്‍ പണകോരി നടുന്നതാണ് നല്ലത്. വരികള്‍ക്കിടയില്‍ 60 സെന്റീമീറ്ററും ചെടികള്‍ക്കിടയില്‍ 15 സെന്റീമീറ്ററും നീളമുണ്ടാകണം.

നിലം ഉഴുതശേഷം അടിവളമായി ജൈവ വളമോ കമ്പോസ്റ്റോ ചേര്‍ക്കുക. ഇതിനോടൊപ്പം 16 കിലോഗ്രാം വെര്‍മി കമ്പോസ്റ്റും 400 ഗ്രാം ചാരവും 1200 ഗ്രാം എല്ലു പൊടിയും ചേര്‍ക്കാം. നട്ടതിന് ശേഷം 14 ദിവസത്തെ ഇടവേളകളില്‍ ജൈവവളം നല്‍കുക. വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി രണ്ടാഴ്ച്ച കൂടുമ്പോള്‍ പഞ്ചഗവ്യമോ വെര്‍മിവാഷോ സ്‌പ്രേ ചെയ്യാവുന്നതാണ്. അധിക ശിഖരങ്ങള്‍ നുള്ളി കളയുന്നത് പൂക്കള്‍ ഉണ്ടാവുന്നതിനും നല്ല കായ്ഫലം തരുന്നതിനും സഹായിക്കുന്നു.നവംബര്‍ മാസത്തോടുകൂടി അമര പൂക്കുകയും കായ്ക്കുകയും ചെയ്യും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ വിളവെടുക്കാം.
ഈ പരമ്പരാ‍ഗത സസ്യ ഭക്ഷണം ഭക്ഷണത്തിലെ നൈട്രജന്റെ അളവ് കൂടാൻ ഉപകരിക്കുന്നു.മാംസ്യവും നാരും ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുള്ള വിളയാണ് അമര .ഇതോടൊപ്പം വൈറ്റമിനുകളും ധാതുക്കളും നിറഞ്ഞ പോഷകസമൃദ്ധമായ ഭക്ഷണം കൂടിയാണിത്. ദഹനത്തിനും ആരോഗ്യസംരക്ഷണത്തിനും വളരെ നല്ലത്.


കടപ്പാട്: പള്ളിക്കര കൃഷി ഭവൻ

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ആരോഗ്യകരവുമായ ഭക്ഷണശീലങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ "ഈറ്റ് റൈറ്റ് കൊച്ചിയും"

English Summary: Must have "Amara" in the kitchen garden

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds