കോട്ടയം : ഡിമാന്റ് കുറഞ്ഞതോടെ വിപണിയിൽ പച്ചക്കറി ഇനങ്ങളിൽ മിക്കതിനും വില കുറഞ്ഞു. ചെറിയ ഉള്ളിയുടേയും സവാളയുടേയും വില പകുതിയിൽ താഴെയായി.
കിലോ വില 100 രൂപ വരെ കടന്നുപോയ ചെറിയ ഉള്ളിക്ക് അടുത്തു വരെ 80-70 എന്ന രീതിയിലായിരുന്നു വില. പക്ഷേ ഇപ്പോൾ 25 മുതൽ 40 വരെ വില കുറഞ്ഞു . ഗുണനിലവാരം അനുസരിച്ചാണ് വിലയിൽ വ്യത്യാസം.
80 രൂപ വരെ എത്തിയ സവാളയ്ക്ക് 40 മുതൽ 50 വരെയായിരുന്നു ഇതുവരെ വില. ഇപ്പോൾ അത് 20 മുതൽ 24 വരെയായി കുറഞ്ഞു. മറ്റു മിക്ക ഇനങ്ങൾക്കും വില കുറവാണ്. ഉത്പാദനം വർദ്ധിച്ചതും വരവ് കൂടിയതുമാണ് വിലക്കുറവിന് കാരണമായി വ്യാപാരികൾ പറയുന്നത്.
കിഴങ്ങ് -26 ,കാരറ്റ് -40, തക്കാളി പഴുത്തത് 30- പച്ചത്തക്കാളി -20 , ക്യാബേജ് 30, ബീറ്റ്റൂട്ട് 34, പച്ചമുളക് 50, അമരക്ക 30
വെണ്ടക്ക - 16 പാവയ്ക്ക നാടൻ-70 വരവ് 60, പച്ച പാവയ്ക്ക 40, പടവലങ്ങ -30 , കോവയ്ക്ക 30, കത്തിരിക്ക-30 , കറിക്കായ - 24,കറിവേപ്പില - 80, പച്ചമാങ്ങ 40,മുരിങ്ങക്കായ 70, ഇഞ്ചി നാടൻ - 100,മറുനാടൻ 30 എന്നിങ്ങനെയാണ് മറ്റു പച്ചക്കറികളുടെ വില