Grains & Pulses

സോയാബീൻ കൃഷി ചെയ്യാം. സോയാ പാൽ ഉണ്ടാക്കാം.

soya bean

കൂടുതൽ മണൽ കലർന്നതും അമ്ലഗുണമുള്ളതുമായ മണ്ണിൽ സോയാബീൻ ചെയ്യാവുന്നതാണ്.

ആരോഗ്യ സംഘടനയുടെ പ്രകാരം പ്രതിദിനം ഒരാള്‍ ഇരുപത്തിയഞ്ചു ഗ്രാം സോയാ പ്രോട്ടീന്‍ കഴിച്ചിരിക്കണമെന്നു പറയുന്നു. ധാരാളം പ്രോട്ടീനും മറ്റു പോഷകങ്ങളുമടങ്ങിയ പയറുവര്‍ഗവിളയായ സോയാബീന്‍. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് പാലക്കാട് ജില്ലയിലാണ്. കൂടുതൽ മണൽ കലർന്നതും അമ്ലഗുണമുള്ളതുമായ മണ്ണിൽ ഇത് കൃഷി ചെയ്യാവുന്നതാണ്. തനിവിളയായും തെങ്ങ്, കരിമ്പ്, വാഴ, മരച്ചീനി, പരുത്തി, മഞ്ഞൾ എന്നിവയുടെ ഇടവിളയായും കൃഷിചെയ്യാവുന്ന ഒരു സസ്യമാണിത്. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് സോയാബിൻ കൃഷിക്ക് നല്ലത്. കനത്തമഞ്ഞും വേനലും ചെടിവളരുന്നതിന് പ്രതികൂലമാണ്. നീർവാർച്ചയുള്ള മണൽ മണ്ണോ ചെളികലർന്ന പശിമരാശി മണ്ണോ എക്കൽ മണ്ണോ ഇതിന്റെ വളർച്ചയ്ക്ക് നല്ലതാണ്


ഇനങ്ങൾ


കോ-1 90 മുതൽ 100 ദിവസം വരെ മൂപ്പുള്ള ഇനം. പഞ്ചാബ് -1, 85-100 ദിവസങ്ങൾ, എം.എ.സി.എസ്-450 90 മുതൽ 100 ദിവസം വരെ മൂപ്പുള്ള ഇനവുമാണ്. കൂടാതെ ജെ.എസ്. 335, കോ-2 എന്നിവയ്ക്ക് 80-85 ദിവസം മൂപ്പു മാത്രമാണുള്ളത്. കൂടാതെ ചെടിക്ക് ഉയരവും കുറവാണ്. ബ്രാഗ്, ജെ.എൻ-2750, ഇ.ശി-2661 ഈ ഇനങ്ങൾക്ക് മെയ്-ജൂണിൽ നടുമ്പോൾ നാല് മാസം മൂപ്പാണുള്ളത്. മറ്റു കാലങ്ങളിൽ മൂപ്പ് കുറവായിരിക്കും.

