Updated on: 27 January, 2022 10:03 AM IST
സോയാബീൻ കൃഷി

പ്രോട്ടീൻ സമ്പന്നമായ പയറുവർഗ്ഗമായ സോയാബീൻ നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ വിളയാണ്. മത്സ്യത്തിലും മുട്ടയിലും അടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ മൂന്നിരട്ടി സോയാബീനിൽ അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യദായകം ആണ്.

Soybeans, a protein-rich legume, are an ideal crop for our climate and soil. Soybeans contain three times as much protein as fish and eggs. This is healthy.

സോയാബീൻ കൃഷിക്ക് ഒരുങ്ങുമ്പോൾ

നല്ല രീതിയിൽ സൂര്യപ്രകാശം ലഭ്യമാകുന്ന ഇടമാണ് കൃഷിക്കുവേണ്ടി തിരഞ്ഞെടുക്കേണ്ടത്. കഠിനമായ മഞ്ഞിലും വേനലിലും ഇത് കൃഷി ചെയ്യാൻ പാടുള്ളതല്ല. കാലവർഷ ആരംഭത്തിൽ കൃഷിയിറക്കുന്നത് ആണ് ഏറ്റവും നല്ലത്. മേയ് ജൂൺ മാസങ്ങളിൽ കൃഷി ഇറക്കിയാൽ നല്ലരീതിയിൽ വിളവ് ലഭിക്കും. റൈസോബിയം കൾച്ചർ വിത്തിൽ പുരട്ടി കൃഷി ചെയ്യുന്നത് മികച്ച വിളവിന് കാരണമാകും. ചെടികൾ തമ്മിലുള്ള അകലം 20*20 സെൻറീമീറ്റർ പാലിക്കുക. സാധാരണഗതിയിൽ എൻ പി കെ വളങ്ങൾ ചെടികൾക്ക് ഇട്ടു നൽകുന്നതാണ് കരുത്തുറ്റ വളർച്ചയ്ക്കും, നല്ല വിളവിനും കാരണമാകും.

കളകൾ പറിച്ചു നൽകുകയും വേണം. വിതച്ച ഏകദേശം നാല് മാസത്തിനുശേഷം ചെടികൾ വിളവെടുപ്പിന് സജ്ജമാക്കുന്നു. രോഗകീടബാധ കുറവാണ്. കായ്കൾ കമ്പുകൊണ്ട് തല്ലി പയർ വേർപെടുത്തി സൂക്ഷിച്ചാൽ സോയാ പയർ ഏകദേശം ഒരു വർഷത്തോളം കേടുകൂടാതെ ഇരിക്കും. സോയാ പയറിൽ ധാരാളം ജീവകങ്ങൾ, അമിനോ ആസിഡുകൾ ലവണങ്ങൾ, വിറ്റാമിനുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ സോയാപാൽ ഉണ്ടാക്കി ഉപയോഗപ്രദമാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

സോയാബീൻ കൃഷിചെയ്യാം

English Summary: Protein-rich soybeans can be grown for a good harvest
Published on: 27 January 2022, 08:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now