1. Farm Tips

അടിവളമായി നിർബന്ധമായും ചേർക്കണം 'കരിയില '

മണ്ണിനടിയിൽ ഉണ്ടാകുന്ന കാച്ചിൽ,ചേന കപ്പ് പോലുള്ള വിളകൾക്ക് നിർബന്ധമായും അടിവളമായി കരിയില ചേർക്കണം. ഇത്തരം വിളകൾക്ക് പ്രധാനമായും വേണ്ടത് എൻ പി കെ ഘടകങ്ങളാണ്. അതായത് ഇവയുടെ വളർച്ചയ്ക്ക് ആവശ്യമായ നൈട്രജൻ ഫോസ്ഫറസ് പൊട്ടാസ്യം തുടങ്ങിയ ഘടകങ്ങൾ നല്ല അളവിൽ ചെടിക്ക് ലഭ്യമായാലേ ചെടിയിൽനിന്ന് നല്ല കായ്ഫലം ലഭിക്കൂ. എന്തുകൊണ്ട് ഇത്തരം ചെടികൾ നടുമ്പോൾ കരിയില ഇടാൻ പറയുന്നത് എന്ന് വെച്ചാൽ കരിയിലയിൽ ധാരാളമായി പൊട്ടാസ്യം അടങ്ങിയിരിക്കുന്നു.

Priyanka Menon
Kariyila
Kariyila

മണ്ണിനടിയിൽ ഉണ്ടാകുന്ന കാച്ചിൽ,ചേന കപ്പ് പോലുള്ള വിളകൾക്ക് നിർബന്ധമായും അടിവളമായി കരിയില ചേർക്കണം. ഇത്തരം വിളകൾക്ക് പ്രധാനമായും വേണ്ടത് എൻ പി കെ ഘടകങ്ങളാണ്.

അതായത് ഇവയുടെ വളർച്ചയ്ക്ക് ആവശ്യമായ നൈട്രജൻ ഫോസ്ഫറസ് പൊട്ടാസ്യം തുടങ്ങിയ ഘടകങ്ങൾ നല്ല അളവിൽ ചെടിക്ക് ലഭ്യമായാലേ ചെടിയിൽനിന്ന് നല്ല കായ്ഫലം ലഭിക്കൂ. എന്തുകൊണ്ട് ഇത്തരം ചെടികൾ നടുമ്പോൾ കരിയില ഇടാൻ പറയുന്നത് എന്ന് വെച്ചാൽ കരിയിലയിൽ ധാരാളമായി പൊട്ടാസ്യം അടങ്ങിയിരിക്കുന്നു.

അതുകൊണ്ടുതന്നെ കരിയിലയിലെ പൊട്ടാഷ് സാവധാനത്തിൽ മണ്ണിൽ ലയിച്ച് ചെടിക്ക് ആവശ്യമായ പോഷണം നൽകുന്നു. ഇതുകൂടാതെ കരിയില അടിവളമായി ചേർക്കുമ്പോൾ മണ്ണിലെ ഈർപ്പം നിലനിൽക്കാൻ കാരണമാകുന്നു. വേരുകൾക്ക് മണ്ണിൽ വളർന്നു ഇറങ്ങാനുള്ളസ്ഥലം കൂടുതൽ ലഭ്യമാക്കുവാൻ കരിയില ഉപയോഗിക്കുന്നത് നല്ലതാണ്.

It is mandatory to add charcoal as basal fertilizer for crops like Kachchil and Chena cups which grow in the soil NPK components are mainly required for such crops. This means that good yields can be achieved only when the plant receives adequate amounts of nitrogen, phosphorus and potassium which are essential for their growth. This is because of the fact that the leaves are rich in potassium. Therefore, the potash in the leaves slowly dissolves in the soil and provides the required nutrients to the plant. In addition, when charcoal is added as a base fertilizer, soil moisture is retained. It is advisable to use charcoal to provide more space for the roots to grow in the soil.

മണ്ണിലെ സൂക്ഷ്മാണുക്കൾക്ക് വളരാനുള്ള സാധ്യത കൂടുതൽ ആക്കുകയാണ് കരിയുടെ ഉപയോഗം കൊണ്ട് സാധ്യമാകുന്നത്. ചാരം പോലെയുള്ളവയുടെ ഉപയോഗം സൂക്ഷ്മാണുകൾക്ക് ഹിതകരമല്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഇതുപോലെതന്നെ എല്ലാ പച്ചക്കറികളും പ്രത്യേകിച്ച് ഗ്രോ ബാഗിൽ നടുന്ന വയ്ക്ക് താഴെ കരിയില നിർബന്ധമായും അടിവളമായി ചേർക്കണം.

ചകിരിച്ചോറും ചേർക്കുന്നത് പോലെ തന്നെ ഇവ ഈർപ്പം നിലനിർത്തുകയും, പച്ചക്കറിക്ക് വേണ്ട എല്ലാ പോഷകഘടകങ്ങളും കരിയില കമ്പോസ്റ്റിൽ നിന്ന് ലഭ്യമാകും. ചെടിക്ക് പുതിയ ഇടാനും കരിയില ഉപയോഗപ്പെടുത്താം. കരിയില കത്തിച്ചു കിട്ടുന്ന ചാരത്തിനേക്കാൾ എന്തുകൊണ്ട് മികച്ചത് കരിയില കമ്പോസ്റ്റ് ആണ്. അടിച്ചുവാരുന്ന കരിയില ഒരു സ്ഥലത്ത് ശേഖരിച്ച് അഴുകുന്ന സമയത്ത് പച്ചക്കറികളുടെ ചുവട്ടിൽ ഇട്ടുകൊടുക്കാം. അല്ലാത്തപക്ഷം ഗ്രോബാഗ് നിറക്കുമ്പോളോ മണ്ണിൽ അടിവളം ചേർക്കുമ്പോഴും ഇട്ടു നൽകാം.

English Summary: 'Charcoal' must be added as base fertilizer - It is mandatory to add charcoal as basal fertilizer for crops like Kachchil and Chena cups which occur in the soil. NPK components are mainly required for such crops

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds