മൈക്രോ ഗ്രീന്‍സ് പോഷകസമൃദ്ധമാണ്. ധാന്യങ്ങളിലും പച്ചക്കറികളിലും ഇല്ലാത്ത പോഷകങ്ങള്‍ പോലും മൈക്രോഗ്രീനില്‍ നിന്നും കിട്ടും. ന്യൂട്രിയൻസിന്റെ കലവറയാണിത്, വിറ്റാമിൻ സി വിറ്റാമിൻ കെ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസിയം അയേൺ, സിങ്ക്, മഗ്നീഷ്യം, കോപ്പർ എന്നിവയും അടങ്ങിയിരിക്കുന്നു. ഹൃദയ സംബദ്ധമായ പല അസ്വസ്ഥതകൾക്കും നല്ലതാണ് മൈക്രോ ഗ്രീൻസ്. ദഹന പ്രശനങ്ങൾക്കും നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കുരുന്നിലകൃഷി അടുക്കളത്തോട്ടം കാമ്പയിനുമായി കുടുംബശ്രീ
ചെറുപയര്‍, വന്‍പയര്‍, കടല, ഗ്രീന്‍പീസ്, ചീര വിത്തുകൾ, കടുക്, ഉലുവ എന്നിവയില്‍നിന്നെല്ലാം മൈക്രോ ഗ്രീന്‍ ഉല്‍പാദിപ്പിക്കാം. രാസവളങ്ങളോ കീടനാശിനികളോ തീരെ ആവശ്യമില്ലാത്ത കൃഷിരീതി കൂടിയാണിത്. വ്യത്യസ്ത ഇനം വിത്തുകള്‍ 6-7 മണിക്കൂര്‍ കുതിര്‍ത്ത ശേഷം വാരി വെച്ച് മുള വരാന്‍ അനുവദിക്കുക. ശേഷം പരന്ന പാത്രങ്ങളില്‍ ടിഷ്യു പേപ്പറോ ഇഴയകലമുള്ള കോട്ടണ്‍ തുണിയോ ചകിരിച്ചോറോ 3 അടുക്കുകളായി നിരത്തി വെള്ളം തളിക്കുക. ഇത്തരം ഒരുക്കിവെച്ച നനഞ്ഞ പരന്ന പാത്രങ്ങളിലേക്ക് മുളച്ചുതുടങ്ങിയ വിത്തുകള്‍ വിതറിയ ശേഷം മൂടിവെക്കുക. ദിവസവും മുടങ്ങാതെ രണ്ടു നേരമെങ്കിലും നനക്കുക. രണ്ടു ദിവസത്തിനു ശേഷം മൂടേണ്ടതില്ല. 10-14 ദിവസങ്ങള്‍ക്കുള്ളില്‍ 34 ഇഞ്ച് നീളത്തില്‍ ഏതാനും ഇലകള്‍ തളിര്‍ത്തു വന്നിട്ടുണ്ടാവും.
ബന്ധപ്പെട്ട വാർത്തകൾ: കുരുന്നിലകൃഷി അടുക്കളത്തോട്ടം കാമ്പയിനുമായി കുടുംബശ്രീ
അധിക പ്രയാസം കൂടാതെ മൈക്രോഗ്രീന്‍ വളര്‍ത്തിയെടുക്കാം. അരിപ്പ പോലെ ദ്വാരങ്ങളുള്ള പാത്രങ്ങളിലാണ് മൈക്രോഗ്രീന്‍ വളര്‍ത്തുന്നത്. മുളവന്ന വിത്തുകള്‍ അരിപ്പ പാത്രത്തില്‍ നിരത്തുക. വേരിറങ്ങുമ്പോള്‍ മുട്ടാവുന്ന വിധത്തില്‍ അടിയില്‍ മറ്റൊരു പാത്രത്തില്‍ വെള്ളം വെക്കുക. നനഞ്ഞ തുണി കൊണ്ട് വിത്തു മൂടിയിടുന്നത് നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ചെറുപയര്‍ ഒരു മാസം തുടർച്ചയായി കഴിച്ചു നോക്കൂ, ഈ ഫലങ്ങൾ നേടാം
അടിയിലെ പാത്രത്തിലെ വെള്ളം ദിവസവും മാറ്റണം. മൂന്നാം ദിവസം മൂടിയ തുണിയും ഒഴിവാക്കാം. ഉലുവയും ചെറുപയറും ഇങ്ങനെ വളര്‍ത്തിയാല്‍ 7-10 ദിവസം വളര്‍ച്ച എത്തുന്നതോടെ വേരോടെ സാലഡിനും മറ്റു കറികള്‍ക്കും ഉപയോഗപ്പെടുത്താം.