കൃഷിരീതി


കൃഷിസ്ഥലങ്ങളിൽ വിത്ത് നേരിട്ട് വിതയ്ക്കാവുന്നതാണ്. വിതയ്ക്കുന്നതിന് 24 മണിക്കൂർ മുൻപ് ജീവാണുവളങ്ങൾ തണുത്ത കഞ്ഞിവെള്ളത്തിൽ കലക്കി നിഴലിൽ ഉണക്കി വയ്ക്കുന്നു. വിതയ്ക്കുന്നതിനുമുൻപായി വിത്ത് ഈ കുമിൾ നാശിനിയുമായി കലർത്തി വിതയ്ക്കാം. ജൈവവളങ്ങൾ , വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവ അടിവളമായി നിലത്ത് ഉഴുതു ചേർക്കുന്നു. മഴക്കാലത്തു വിത്ത് മുളയ്ക്കാനും നന്നായി വളരാനും അവ ഉയർത്തി കോരിയ വാരങ്ങളിൽ പാകണം. വാരങ്ങള്‍ എടുത്ത് ഒരിഞ്ച് ആഴത്തില്‍ വിത്തിടുകയോ തൈകള്‍ തയ്യാറാക്കി ഇരുപത് സെന്റീമീറ്റര്‍ അകലംനല്‍കി തൈകള്‍ നടുകയോ ചെയ്യാം. അടിവളമായി ഒരു ചെടിക്ക് രണ്ട് കി.ഗ്രാം ജൈവവളം ചേര്‍ത്തുകൊടുക്കണം.വിത്തു 2-5 സെ.മീ വരെ താഴ്ത്തി നടാം. എന്നാൽ നടുന്ന സമയത്ത് മണ്ണിൽ വേണ്ടത്ര നനവുണ്ടെങ്കിൽ അധികം താഴ്ത്തേണ്ടതില്ല. വിത്തിടുന്ന വരികൾ തമ്മിൽ 10 സെ.മീ അകലവും ചെടികൾ തമ്മിൽ 20 സെ.മീ അകലവും നൽകണം.

soya

ചെറിയ രീതിയിൽ അടുക്കളത്തോട്ടത്തിനും അനുയോജ്യമായ വിളയാണിത്.


ചെറിയ രീതിയിൽ അടുക്കളത്തോട്ടത്തിനും അനുയോജ്യമായ വിളയാണിത്. കാലവര്‍ഷാരംഭിത്തിനുമുമ്പ് കൃഷി ചെയ്യുന്നതാണ് നല്ലതും. മണല്‍കലര്‍ന്ന നല്ല ജൈവാംശമുള്ള മണ്ണാണ് കൃഷിക്കനുയോജ്യം. മേല്‍വളമായി ജൈവവളങ്ങളോ ജൈവവളക്കൂട്ടുകളോ രണ്ടാഴ്ചത്തെ ഇടവേളകളില്‍ കൊടുക്കണം. മഴലഭിക്കുന്നതുവരെ നനയ്ക്കണം.മഴ ആരംഭിക്കുന്നതോടെ മണ്ണ് അടുപ്പിച്ചുകൊടുക്കണംIt is also a small crop suitable for the kitchen garden. It is better to cultivate before the onset of monsoon. Sandy loamy soils are suitable for cultivation. Top dressing of organic manure or organic manure should be given at two week intervals. Irrigate till it rains. With the onset of rains the soil should be leveled

ചേർക്കാവുന്ന വളങ്ങൾ


ഹെക്ടറിന് 20:30:10 കി.ഗ്രാം എന്ന തോതിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ യഥാക്രമം അടിവളമായി നൽകണം. വളക്കൂറ് കുറഞ്ഞ മണ്ണിൽ ജൈവ വളങ്ങൾ ചേർക്കുന്നത് നന്ന്.

വിളവെടുപ്പ്


വിത്ത് പാകി 4 മാസം കൊണ്ട് സോയാബീൻ വിളവെടുപ്പിന് തയ്യാറാകും. ഇലകൾ മഞ്ഞളിച്ച് കൊഴിയുന്നതാണ് വിളവെടുക്കാറായതിന്റെ സൂചന. പൂവിട്ട് കായകള്‍ ലഭിക്കാന്‍ തുടങ്ങും. .മൂപ്പെത്താത്ത കായകള്‍ പറിച്ചെടുത്ത് തോരനും ഉപ്പേരിയും ഉണ്ടാക്കാം. വിളവെടുത്ത കായ്കൾ 10 ദിവസത്തോളം തണലത്ത് ഉണക്കണം. വിത്തുകൾ വടി കൊണ്ട് തല്ലിക്കൊഴിക്കണം. ഒരു വർഷക്കാലത്തോളമേ സോയാബീൻ വിത്തിന്റെ അങ്കുരണശേഷി നിലനിൽക്കുകയുള്ളൂ. വിത്തിലെ ഈർപ്പത്തിന്റെ അളവ് ശരിയായി ഉണക്കുക വഴി 10% ആയി കുറയ്ക്കാൻ കഴിഞ്ഞാൽ അങ്കുരണശേഷി ഒരു വർഷം വരെ നിലനിർത്താൻ കഴിയും. വിതയ്ക്കാനല്ലെങ്കിൽ വിത്ത് ഉണക്കിയതിനു ശേഷം പരമാവധി 3 വർഷം വരെ സൂക്ഷിക്കാം..


