Updated on: 12 May, 2020 6:02 PM IST

കുക്കുര്‍ബിറ്റേസി എന്ന സസ്യ കുലത്തിലെ അംഗമായ കോവയ്ക്ക ഇംഗ്ലീഷില്‍ ഐവി ഗാഡ് എന്നും സംസ്കൃതത്തില്‍ "മധുശമനി" എന്നും അറിയപ്പെടുന്നു.

കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കും.എന്നു മാത്രമല്ല ശരീര മാലിന്യങ്ങളെ നീക്കി ശരീരം സംരക്ഷിക്കുവാന്‍ കോവയ്ക്കക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ് .

ഏറെ പോഷകാംശങ്ങള്‍ നിറഞ്ഞതും ശരീരത്തിന്റെ കുളിര്‍മ്മ നല്‍കുന്നതും ആരോഗ്യദായകവുമാണ് കോവയ്ക്ക.

കോവയ്ക്ക പച്ചയായും കഴിക്കാവുന്നതാണ്

പ്രമേഹ രോഗികള്‍ക്ക് രോഗശമനത്തിന് ഏറ്റവു മധികം ഗുണം ചെയ്യുന്ന ഒരു പച്ചക്കറിയാണ് കോവയ്ക്ക.

ആര്‍ക്കും വീട്ടു തൊടിയില്‍ ഇത് നിഷ്പ്രയാസം വളര്‍ത്താന്‍ കഴിയും കോവയ്ക്ക ഒരു പടര്‍ന്നു കയറുന്ന വള്ളിച്ചെടിയാണ് കോവച്ചെടിയ്ക്ക് പ്രത്യേക ശുശ്രൂഷകളൊന്നും തന്നെ വേണ്ട.

സാധാരണ വളപ്രയോഗങ്ങളായ ചാണകപ്പൊടിയും ചാമ്പലും മതിയാകും. കീടങ്ങളൊന്നും തന്നെ ഈ ചെടിയെ ആക്രമിക്കില്ല എന്നൊരു പ്രത്യേകത കൂടെയുണ്ട്. അതിനാല്‍ കീടനാശിനി പ്രയോഗം ആവശ്യമില്ലാത്ത ഒരു ചെടിയാണ് കോവല്‍. ഈ ചെടിക്ക് രോഗങ്ങളൊന്നും തന്നെ കാര്യമായി പിടി പെടാറില്ല .അതു കൊണ്ടു തന്നെ കോവല്‍ ആര്‍ക്കും തൊടിയില്‍ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്നതാണ്

കോവയ്ക്ക പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ ഒരു ഇന്‍സുലിനാണ്. ഒരു പ്രമേഹ രോഗി നിത്യവും ചുരുങ്ങിയത് 100 ഗ്രാം കോവയ്ക്ക ഉപയോഗിച്ചു വരികയാണെങ്കില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പ്പദിപ്പിക്കുവാനും, നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കഴിയും. കോവയ്ക്ക ഉണക്കിപ്പൊടിച്ച പൊടി പത്തുഗ്രാം വീതം ദിവസവും രണ്ട് നേരം ചൂടുവെള്ളത്തില്‍ച്ചേര്‍ത്തു കഴിച്ചാലും ഇതേ ഫലം സിദ്ധിക്കും. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹ ക്കുരു വരാനുള്ള സാദ്ധ്യത യുംവളരെ ക്കുറവാണ് കോവയ്ക്കയുടെ ഈ അത്ഭുത സിദ്ധിയെക്കുറിച്ച് ശാസ്ത്ര്ജഞ്ന്മാര്‍ ധാരാളം പഠനം നടത്തിയിട്ടുണ്ട്.

കോവയ്ക്കയുടെ ഇലയ്ക്കും ഔഷധ ഗുണമുണ്ട്.

കോവയ്ക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിയാക്കി സൂക്ഷിക്കുക. ഈ പൊടി ഒരു ടീസ്പൂണ്‍ വീതം മൂന്നു നേരം ചൂടുവെള്ളത്തില്‍ കലക്കി ദിവസവും സേവിക്കുകയാണെങ്കില്‍ സോറിയാസിസ് കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ആശ്വാസം ലഭിക്കും.

