ജൂൺ മുതൽ ജനുവരി മാസമാണ് റാഡിഷ് കൃഷി ചെയ്യുവാൻ കർഷകർ തെരഞ്ഞെടുക്കുന്നത്. 45 സെൻറീമീറ്റർ അകലത്തിൽ 20 സെൻറീമീറ്റർ വീതം ഉയരമുള്ള വരമ്പുകൾ നിർമ്മിച്ച് കൃഷി ആരംഭിക്കാം. ചെടികൾ തമ്മിലുള്ള അകലം 10 സെൻറീമീറ്റർ ആക്കുന്നതാണ് കൂടുതൽ നല്ലത്. അടി വളപ്രയോഗം നടീൽ സമയത്തുതന്നെ ചെയ്തിരിക്കണം.
Farmers choose to cultivate radish from June to January
ബന്ധപ്പെട്ട വാർത്തകൾ: മുള്ളങ്കി (Radish ) കൃഷി ചെയ്യാം
കൃഷി പരിപാലനം
നന്നായി നിലം ഉഴുത് കിളച്ച് മൂന്ന് കിലോ കുമ്മായം സെൻറ് ഒന്നിന് ചേർത്ത് കൊടുക്കണം. അതിനുശേഷം 80 കിലോ ഒരു സെന്റിന് എന്ന അളവിൽ ചേർത്തു കൊടുക്കാം. നടീൽ സമയത്ത് ആദ്യ ഘട്ട വളപ്രയോഗം നടത്താം. ഈ സമയത്ത് npk വളങ്ങൾ യഥാക്രമം 325 ഗ്രാം, 832 ഗ്രാം, 250 ഗ്രാം ഒരു സെൻറ് എന്ന അളവിൽ ചേർത്ത് കൊടുത്താൽ മതി. രണ്ടാംഘട്ട വളപ്രയോഗം നടത്തേണ്ടത് പറിച്ചുനട്ട് ഒരു മാസത്തിനു ശേഷമാണ്. ഈ സമയത്ത് യൂറിയ 325 ഗ്രാം ഒരു സെന്റിന് എന്ന അളവിൽ ചേർക്കുക. മുള്ളങ്കിയുടെ കിഴങ്ങുകൾ മണ്ണിൻറെ ഉപരിതലത്തിലേക്ക് വളരാനുള്ള ഒരു പ്രവണതയുണ്ട്. അതുകൊണ്ട് കിഴങ്ങിന് വളർച്ചയ്ക്കും ഗുണമേന്മയും വളർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ മണ്ണ് ഇട്ട് നൽകണം. ധൃതഗതിയിൽ വളരുന്ന ഘട്ടത്തിൽ തന്നെ രണ്ടാംഘട്ട വളപ്രയോഗം നടത്തുക. കിഴങ്ങുകളുടെ സുഗമമായ വളർച്ചയ്ക്ക് വിതച്ച് മൂന്നാഴ്ച കഴിയുമ്പോൾ ചെടികൾ തമ്മിൽ പത്ത് സെൻറീമീറ്റർ അകലം പാലിച്ചുകൊണ്ട് കൂടുതലുള്ളവ പിഴുത്തു കളയണം. പരിപാലനമുറകൾ ആയ കള പറിക്കൽ നടത്തി മണ്ണിൽ വായു സഞ്ചാരം വർധിപ്പിക്കുന്നത് മികച്ച സസ്യ വളർച്ചയ്ക്കും നല്ല വിളവിനും കാരണമാകുന്നു. മഴക്കാല കൃഷിയിൽ രണ്ടുതവണ കളനിയന്ത്രണം പ്രധാനമാണ്. പറിച്ചുനട്ട് ഉടനെ ജലസേചനം നടത്തണം.
കൂടുതൽ വിളവ് തരുന്ന ഇനങ്ങൾ
ചൈനീസ് പിങ്ക്
12 മുതൽ 15 സെൻറീമീറ്റർ വരെ നീളമുള്ള ഇടത്തരം നീളമുള്ള കിഴങ്ങുകൾ ആണ് ഇവയ്ക്ക്. തിളങ്ങുന്ന ചുവപ്പ് നിറത്തോടുകൂടിയ തൊലിയാണ് ഇതിൻറെ പ്രത്യേകത. കാമ്പ് വെളുത്തതും ഗന്ധം ഉള്ളതുമാണ്.
ജാപ്പനീസ് വൈറ്റ്
25 മുതൽ 30 സെൻറീമീറ്റർ നീളത്തിലും 5 സെൻറീമീറ്റർ വ്യാസത്തോടെയും ഇത് കാണപ്പെടുന്നു. കുന്നിൻ ചെരുവുകളിൽ ജൂലൈ- സെപ്റ്റംബർ മാസങ്ങളിൽ ഇത് കൃഷി ചെയ്താൽ മികച്ച വിളവ് കിട്ടും. വിള മൂപ്പ് 60 മുതൽ 65 ദിവസം വരെയാണ്. തൊലിക്ക് നല്ല വെളുത്ത നിറമാണ്. കാമ്പ് സ്വാദിഷ്ടവും അതീവ ഗന്ധം ഉള്ളതുമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാം; മുള്ളങ്കി ആദായം
പൂസാ ദേശി
ഓഗസ്റ്റ് മദ്ധ്യം മുതൽ ഒക്ടോബർ വരെ കൃഷി ചെയ്യാവുന്ന ഇനമാണ് ഇത്. വെളുത്ത നിറത്തിലുള്ള ഇവ 30 മുതൽ 35 സെൻറീമീറ്റർ നീളത്തിൽ വളരും. 50 മുതൽ 55 ദിവസം കൊണ്ട് പാകമാകും.
പൂസാ രശ്മി
വെളുത്ത് 30 മുതൽ 35 സെൻറീമീറ്റർ നീളത്തിൽ വളരുന്ന കിഴങ്ങുകളുടെ കടയ്ക്കൽ പച്ച രാശി ആണ് ഉള്ളത്. സെപ്റ്റംബർ മധ്യം മുതൽ നവംബർ മധ്യം വരെ ഇത് കൃഷി ചെയ്യാം. ഉയർന്ന ഊഷ്മാവിനെ പ്രതിരോധിക്കാൻ കഴിവുള്ള ഇനമാണ് ഇത്. 60 ദിവസം കൊണ്ട് ഇത് പാകമാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മുഖം മിനുക്കാൻ മുള്ളങ്കി