Updated on: 8 July, 2020 9:32 PM IST

മരഞ്ചാട്ടി കണ്ടം പ്ലാക്കല്‍ ടോമി  തൻറെ വെണ്ടകൃഷിക്ക്  ശീമക്കൊന്ന ഇല ഉപയോഗിച്ച് ഉണ്ടാക്കിയ വളം ഇന്ന്  അദ്ദേഹത്തെ  ലോക പ്രശസ്തൻ ആക്കിയിരിക്കുന്നു. മൂന്ന് ദിവസം പഴകിയ കഞ്ഞിവെള്ളത്തിൽ  ശീമകൊന്നയില ജ്യൂസ് ഒഴിച്ചശേഷം ഒരു ദിവസം കഴിഞ്ഞ ചെടിക്ക്  വളമായി ഒഴിച്ചപ്പോൾ വെണ്ടയ്ക്ക തഴച്ചു വളരുകയും,  ധാരാളം നീളമേറിയ വെണ്ടയ്ക്ക ഉണ്ടാവുകയും ചെയ്തു.  കോഴിവളം മാത്രം അടിവളമായി  ഉപയോഗിക്കുന്ന അദ്ദേഹം തൻറെ ഈ ശീമക്കൊന്ന ഇല പ്രയോഗത്തിലൂടെ വെണ്ടകൃഷിക്ക് ഒരു പുതിയ കാഴ്ചപ്പാട് ഉണ്ടാക്കിയിരിക്കുന്നു.

The fertilizer made by Maranjati Kandam Plackkal Tommy with the leaves of Sheemakhonna has made him world famous today. After pouring shimakonna juice in 3 day old rice water , the  vendakka, okra thrived and produced a long vendakka, okra  .  He used poultry manure as the only base manure and created a new perspective for vegetable farming.

കൗതുകമായി നീളമേറിയ വെണ്ടയ്ക്ക

മുറ്റത്തെ ഗ്രോബാഗുകളില്‍ വളര്‍ന്ന് വരുന്ന വെണ്ടത്തൈകള്‍ ഇത്രവലിയ വിളവ് തരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല മരഞ്ചാട്ടി കണ്ടം പ്ലാക്കല്‍ ടോമി എന്ന കര്‍ഷകന്‍. കൂടരഞ്ഞിയിലെ ഒരു കര്‍ഷകന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ വിത്തുകള്‍ തന്റെ കൃഷിരീതികളിലൂടെ വിളയിച്ചെടുത്തത് വളരെ നീളമേറിയ വെണ്ടകായ്കളാണ്.

വെണ്ടക്കായ്കളുടെ നീളം കണ്ടപ്പോള്‍ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ മകള്‍ ഗോള്‍ഡയ്ക്ക് ഒരു കൗതുകം തോന്നി ഇത്രയും നീളം വെണ്ടക്കയ്ക്കുണ്ടെങ്കില്‍ ഏറ്റവും വലിയ വെണ്ടയ്ക്ക വേറെവിടെയെങ്കിലുമുണ്ടൊ നിലവിലെ റെക്കോര്‍ഡ് ആര്‍ക്കാണ് ഗൂഗിളില്‍ തെരഞ്ഞ് നോക്കി. ഗൂഗിളില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് നിലവിലെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് ഷാര്‍ജയിലെ മലയാളിയായ സുധീഷ് ഗുരുവായൂര്‍ എന്ന യുവ കര്‍ഷകന്‍ വിളയിച്ചെടുത്ത വെണ്ടയ്കാണ്. ഷാര്‍ജ ഇലകട്രിസിറ്റി വാട്ടര്‍ അതോറിറ്റി ജീവനക്കാരനാണ് സുധീഷ്. 16.5 ഇഞ്ച് നീളമാണ് അവിടെ ഉല്പ്പാദിപ്പിച്ച എറ്റവും വലിയ വെണ്ടയ്ക്കായ്ക്കുളളത്.