വയറിളക്കത്തിന് കോവയിലയുടെ നീർ ഒരു ഔഷധമായി ഉപയോഗിക്കാം.ഒരു ടീസ്പൂണ്‍ കോവയില നീര്‍ ഒരു ചെറിയ കപ്പ് തൈരില്‍ ച്ചേര്‍ത്ത് ദിവസവും മൂന്നു നേരം കഴിക്കുക. മലശോധന സാധാരണ രീതിയിലാകുന്നതു വരെ ഇതു തുടരുക.

കോവയ്ക്ക കൊണ്ട് സ്വാദിഷ്ട്മായ സലാഡും, തോരനും ഉണ്ടാക്കാം.പ്രമേഹ രോഗികള്‍ നിത്യവും അവരുടെ ഭക്ഷണക്രമത്തില്‍ കോവയ്ക്കയെ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.

ഭക്ഷ്യയോഗ്യമായ കോവയ്ക്ക ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ്‌.

കോവൽ (വടക്കൻ കേരളതിൽ കോവ). സംസ്കൃതത്തിൽ തുണ്ഡികേരി, രക്തഫല, ബിംബിക, പീലുപർണ്ണി എന്നീ പേരുകൾ ഉണ്ടു്. ഈ സസ്യത്തിലുണ്ടാവുന്ന കോവക്ക പ്രോട്ടീൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ്‌.

രസാദി ഗുണങ്ങൾ

രസം:മധുരം

ഗുണം:ലഘു

വീര്യം:ശീതം

വിപാകം:മധുരം

ഔഷധയോഗ്യ ഭാഗം: സമൂലം

കോവക്ക അച്ചാര്‍

കോവക്ക - കാല്‍ കിലോ

പുഴുക്കലരി - 100 ഗ്രാം

ഉലുവ - ഒരു ചെറിയ സ്പൂണ്‍

കുരുമുളക്‌ - നാല്‌

ചെറുനാരങ്ങ - നാല്‌

ഉപ്പ്‌ - പാകത്തിന്‌

ചെറുനാരങ്ങ പിഴിഞ്ഞു നീരെടുക്കുക. കോവക്ക കഴുകി വൃത്തിയായി കനം കുറച്ച്‌ വട്ടത്തിലരിയുക. കോവക്കയും ചെറുനാരങ്ങനീരും പാകത്തിനു ഉപ്പും ചേര്‍ത്തു വയ്ക്കുക. അരി, ഉലുവ, കുരുമുളക്‌ എന്നിവ ചട്ടിയിലിട്ട്‌ വെവ്വേറെ തരിയില്ലാതെ പൊടിച്ചെടുക്കണം. പച്ചമുളകു ചതച്ചെടുക്കുക. അരിഞ്ഞു വച്ച കോവക്കയില്‍ അരിപ്പൊടി, ഉലുവപ്പൊടി, കുരുമുളകുപ്പൊടി, പച്ചമുളകു എന്നിവ ചേര്‍ത്തു ഇളക്കി പാകത്തിനു ചൂടു വെള്ളം ചേര്‍ത്തു ഉപയോഗിക്കാം.

അറേബ്യന്‍ കോവക്ക അച്ചാര്‍

അറേബ്യയില്‍ വളരെ പ്രചാരത്തിലുള്ളയാണ് അച്ചാറുകള്‍. അല്പം വിനാഗിരിയും ഉപ്പു ചേര്‍ത്ത ലായിനിയില്‍ കോവക്ക വട്ടത്തില്‍ അരിഞ്ഞ് എടുത്ത് വെക്കുക. രണ്ടാഴ്ച്ചക്കു ശേഷം ഉപയോഗിച്ച് തുടങ്ങാം. ഇത് ആറ്മാസത്തില്‍ കൂടുതല്‍ കേടുകൂടാതെ ഇരിക്കും.

