Updated on: 27 July, 2021 12:13 PM IST
ഉള്ളി

കേരളീയരുടെ ഭക്ഷ്യവിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉള്ളി. ഇന്ന് നിരവധിപേർ കേരളത്തിൽ ഉള്ളി കൃഷി വാണിജ്യാടിസ്ഥാനത്തിൽ തന്നെ കൃഷി ചെയ്യുന്നുണ്ട്. കേരളത്തിൽ ഉള്ളി കൃഷി ചെയ്യാൻ അനുയോജ്യമായ കാലാവസ്ഥയാണ് ഓഗസ്റ്റ് -സെപ്റ്റംബർ മാസങ്ങൾ. തണുപ്പ് കൂടുതലുള്ള കാലാവസ്ഥയാണ് ഉള്ളി കൃഷിക്ക് ഏറെ അനുയോജ്യമായി കണ്ടുവരുന്നത്. 

ഉള്ളിയുടെ കൃഷിരീതികൾ

സൂര്യപ്രകാശം ലഭ്യമാകുന്ന ഇടവും, നീർവാർച്ചയുള്ള മണ്ണും തെരഞ്ഞെടുത്ത് ഉള്ളി കൃഷി ആരംഭിക്കാം. നാടൻ ഇനങ്ങളിൽ ഇടത്തരം വലിപ്പമുള്ള വിത്ത് അല്ലികൾ നടാൻ വേണ്ടി ഉപയോഗപ്പെടുത്താം. ഒരു സെന്റിന് നാലു കിലോ വിത്ത് അല്ലി ഉപയോഗപ്പെടുത്താം. അടിവളമായി കാലിവളം ഇട്ടു മണ്ണിളക്കി ഒരു അടി വീതിയിൽ വാരങ്ങൾ എടുത്തു വേണം ഉള്ളി കൃഷി ചെയ്യുവാൻ. സാധാരണഗതിയിൽ വിത്തുകൾ പാകി 8 ആഴ്ചയ്ക്കുള്ളിൽ തൈകൾ പറിച്ചുനടാൻ സമയമാകുന്നു.

തൈകൾ പറിച്ചു നടുമ്പോൾ ഒരു ചാൺ അകലത്തിൽ വേണം തൈകൾ നടുവാൻ. തൈ നട്ട് ഉടനെ തന്നെ നനയ്ക്കണം. ഇടവിട്ടുള്ള നന പ്രയോഗം ഉള്ളി കൃഷിക്ക് അത്യന്താപേക്ഷിതമാണ് മണ്ണിൽ അമ്ലത്വം പരിശോധിച്ചശേഷം മാത്രം കുമ്മായമോ, നീറ്റുകക്കയുടെ തോടോ ഇടുക. സെന്റ് ഒന്നിന് രണ്ടുകിലോ കുമ്മായം വരെ ഇടാം. 

തൈ പറിച്ചു നടുന്ന സമയം സ്യൂഡോമോണസ് ഉപയോഗിക്കുന്നത്. ചെടിയുടെ രോഗപ്രതിരോധശേഷി ഉയർത്തുന്നു.നടീൽ സമയത്ത് സെന്റിന് 100 കിലോ കാലിവളം വരെ നൽകണം. അതിനുശേഷം രണ്ടോ മൂന്നോ തവണകളായി സെന്റിന് അരക്കിലോ വീതം യൂറിയ അല്ലെങ്കിൽ ഫാക്ടംഫോസ് നൽകാവുന്നതാണ്. ഉള്ളി വിളവ് എടുക്കുവാൻ ഏകദേശം 140 ദിവസം വേണ്ടിവരുന്നു.മൂപ്പെത്തുമ്പോൾ ഇവയുടെ ഇലകൾ ഉണങ്ങുന്നു.

Onions are an integral part of the diet of Keralites. Today, many people in Kerala cultivate onions commercially. August-September is the best time to grow onions in Kerala. Onion cultivation is best done in colder climates.

പറിച്ചെടുത്ത ഉള്ളി ഉണങ്ങിയ ഇലയോട് കൂടിത്തന്നെ ഉണക്കുന്നതാണ് പ്രായോഗികമായ രീതി.

English Summary: It's time to start onion cultivation
Published on: 27 July 2021, 12:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now