ഇത് കണ്ടപ്പോള്‍ വെണ്ടക്കായുടെ നീളം അളക്കാന്‍ തീരുമാനിച്ചു. അളന്നപ്പോള്‍ ഞെട്ടിപ്പോയി തണ്ട് മുതല്‍ അളന്നപ്പോള്‍ 20.5  ഇഞ്ചും ഫലം തുടങ്ങുന്ന ഭാഗത്ത് നിന്ന് അളന്നപ്പോള്‍  17 ഇഞ്ചും ആകെ നീളം കിട്ടി. അങ്ങനെയെങ്കില്‍ ഇവിടുത്തെ വെണ്ടക്കാ തന്നെയല്ലെ നീളമേറിയ വെണ്ടക്കായുടെ റെക്കോര്‍ഡ് ബുക്കിലെത്തേണ്ടത് സംശയത്തിലാണ് ഇവര്‍. നിലവിലെ റെക്കോര്‍ഡ് ഉള്ള വെണ്ടയ്ക്കാ വളവില്ലാത്തതാണെങ്കില്‍ ഇവിടെ ഉളളതിന് ചെറിയ വളവ് ഉണ്ടെന്ന വ്യത്യാസം മാത്രമേ ഉള്ളൂ.

ശീമക്കൊന്നയിലയും മൂന്നു ദിവസം പുളിപ്പിച്ച കഞ്ഞി വെള്ളവും ചേര്‍ത്ത് തയ്യാറാക്കുന്ന വളക്കൂട്ടാണ് വെണ്ടയുടെ വളര്‍ച്ചയുടെയും നീളത്തിന്റേയും രഹസ്യം.

ഓട്ടൊ ഡ്രൈവര്‍ കൂടിയായ ടോമി മികച്ച കര്‍ഷകനാണ്. റബ്ബറില്‍ കയറ്റിവിട്ടിരിക്കുന്ന കുരുമുളക് വള്ളികളും കാപ്പിക്കൃഷിയും മറ്റ് ഫലവൃക്ഷങ്ങളും നല്ല കര്‍ഷകനാണെന്ന്                വിളിച്ചോതുന്നു.   ലോക്ക് ഡൗണ്‍ കാലം വെറുതെയിരിക്കണ്ട   എന്ന കരുതി തന്റെ പച്ചക്കറിക്കൃഷി വിപുലികരിച്ച ടോമി. പയറും കോവലും ചീരയും മുളകും തക്കാളിയും തുടങ്ങി പച്ചക്കറികളൊക്കെ  ജൈവകൃഷിയിലൂടെ ഇവിടെ വിളയിച്ചെടുക്കുന്നു. ജൈവവളക്കൂട്ടിന്റെ ഗുണം പച്ചക്കറികളില്‍ കാണാം നീളമേറിയ മുളക് മനോഹര കാഴ്ചയാണ്. മുളക് പൊടി വാങ്ങാറില്ലാത്ത ഇവര്‍ ജൈവ രീതിയില്‍ വിളയിച്ച പച്ചമുളക് ഉണക്കിപ്പൊടിച്ചാണ് കറികളില്‍ ഉപയോഗിക്കാന്‍ മുളക് പൊടിയുണ്ടാക്കുന്നത്.

ഭാര്യ സെബിയും മക്കളായ ജുവലും ഗോള്‍ഡയും കൃഷിയില്‍ തല്പരരാണ്. ഇവരുടെ പിന്തുണ കൃഷിയിലുണ്ട് വറുതിയുടെ നാളുകള്‍ വരാന്‍ സാധ്യതയുണ്ടെന്ന ഉള്‍ വിളികളുള്ള ഈ കാലത്ത് ഈ കുടുംബ മാതൃക അനുകരിക്കേണ്ട ഒന്നാണ്.

ഗോള്‍ഡയുടെ യുട്യൂബ് ചാനലില്‍ ഇവിടെ ഉല്പ്പാദിപ്പിച്ച വെണ്ടക്കായ്കള്‍ കാണാം.  https://www.youtube.com/watch?v=mCYgnYSr2fs

ടോമി കണ്ടംപ്ലാക്കല്‍ - 9645691187

ലേഖകന്‍ : മിഷേല്‍ ജോര്‍ജ് കൃഷി അസ്സിസ്റ്റന്റ് കൂടരഞ്ഞി

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: KPMS ന്റെ ഹരിതം കാർഷിക പദ്ധതി ഓണക്കാല വിളവെടുപ്പ് ലക്ഷ്യമിട്ട്

English Summary: Longest okra with Sheemakonna
Published on: 30 June 2020, 01:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now