കോവയ്ക്ക ഉള്ള ഇടത്തില്‍ ഐശ്വര്യം ചുമ്മാ വന്നു കയറും എന്നാണ് പ്രമാണം .

കൃഷി രീതി

ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്. വള്ളി മുറിച്ചു നട്ടാണ്‌ കോവൽ കൃഷി ചെയ്യുന്നത്‌. തുടർച്ചയായി വലിപ്പമുള്ള കായ്ഫലം തരുന്ന തായ്‌ വള്ളികളിൽ നിന്നാണ്‌ വള്ളി ശേഖരിക്കേണ്ടത്‌.

നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു നല്ലത്‌. കവറിൽ നട്ടുപിടിപ്പിച്ചു പിന്നീട്‌ കുഴിയിലേക്കു നടാം.

ഉണങ്ങിയ കാലിവളം, തരിമണൽ, മേൽ‌മണ്ണ്‌ എന്നിവ സമം കൂട്ടിയിളക്കിയത്‌ പോളിത്തിൻ കവറിന്റെ മുക്കാൽ ഭാഗം വരെ നിറക്കുക. വള്ളിയുടെ രണ്ടു മുട്ടുൾ മണ്ണിൽ പുതയാൻ പാകത്തിൽ വള്ളികൾ നടുക.

ഇവ തണലിൽ സൂക്ഷിക്കുക. ആവശ്യത്തിനു മാത്രം നനക്കുക. ഒരു മാസത്തിനുള്ളിൽ തൈകൾ മാറ്റി നടാം. പോളിത്തിൻ കവറിന്റെ ചുവടു കീറി കുഴിയിലേക്കു വെക്കുക. അര മീറ്റർ വീതിയും താഴ്ചയും ഉള്ള കുഴികളിലാണു നടേണ്ടത്‌. പരിചരണം വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടാം.

വെർമിവാഷ്‌, അല്ലെങ്കിൽ ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ ചേർത്തു രണ്ടാഴ്ചയിൽ ഒരിക്കൽ തടത്തിൽ ഒഴിച്ചു കൊടുക്കുക. മാസത്തിൽ രണ്ടുതവണ ചുവടു കിളച്ചിളക്കി ചാണകം ചാരം, എല്ലുപൊടി ഇവ ഏതെങ്കിലും ചേർത്തു കൊടുക്കുക.ഒരു മാസം പ്രായമായ കോവൽ ചെടികളിൽ കായയുണ്ടാകാൻ തുടങ്ങും. നനച്ചു കൊടുത്താൽ വിളവു കൂടുതൽ ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കായ്‌ പറിച്ചെടുക്കാം.

കോവല്‍

പ്രധാനമായും പച്ചക്കറിയെന്ന നിലയിലാണ് കോവലിന് പ്രസക്തി. കോവയ്ക്ക യും ഇലകളും ഭക്ഷ്യയോഗ്യമാണ്. കോവയ്ക്ക വേവിച്ചും പച്ചയ്ക്കും കഴിക്കാവുന്നതാണ്. സലാഡുകളില്‍ ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. അധികം മൂക്കാത്ത ഇലകള്‍ ഇലക്കറിയാക്കാം.

കോവല്‍ ഒരു ഔഷധികൂടിയാണ്. ഇത് സമൂലം ഔഷധയോഗ്യമാണ്. കയ്പ്പുള്ള ഇനമായ കാട്ടുകോവലിനാണ് ഔഷധവീര്യം കൂടുതല്‍. ആയൂര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നീ സമ്പ്രദായങ്ങളിലെല്ലാം കോവയ്ക്കയും ഇലയും വേരും പ്രയോജനപ്പെടുത്തുന്നുണ്ട്. കഫം, പിത്തം, രക്തപിത്തം, പാണ്ടുരോഗം, ജ്വരം, മഞ്ഞപ്പിത്തം, മലബന്ധം, വയറുപെരുപ്പ്, വൃക്കരോഗങ്ങള്‍, മലബന്ധം, ത്വക്ക്‌രോഗങ്ങള്‍, ദഹനപ്രശ്‌നങ്ങള്‍ ഇവയൊക്കെയകറ്റാന്‍ ഇതിനാകും. ജീവനപഞ്ചമൂലങ്ങളില്‍ ഒന്നാണിത്. പിത്തം കുറയ്ക്കുമ്പോള്‍ വാതം വര്‍ദ്ധിപ്പിക്കുമെന്ന അഭിപ്രായവുമുണ്ട്. കോവയ്ക്ക പച്ചയ്ക്ക് തിന്നുന്നത് പ്രമേഹരോഗം കുറയ്ക്കും.

