Updated on: 29 August, 2020 9:20 AM IST
മത്തൻ കൃഷി

മത്തൻ കൊണ്ടുള്ള വിഭവങ്ങൾ എല്ലാവര്ക്കും ഇഷ്ടമാണ്. അതുകൊണ്ടു തന്നെ മിക്ക വീടുകളിലും ഒരു മത്തൻ ചുവടെങ്കിലും കാണും കൃഷി ആയിട്ട്. അടുക്കളയിലെ മിക്ക ദിവസത്തെയും വിഭവമാണ് മത്തൻ. പ്രത്യേകിച്ച് ആഘോഷവേളകളിൽ. മത്തൻ കായ മാത്രമല്ല, മത്തപ്പൂവും ഇലയും എല്ലാം നല്ല വിഭവങ്ങളാക്കാൻ പറ്റിയ സ്വാദേറിയതും പോഷകസമ്പുഷ്ടവുമാണ്. വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവയുടെ ഉറവിടം കൂടിയാണ് ഈ പച്ചക്കറി. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ല ഉറക്കം ഉണ്ടാകുന്നതിനും രക്തസമ്മര്‍ദ്ദം കുറക്കുന്നതിനും, കണ്ണുകളുടെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.ശ്വാസംമുട്ട്, ഉദരരോഗങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ എന്നിവക്കെതിരെ ഒരു ഔഷധം കൂടിയാണ് മത്തന്‍. മത്തന്‍ കൃഷി കൃത്യമായ പരിചരണം ആവശ്യമില്ലാത്തതും എളുപ്പം ചെയ്യാന്‍ കഴിയുന്നതുമായ ഒന്നാണ്. പൂര്‍ണ്ണമായി ജൈവരീതിയില്‍ മത്തന്‍ കൃഷി ചെയ്‌തെടുക്കാം.

കർഷകൻ അഹമ്മദ് തൻസീഹ്‌

നമ്മുടെ കാലാവസ്ഥയനുസരിച്ചു ജനുവരി-മാര്‍ച്ച്, ഏപ്രില്‍-ജൂണ്‍, ജൂണ്‍-ഓഗസ്റ്റ്, ഓഗസ്റ്റ്-ഡിസംബര്‍ എന്നീ സമയങ്ങളാണ് മത്തൻ കൃഷിക്ക് അനുയോജ്യം. മഴക്കാലത്ത് കൃഷി ചെയുമ്പോള്‍ മെയ്, ജൂണ്‍ മാസയളവിലെ ആദ്യത്തെ രണ്ട് മൂന്നു മഴയ്ക്ക് ശേഷം വിത്ത് ഇട്ടുതുടങ്ങാം. അതുപോലെ ഓഗസ്റ് മാസ൦ തീരുമ്പോഴും വിത്ത് നടാം. Depending on our climate, January-March, April-June, June-August and August-December are the best months for pumpkin cultivation. When cultivated during the monsoon season, sowing can be done after the first two or three rains in May and June. Similarly, seeds can be sown by the end of August.
ഇടവപ്പാതി ഏകദേശം കഴിഞ്ഞു. ഇനിയുള്ളത് തുലാ വർഷമാണ് . ഒക്ടോബർ പകുതിയോടെയാണ് തുലാവർഷം സാധാരണ എത്തുന്നത്. മഴക്കാലത്ത് മത്തൻ കൃഷി ചെയ്യാവുന്നതാണ്. മഴക്കാലത്ത് കൂടി നല്ല വിളവും കിട്ടും കുക്കുര്‍ബിറ്റേസ്സിയേ (Cucurbitace) എന്നതാന് ഇതിന്റെ കുടുംബനാമം. അധികം പരിചരണം വേണ്ടാത്ത അടുക്കളയുടെ പിന്നാമ്പുറങ്ങളിൽ എവിടെ വേണമെങ്കിലും വളർന്നു പടരുന്ന ഈ വള്ളിച്ചെടി നമ്മുടെ നാട്ടിൽ ധാരാളമായി ആളുകൾ കൃഷി ചെയ്യുന്നുണ്ട്.