സംസ്കരണം


ഉല്പാദിപ്പിക്കുന്ന സോയാബീനിന്റെ ഏറിയ ഭാഗവും വ്യാവസായികമായി സംസ്കരിച്ചു എണ്ണയും മാംസ്യവുമാക്കി മാറ്റുന്നു. പാകം ചെയ്തു കഴിക്കാനും സോയാബീൻ നല്ലതാണ്. സാധാരണ വീട്ടു പാചകങ്ങളിൽ ഇത് ഉഴുന്നതിനും മറ്റു പയറു വർഗ്ഗങ്ങൾക്കും പകരമായി ഉപയോഗിക്കാം.നന്നായി ഉണങ്ങിയ സോയാ വിത്തുകളില്‍നിന്ന് സോയാപാല്‍ ഉണ്ടാക്കാം.

soya

സാധാരണ വീട്ടു പാചകങ്ങളിൽ ഇത് ഉഴുന്നതിനും മറ്റു പയറു വർഗ്ഗങ്ങൾക്കും പകരമായി ഉപയോഗിക്കാം.


സോയാപാൽ

ധാരാളം പോഷകമടങ്ങിയ ഒരു പാനീയമാണ് സോയാപാല്‍. ആരോഗ്യത്തിന് ഹാനികരമായ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഇത് ഉപകരിക്കും.ഒരു ലിറ്റര്‍ സോയാപാല്‍ ഉണ്ടാക്കുന്നതിന് 125 ഗ്രാം സോയാവിത്ത് വേണ്ടിവരും.നന്നായി വിളഞ്ഞ് ഉണങ്ങിയ വിത്തുകള്‍ കഴുകി വൃത്തിയാക്കി 8-10 മണിക്കൂര്‍ നേരം വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക.കുതിര്‍ത്തെടുത്ത വിത്ത് അമര്‍ത്തി പുറംതൊലി കളഞ്ഞ് പരിപ്പെടുത്ത് കഴുകി വൃത്തിയാക്കി നന്നായി അരച്ചെടുക്കുക.അരച്ചെടുത്ത പയര്‍ ഇടവിട്ടിടവിട്ട് പുഴുങ്ങി വീണ്ടും അരച്ചെടുക്കുക. ഇങ്ങനെ തയ്യാറാക്കിയ മാവില്‍ എട്ടിരട്ടി വെള്ളം ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. ഈ ലായനി അരിച്ചെടുത്ത് ചെറുതായി ഇളക്കി വീണ്ടും തിളപ്പിക്കുക. അതിനുശേഷം അഞ്ചുദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇങ്ങനെ തയ്യാറാക്കിയ സോയാപാല്‍ ആവശ്യാനുസരണമെടുത്ത് തിളപ്പിച്ച് ഉപയോഗിക്കാം. ആഴ്ചയിലൊരിക്കലെങ്കിലും തിളപ്പിച്ച് ദീര്‍ഘകാലം സൂക്ഷിക്കുകയും ചെയ്യാം.വളരെയധികം ആരോഗ്യ ഗുണങ്ങളുള്ള പാനീയമാണ് സോയാപാൽ. 500 ൽ അധികം വില വരും അരകിലോ പാക്കറ്റിന്‌.

