കൊല്ലം ജില്ലയില്‍ അടുത്തിടെയായി മരച്ചീനി ചെടിയുടെ ഇലകള്‍ മഞ്ഞളിച്ച് ഉണങ്ങുന്നതും കിഴങ്ങും ചെടിയുടെ കടഭാഗവും ചീയുന്നതും വ്യാപകമായി കണ്ടു വരുന്നു. മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കിഴങ്ങ് അഴുകല്‍ രോഗത്തില്‍, കിഴങ്ങ് മാത്രമേ അഴുകാറുണ്ടായിരുന്നുള്ളൂ. മറ്റു ഭാഗങ്ങളില്‍ ഒന്നും രോഗലക്ഷണം കാണാറില്ല. എന്നാൽ ഇപ്പോൾ കൊല്ലം ജില്ലയിലെ 40-80% ചെടികളിലും ഈ രോഗം കണ്ടു വരുന്നുണ്ട്.
എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍ ?
വേര് വരുന്നതിനു മുന്‍പു തന്നെ തണ്ട് അല്ലെങ്കിൽ ചെടി കട ഭാഗത്തോടെ അഴുകി പോകുന്നു. ഏകദേശം മൂന്നു മാസം പ്രായമായ ചെടിയുടെ ഇലകള്‍ മഞ്ഞ നിറമായി വാടുന്നതോടൊപ്പം തന്നെ തണ്ടും കിഴങ്ങും അഴുകുകയും കിഴങ്ങിന്റെ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്നു. ആറു മാസം പ്രായമായി കഴിഞ്ഞ ചെടികളുടെ കട ഭാഗവും മറ്റു ഭാഗങ്ങളും അഴുകി പോകുന്നു. രോഗ കാരണം രണ്ടോ അതിലധികമോ രോഗാണുക്കളും മറ്റു കീടങ്ങളുമാണ് എന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. ഫ്യൂസേറിയം എന്ന കുമിള്‍ ആണ് രോഗാണുക്കളില്‍ ഒരെണ്ണം.
എങ്ങനെ നിയന്ത്രിക്കാം
രോഗബാധയേറ്റ ചെടികളെ പിഴുതുമാറ്റി തീയിടുക. അനുയോജ്യമായ വിളകളുമായി രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ വിളപരിക്രമണം നടത്തുക. കൃഷിയിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാതെ നീര്‍വാര്‍ച്ച ക്രമീകരിക്കുക. രോഗബാധയില്ലാത്ത കമ്പ് മാത്രം നടാന്‍ ഉപയോഗിക്കുക. കഴിവതും രോഗമില്ലാത്ത കൃഷിയിടത്തില്‍ നിന്നുള്ളവ നടനായി എടുക്കുക. ചെടിയൊന്നിന് 20 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് കൊടുക്കുക.
ട്രൈക്കോഡെര്‍മ ചേര്‍ത്ത ജൈവവളം ചെടിയൊന്നിന് 1 കിലോഗ്രാം അല്ലെങ്കില്‍ 50 ഗ്രാം ട്രൈക്കോഡെര്‍മ ജൈവവളമിശ്രിതം (1 കിലോഗ്രാം ട്രൈക്കോഡെര്‍മ 100 കിലോഗ്രാം ചാണകത്തിലോ വെര്‍മി കംപോസ്റ്റിലോ ചേര്‍ത്തിളക്കിയത്) ചേർത്തു നൽകുക. നടീല്‍ വസ്തു, കാര്‍ബണ്‍റാസിം (0.1%) അല്ലെങ്കില്‍ കാര്‍ബന്‍ഡാസിം - മാന്‍കോസെബ് മിശ്രിത കുമിള്‍ നാശിനിയില്‍ (0.2%)10 മിനിറ്റ് നേരം മുക്കിവെച്ചതിനു ശേഷം നടുക. അതോടൊപ്പം ഈ കുമിള്‍നാശിനി 15 ദിവസം ഇടവിട്ട് മൂന്നു മൂന്നു പ്രാവശ്യം ചെടിയുടെ ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക.
ബന്ധപ്പെട്ട വാർത്തകൾ: യുഎസിലെ ക്രൂഡ് ഓയിൽ ശേഖരം വർധിച്ചതിനെ തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറയുന്നു