Updated on: 30 November, 2021 9:00 AM IST
കൂൺകൃഷി

കൂൺ കൃഷിയുടെ സ്വീകാര്യത ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വീടിനോട് ചേർന്ന് ചായ്പ്പിലോ, തണൽ മരങ്ങളുടെ ചുവട്ടിലോ ഓല കൊണ്ടോ, പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടോ കൂൺ കൂര തയ്യാറാക്കാം. മുറിയുടെ അകത്ത് രണ്ട് അടി വീതിയും അത്രയും പൊക്കമുള്ള തട്ടുകൾ തയ്യാറാക്കണം. അതിനുശേഷം വൈക്കോലോ അറക്കപ്പൊടിയോ ഉണക്കിയ വാഴനാരോ മാധ്യമമായി ഉപയോഗിക്കാം.

പുരയിൽ നല്ല വായുസഞ്ചാരവും നല്ല ഈർപ്പവും എപ്പോഴും നില നിർത്തണം. പുതിയ വൈക്കോൽ ചെറിയ കഷണങ്ങളായി മുറിക്കുക. ചെറിയ ചുരുളുകൾ ആക്കുന്നതാണ് ഉത്തമം. ശേഷം അതിനുശേഷം ഇവ തലേദിവസം വെള്ളത്തിൽ കുതിർക്കാൻ ഇടുക. പിറ്റേന്ന് രാവിലെ വെള്ളം വാർന്ന ശേഷം 15 മുതൽ 30 മിനിറ്റ് സമയം വെള്ളത്തിൽ തിളപ്പിച്ചെടുക്കുക തണുത്തശേഷം അങ്ങ് ഏതാനും ചെറിയ സുഷിരങ്ങൾ ഇട്ടു പോളിത്തീൻ കവറിൽ അടിഭാഗത്ത് ഏതാണ്ട് 10 സെൻറീമീറ്റർ പൊക്കത്തിൽ നിറച്ചശേഷം അതിനു മുകളിൽ അല്പം വിത്ത് വിതരണം. 

ഇങ്ങനെ ആവർത്തിച്ച് വൈക്കോൽ അട്ടി വെച്ച് കവർ മുക്കാൽഭാഗം നിറയും വരെ വിത്ത് വിതറാം. മേൽഭാഗം കെട്ടി നല്ല ഈർപ്പമുള്ള സ്ഥലങ്ങളിൽ ഭദ്രമായി സംഭവിച്ചു വയ്ക്കാം. ഏകദേശം 15 ദിവസം കൊണ്ട് കവറിനകത്ത് കൂണിന്റെ വളർച്ച വെളുത്ത പൂപ്പുപോലെ പടർന്നു പിടിക്കുന്നത് കാണാം. അപ്പോൾ പുറത്തെടുത്ത് കവർ പൊളിച്ചു മാറ്റണം. ഇതോടെ വിത്ത് വികാസാവസ്ഥ കഴിഞ്ഞു. കൂണിൻറെ തന്തു ജാലം വൈക്കോലിൽ ആകെ പടർന്നുപിടിച്ച അവയെല്ലാം കൂടി ഒട്ടിപ്പിടിച്ച് ഒരു ചെറിയ കുറ്റി പോലെ ആയിത്തീരുന്നു. ഈ കുറ്റി തട്ടുകളിൽ അടുക്കി വച്ചോ, നൂലുകൊണ്ട് ഒരു ഉറി പോലെ മുറിക്കകത്ത് കെട്ടിത്തൂക്കിയ സംരക്ഷിക്കണം. മുറിക്കകത്തും കൂൺ വളരുന്ന വൈക്കോൽ അടിയിലും നല്ല ഈർപ്പവും ഉണ്ടായിരിക്കണം. ഒരു ചെറിയ സ്പ്രേയർ ഉപയോഗിച്ച് ഇടയ്ക്കിടെ വെള്ളം തളിച്ച് കൊടുക്കുന്നത്. ഉത്തമമാണ് നാലഞ്ചു ദിവസത്തിനകം കൂൺ മൊട്ടുകൾ വളരുന്നത് കാണാം.

The acceptance of mushroom cultivation is increasing day by day. The mushroom hut can be made near the house on the slope, under the shade trees or with ola or plastic sheet.

അടുത്ത മൂന്ന് ദിവസം കൊണ്ട് ഇത് വിളവെടുക്കാം. വിവിധ കാർഷിക സർവ്വകലാശാലകൾ, കൃഷിവിജ്ഞാനകേന്ദ്രങ്ങൾ, സ്വകാര്യ ഫാമുകൾ എന്നിവയാണ് സംസ്ഥാനത്ത് കൂൺ കൃഷി പരിശീലിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിൻറെ ആര്യ പദ്ധതിയിൽ കൂൺ കൃഷി പരിശീലനം നൽകുന്നുണ്ട്.

English Summary: Indoor mushroom cultivation will bring benefits of lakhs
Published on: 30 November 2021, 07:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now