കൃഷി ചെയ്യുന്നവർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് വെളുത്തുള്ളി കൃഷി. ഇതിനു ഏറ്റവും അനുയോജ്യം മണൽ കലർന്നുള്ള മണ്ണാണ്. അമിതമായി ഈർപ്പം നിൽക്കാത്ത ഇത്തരം മണ്ണ് വെളുത്തുള്ളി കൃഷിക്ക് എറെ അനുയോജ്യമാണ്. പരിപാലനമാണ് വെളുത്തുള്ളി കൃഷിയുടെ അടിസ്ഥാനം. അമിതമായ ശൈത്യ കാലവും ഈ കൃഷിക്ക് അനുയോജ്യമല്ല. അമിത ശൈത്യത്തിൽ വെളുത്തുള്ളി നല്ല രീതിയിൽ വളരില്ല.
കമ്പോസ്റ് മിശ്രിതം, അനുയോജ്യമായ അളവിൽ പാകപ്പെടുത്തി ചേർത്ത് വേണം വെളുത്തുള്ളി നടാനുള്ള മണ്ണൊരുക്കാൻ. വളം അത്രയേറെ ആവശ്യമായ ഒന്നാണ് വെളുത്തുള്ളി കൃഷി എന്നറിഞ്ഞിരിക്കണം. അധികം നീർ വാഴ്ച്ച ഇല്ലാത്ത വളമുള്ള മണ്ണിലെ, വെളുത്തുള്ളി കൃഷി ചെയ്യാനാവൂ.
ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണിത്. പല തരത്തിലിലുള്ള വെളുത്തുള്ളി ഇന്ന് ലഭ്യമാണ്. അവയിൽ ഏറെ വലുപ്പമുള്ളതും, ചീയൽ രോഗം പോലുള്ളവ ബാധിക്കാത്തതും. നല്ലതും മാത്രം നടാൻ തെരെഞ്ഞെടുക്കുക. ചെറിയ അല്ലികളായാണ് ഇവ നടാൻ എടുക്കേണ്ടത്.
ഒക്ടോബർ നവംബർ മാസങ്ങളാണ് സാധാരണയായി വെളുത്തുള്ളി കൃഷിക്ക് ആൾക്കാർ തിരഞ്ഞെടുക്കാറ്. വെളുത്തുള്ളി അല്ലി നടാനായി വേർതിരിച്ചതിന് ശേഷം വെള്ളത്തിൽ കുതിർക്കണം. മൂന്ന് മുതൽ നാല് മാസം കാലയളവിനുള്ളിൽ വെളുത്തുള്ളി കൃഷിയിൽ നിന്ന് വിളവ് എടുക്കാവുന്നതാണ്. ഇത് തന്നെയാണ് വെളുത്തുള്ളി കൃഷിയുടെ ഗുണവും. കുറഞ്ഞ സമയത്തിനുള്ളിൽ വെളുത്തുള്ളി വിളവെടുക്കാം. കൃഷിക്ക് മണ്ണ് ഒരുക്കുന്നതിലും ജല സേചനത്തിലും നല്ല ശ്രദ്ധ പുലർത്തിയാൽ മേന്മയേറിയ വെളുത്തുള്ളി ഏത് ഫ്ലാറ്റിലും വീടുകളുടെ പറമ്പിലും വളർത്തിയുമെടുക്കാം. How to cultivate garlic at home?
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഈ മഴക്കാലത്ത് നടാം നിത്യവഴുതനയും