ഇനിയുമുണ്ട് നമ്മുക്ക് ചുറ്റും ഗുണങ്ങള്‍ മാത്രം വിതറുന്ന വള്ളിസസ്യങ്ങള്‍. അവയെപ്പറ്റി അറിയാത്തതാണ് നമ്മുടെ പരാജയം

കോവൽ (Ivy Gourd)

ശാസ്ത്ര നാമം Coccinia Grandis.

എല്ലാ വീട്ടിലും നട്ട് സംരക്ഷിക്കണ്ട ഒന്നാണ് കോവൽ.

ഒരു ചെടി 5-8 വർഷം നില്ക്കും. വർഷം മുഴുവൻ വിളവു തരും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് (Blood sugar) 16-18% കുറയ്ക്കും. പ്രമേഹ രോഗികൾ നാൾക്കു നാൾ

പെരുകിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ വിഷ ലിപ്തമല്ലാത്ത കോവക്ക ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ്. കോവൽ പോഷക സമൃദ്ധമാണ്. ഇതിൽ ധാരാളം Beta Carotene ഉം വിറ്റമിൻസും മിനറൽസും അടങ്ങിയിരിക്കുന്നു. ഇതിന്റെ തളിരില ഭക്ഷ്യ യോഗ്യമാണ്, അതീവ സ്വാദിഷ്ടവുമാണ്.

Nutritional facts in 100 gm.

ascorbic acid 1.4 mg

Ca 40 mg,

carbohydrate 3.1 g

energy 75 kJ (18kcal)

fat 0.1 g

Fe 1.4 mg

fiber 1.6 g

niacin 0.7 mg

P 30 mg

protein 1.2 g,

riboflavin 0.08 mg

thiamin 0.07 mg

water 93.5 g

നടീൽ വസ്തു

കൊവലിൽ ആണും പെണ്ണും ചെടികൾ ഉണ്ട്.

നല്ല കായ്‌ ഫലമുള്ള ചെടിയുടെ ഒരു പെൻസിൽ വണ്ണമുള്ള 3-4 മുട്ടു കളോടുകൂടിയ 30-40 Cm. നീളമുള്ള വള്ളി വേണം നടീൽ വസ്തുവായി തിരഞ്ഞെടുക്കാൻ. മെയ്‌ ജൂണും, സെപ്റ്റംബർ ഒക്റ്റൊബറും ആണ് അനുയോജ്യമായ നടീൽ സമയം.

വെള്ളാനിക്കര കേരള അഗ്രികള്ച്ചറൽ യൂണിവേഴ്സിറ്റിയിലെ ഒലെറികൾച്ചർ വിഭാഗത്തിലെ ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയും നല്ല വലിപ്പമുള്ള കായും തരുന്ന ഇനമാണ്‌ സുലഭ.

ഇളം പച്ച നിറത്തിൽ വരകളോടു കൂടിയ ഇതിന്റെ കായ്ക്ക് 9.5 Cm നീളവും 18 gm. തൂക്കവും ഉണ്ടായിരിക്കും.

ഇതിന്റെ വള്ളി സംഘടിപ്പിക്കാൻ ശ്രമിക്കുക .

എല്ലാ വീട്ടിലും ഒരു കോവൽ ചെടി നടുന്നത് നല്ലതാണ്.

English Summary: ivy gourd best to cuiltivate during lockdown
Published on: 12 May 2020, 06:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now