സോയാ പയറിന് ദുര്‍ഗന്ധമുണ്ട്. ചൂടുള്ള കഞ്ഞിവെള്ളത്തില്‍ അരമണിക്കൂര്‍ മുക്കിവെച്ചശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുത്താല്‍ ഈ ദുര്‍ഗന്ധം മാറിക്കിട്ടും.

soya milk

ധാരാളം പോഷകമടങ്ങിയ ഒരു പാനീയമാണ് സോയാപാല്‍.

രോഗങ്ങൾ


A റൈസക്റ്റോണിയ സൊളാനൈ


റൈസക്റ്റോണിയ സൊളാനൈ എന്ന കുമിൾ വരുത്തുന്ന അഴുകൽ രോഗം മാരകമാണ്. മണ്ണിൽ നനവ് കൂടുമ്പോഴും ജൈവവളത്തിന്റെ തോത് വർധിക്കുമ്പോഴും ആണ് ഈ രോഗം പിടിപെടുക. നല്ല നീർവാർച്ചാസൗകര്യം നൽകി ഈ രോഗം നിയന്ത്രിക്കാം.

കൊളെറ്റോട്രിക്കം ലിൻഡെമുത്തിയാനം


കൊളെറ്റോട്രിക്കം ലിൻഡെമുത്തിയാനം എന്ന കുമിളാണ് ആന്ത്രാക്സ് രോഗത്തിന് ഇടയാക്കുന്നത്. ഈ കുമിൾ ഇലഞരമ്പിലും തണ്ടിലും ഒക്കെ കടുത്ത ബ്രൗൺ നിറമുള്ള പുള്ളികൾ വീഴ്ത്തുന്നു. പയർ വിത്തിനെയും ഇത് ബാധിക്കാറുണ്ട്. രോഗാധ നിയന്ത്രിക്കാൻ രോഗവിമുക്തമായ കൃഷിയിടങ്ങളിൽ നിന്നു മാത്രം വിത്ത് ശേഖരിക്കുക. സൈറം എന്ന കുമിൾനാശിനി 0.2-0.3% വീര്യത്തിൽ തളിക്കുക.

മൊസൈക്


ഇലകൾ നിറം മാറി ചുക്കിച്ചുളിഞ്ഞ് വികൃതമാകുന്നതാണ് മൊസൈക് രോഗത്തിന്റെ ലക്ഷണം. രോഗബാധ കാട്ടുന്ന ചെടികൾ യഥാസമയം പിഴുതു നശിപ്പിക്കുക. ഫോസ്ഫാമിഡോൺ അല്ലെങ്കിൽ ഡൈമത്തോയേറ്റ് എന്ന കീടനാശിനികളിൽ നിന്ന് 0.05% വീര്യത്തിൽ തയ്യാറാക്കി തളിച്ച് വൈറസിനെ പരത്തുന്ന പ്രാണികളെ നശിപ്പിക്കുക

ഡയാപോർത്തേ ഫേസിയോലോറം


ഡയാപോർത്തേ ഫേസിയോലോറം എന്ന പേരായ കുമിളാണ് കായ് അഴുകൽ വരുത്തുന്നത്. ഇലകളിലും കായ്കളിലും നിയത രൂപമില്ലാത്ത പുള്ളികളുണ്ടാകുന്നു. വിളകൾ മാറ് മാറി കൃഷി ചെയ്യൽ, രോഗ ബാധയുള്ള ചെടികൾ നശിപ്പിക്കൽ, 0.3% വീര്യത്തിൽ മാംഗോസെ എന്ന കുമിൾനാശിനി പ്രതിരോധ സ്പ്രേയായി തളിക്കൽ എന്നിവയാണ് രോഗ നിയന്ത്രണ നടപടികൾ.


വിവരങ്ങൾക്ക് കടപ്പാട് :വിക്കിപീഡിയ

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സോയാബീൻ കൃഷിചെയ്യാം

#pulses#agriculture#farmer#krishi#FTB


English Summary: Soybeans can be grown. You can make soy milk.

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine