നമ്മൾക്ക് പ്രിയപ്പെട്ട കാരറ്റിന് ആ പേര് വരുവാൻ കാരണം വിറ്റാമിൻ എ യുടെ രൂപമായ കരോട്ടിൻ ധാരാളം അടങ്ങിയ കിഴങ്ങ് എന്ന അർത്ഥത്തിലാണ്. ചുവപ്പും മഞ്ഞയും കാരറ്റുകൾ ഉണ്ട്. രണ്ടിലും ഏകദേശം ഗുണങ്ങൾ ഒരു പോലെയാണ്. കാരറ്റ് പച്ചയായി തിന്നുവാൻ നല്ലതാണ്. ഇത് പെട്ടെന്ന് ദഹനത്തെ ഉണ്ടാക്കുകയും, മലബന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിൻറെ ഉപയോഗം രക്തശുദ്ധിക്കും, ശരീരപുഷ്ടിക്കും തൊലിക്ക് മാർദവവും ലഭിക്കാനും ഗുണം ചെയ്യും.
കാരറ്റ് നീരും അതിൻറെ പകുതി ഭാഗം ആട്ടിൻപാലും കാൽഭാഗം ആട്ടിൻ തൈരും ചേർത്ത് കാലത്തും അപ്രകാരം വൈകുന്നേരം കഴിച്ചു കൊണ്ടിരുന്നാൽ രക്താർശസ്. സ്ത്രീകൾക്ക് അമിതമായ രക്തസ്രാവം ഉണ്ടായാൽ കാരറ്റ് നീര് ഒരൗൺസ് വീതം ദിവസം നാല് നേരം കഴിച്ചാൽ മതി. കാരറ്റ് നീര് മഞ്ഞപ്പിത്തത്തിനും പരിഹാരമാർഗമാണ്. കാരറ്റ് നീര് അര ഗ്ലാസ്സ് എടുത്ത് അതിൽ ഒരു ടീസ്പൂൺ തിപ്പലിപ്പൊടി ചേർത്ത് രാവിലെ കഴിച്ചാൽ മതി.
മൂത്രാശയത്തിൽ ഉണ്ടാകുന്ന കല്ലുകൾ, ഉദരരോഗം, മെലിച്ചിൽ, ഗ്രഹണി, മൂലക്കുരു, മൂത്രനാളി പഴുപ്പ് എന്നിവയ്ക്ക് എല്ലാംതന്നെ കാരറ്റ് ഉപയോഗം ഫലവത്താണ്. ഗർഭിണികളും കുട്ടികളും വൃദ്ധന്മാരും ക്യാരറ്റ് നീര് കഴിക്കുന്നത് നല്ലതാണ്. കാരണം ഈ നീര് പല രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയാണ്. 3 ഔൺസ് കാരറ്റ് നീര് 3 ഔൺസ് ആട്ടിൻ പാലും ചേർത്ത് നേരിയ തീ നാളത്തിൽ ചെറുതായി തിളപ്പിച്ച് പകുതിയാക്കി ചൂടോടെ നിത്യവും കഴിച്ചാൽ ഗർഭം അലസിപ്പോകുന്ന സ്ത്രീകൾക്ക് ഗുണം ചെയ്യും.
Our favorite carrot gets its name from the fact that it is a tuber rich in carotene, a form of vitamin A. There are red and yellow carrots. The advantages of both are almost the same. Carrots are good to eat raw. It causes rapid digestion and eliminates constipation. Its use is beneficial for cleansing the blood, nourishing the body and softening the skin. Carrot juice mixed with half of lamb's milk and a quarter of lamb's yoghurt in the morning and in the evening. In case of excessive bleeding in women, one ounce of carrot juice should be taken four times a day. Carrot juice is also a remedy for jaundice. Take half a glass of carrot juice and add a teaspoon of turmeric powder in it and eat it in the morning. Carrot consumption is effective for bladder stones, stomach ailments, malaise, eczema, hemorrhoids and urinary tract pus.
ചൂടുള്ള വെണ്ണീറിലോ ചൂടുള്ള മണ്ണിലോ കാരറ്റ് ചുട്ടെടുത്തു രാത്രി തുറന്ന സ്ഥലത്ത് മഞ്ഞിൽ വയ്ക്കുക. കാലത്ത് ഇതെടുത്ത് കൽക്കണ്ടവും പനിനീരും ചേർത്ത് അരച്ച് കഴിക്കുകയാണെങ്കിൽ അമിതമായി ഹൃദയമിടിച്ച് കൊണ്ടിരിക്കുന്നവർക്ക് നല്ലതാണ്. ഹൃദയവാൽവിന് ഉണ്ടാകുന്ന വൈകല്യങ്ങൾ മാറാൻ ഈ പ്രയോഗം ഗുണം ചെയ്യും.