കർഷകൻ നിഷാദ് മാരാരിക്കുളം

മത്തയുടെ കൃഷി രീതി

കിളച്ചു നിരപ്പാക്കി മണ്ണില്‍ കുമ്മായം ചേര്‍ത്ത് തയ്യാറാക്കിയ സ്ഥലത്ത് ഒരാഴ്ച കഴിഞ്ഞു അടിവളം കൊടുത്ത് വിത്ത് നടാം. ഒരു സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നതിനായി 46 ഗ്രാം വിത്ത് മതിഎന്നാണ് കണക്കു. 30 - 45 സെ. മീ. ആഴത്തിലും 60 സെ. മീ. വ്യാസത്തിലുമുള്ള കുഴികള്‍ രണ്ടു മീറ്റര്‍ അകലത്തില്‍ എടുക്കണം. കുഴികളില്‍ ഒരല്പം കൂടി കുമ്മായവയും കാലിവളവും മേല്‍മണ്ണും കൂട്ടിക്കലര്‍ത്തിയ മിശ്രിതമാണ് നിറക്കേണ്ടത്. കുഴി ഒന്നിന് നാലോ അഞ്ചോ വിത്തുകള്‍ പാകാം. മുളച്ചു കഴിഞ്ഞാല്‍ രണ്ടാഴ്ചക്കകം ആരോഗ്യമില്ലാത്ത ചെടികള്‍ നീക്കം ചെയ്തു കുഴി ഒന്നിന് മൂന്നു ചെടികള്‍ എന്ന നിലയില്‍ നിലനിര്‍ത്തണം. വിത്ത് മുളച്ചു വള്ളി വീഴുമ്പോഴും പൂവിരിയുന്ന സമയത്തും ഓരോ കിലോ കടലപ്പിണ്ണാക്ക് വളമായി നല്‍കാം. വള്ളി വീശിപ്പോകുമ്പോൾ ഓരോ മുട്ടിലും മണ്ണിട്ട് കൊടുക്കുന്നത് നല്ലതാണ്. മണ്ണിന്റെ ഒപ്പം അലപം കാലിവളം ചേർത്താലും നല്ലതു.

മത്തൻ കൃഷി

പരിചരണങ്ങൾ

വള്ളി വീശി തുടങ്ങുമ്പോൾ മൂന്നാലു ദിവസം കൂടുമ്പോൾ നനച്ചു കൊടുക്കണം. പൂവിടുമ്പോഴും കായ്ക്കുമ്പോഴും ഒന്നിടവിട്ട ദിവസങ്ങളിലും നനക്കുന്നത് നല്ലതാണ്. വള്ളിയുടെ കീഴിലായി ഉണങ്ങിയ ഓല നിരത്തുന്നതും ഉണക്ക കമ്പുകൾ നിരത്തുന്നതും നല്ലതു. മഴക്കാലത്ത് മണ്ണ് കിളയ്ക്കാൻ എളുപ്പമാണ്. അതുപോലെ തന്നെ വളമിടുന്ന സമയത്തും മണ്ണ് ഒന്നിലാക്കിയിടുക. മത്തൻ പടർന്നു പന്തലിക്കും.
അധികം രോഗങ്ങൾ ഉണ്ടാകാറില്ല മത്തന്.എങ്കിലും ചില വണ്ടുകളും ഈച്ചകളും വിളയെ ആക്രമിക്കുന്നതായി ചിലയിടങ്ങളിൽ കാണാറുണ്ട്. 20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് ആ മിശ്രിതം പ്രയോഗിച്ചാൽ പ്രതിവിധിയാകും. ഓർക്കുക , കീടനാശിനികള്‍ ഉപയോഗിച്ചതിനുശേഷം പത്തു ദിവസം കഴിഞ്ഞു മാത്രമേ വിളവെടുക്കാന്‍ പാടുള്ളൂ.


കേരള സർവകലാശാലയുടെ ഇനങ്ങൾ വളർത്താം


കേരള കാർഷിക സാർവകലാശാലയുടെ അമ്പിളി, സുവർണ്ണ, സരസ്സ്, സൂരജ് തുടങ്ങിയവയാണ് സാധാരണ ഉപയോഗിക്കുന്ന മത്തൻ ഇനങ്ങൾ. ഇതിൽ അമ്പിളി എന്ന ഇനം 5 കിലോ വരെ തൂക്കം ലഭിക്കുന്ന വലിയ കായ്കള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നവയാണ്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :‌ മത്തൻ കുത്തിയാൽ...

#Farm#Vegetable#Agriculture#KrishiJagran

English Summary: Pumpkin can be grown during the rainy season.
Published on: 29 August 2020, 08:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now