Updated on: 15 May, 2021 5:25 PM IST
Beetroot

കുട്ടികളും മുതി‌ർന്നവരും ഒരുപ്പോലെ ഇഷ്ടപ്പെടുന്ന ഒരു ശീതക്കാല പച്ചക്കറിയാണ് ബീറ്ററൂട്ട്. അതിന്റെ നിറം കൊണ്ടും പോഷക പ്രാധാന്യം കൊണ്ടും പ്രസിദ്ധമാണ്. 

ഇത് ചട്ടിയിലും ഗ്രോബാഗിലും മട്ടുപ്പാവിലും വളർത്താവുന്നതാണ്. വിപണിയിൽ വരുന്ന പച്ചക്കറികളിൽ നല്ലൊരളവും കീടനാശിനി ഉപയോഗിക്കന്നവയാണ്. ഇതിന്റെ കിഴങ്ങ് മാത്രമല്ല, ഇലയും ഭക്ഷ്യയോഗ്യമാണ്. ഇത് എങ്ങനെ കൃഷി ചെയ്യാമെന്ന് നോക്കാം.

നല്ല ഇളക്കമുള്ള മണ്ണാണ് ബീറ്റ്‌റൂട്ട് കൃഷി ചെയ്യാൻ ആവശ്യം. 

വിത്ത് നേരിട്ട് പാകിയാണ് ബീറ്റ്‌റൂട്ട് കൃഷി ചെയ്യുന്നത്. സെപ്തംബർ മുതൽ ജനുവരി വരെയാണ് അനുയോജ്യമായ സമയം. നല്ല ഈർപ്പമുള്ള മണ്ണായിരിക്കണം. വിത്തുകൾ പാകുന്നതിന് 10-30 മിനിറ്റ് മുമ്പ് വെള്ളത്തിൽ കുതിർത്ത് വെയ്ക്കണം. ഒരു സെന്റ് കൃഷിക്ക് ഏകദേശം 30 ഗ്രാം വിത്ത് വേണ്ടിവരും. പൊടിമണ്ണാക്കിയ സ്ഥലത്താണ് വിത്ത് പാകേണ്ടത്. 

ഒരു സെന്റിന് 100 കിലോ എന്ന തോതിൽ ജൈവവളങ്ങൾ ചേർക്കേണ്ടതാണ്. നേരിയ ഉയരത്തിൽ നന്നായി കിളച്ചൊരുക്കി അതിൽ വിത്ത് പാകാം. ചുരുങ്ങിയത് ഒരടിയെങ്കിലും വ്യാസമുള്ള പ്ലാസ്റ്റിക് കവറിലോ ചട്ടികളിലോ വിത്ത് പാകണം. ബീറ്റ്‌റൂട്ട് മട്ടുപ്പാവിലും വീട്ടുമുറ്റത്തും കൃഷി ചെയ്യാം. വിത്ത് പാകിയ ശേഷം ഉണങ്ങിയ ചാണകപ്പൊടി അടിവളമായി ഉപയോഗിക്കാവുന്നതാണ്.

ചെടികൾ വളരുന്നതോടെ കള നീക്കം ചെയ്യുക, മണ്ണ് കൂട്ടിക്കൊടുക്കുക, മേൽവളം നൽകുക തുടങ്ങി പരിപാലനപ്രവർത്തനങ്ങൾ നടത്തണം. വിത്തിട്ട് രണ്ടരമാസമാകുന്നതോടെ വിളവെടുക്കാം

English Summary: How to grow beetroot in Growbag? Note these things
Published on: 15 May 2021, 04:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now